മാഞ്ചോല ,തമിഴ്‌നാട്
മാഞ്ചോലയുടെ മനോഹാരിത
MANCHOLAI-TAMILNADU---തിരുനെൽ വേലി ജില്ലയിൽ ആണ് മനോഹരമായ ഈ ഹില്ൽ സ്റ്റേഷൻ.പാലക്കാട്-മദുര-thirunelveli-അംബസമുദ്രം വഴിഉം,ശേന്കൊട്ട-തെങ്കാശി-അംബസമുദ്രം വഴിഉം എത്തി ചേരാം.അംബസമുദ്രം നിന്നും 20 km ഉണ്ട്.ഫോറെസ്റ്റ് അനുവാദം വാങ്ങണം പോകുവാൻ.അംബസമുദ്രം ഫോറെസ്റ്റ് ഓഫീസ് നിന്നും കിട്ടും അനുവാദം.പേരും ,എണ്ണവും,വണ്ടി നമ്പറും എല്ലാം എഴുതി കൊടുക്കണം,കൂടെ ID പ്രൂഫ് കോപ്പി ഉം.വേണം.ഫീസ് ഇല്ല അവിടെ.ഫോൺ വഴി അനുവാദം കൊടുക്കില്ല എന്ന് പറഞ്ഞു.മാഞ്ചോല പോകുന്ന വഴിക്ക് മനോഹരമായ വെള്ളച്ചാട്ടം ഉണ്ട്,മണി മുതാർ വെള്ള ച്ചാട്ടം.അവിടെ വരെ പോകുവാൻ അനുവാദം വേണ്ട.പ്രവേശന ഫീസ് ഉണ്ട് Rs 15/.തണുത്ത വെള്ളത്തിൽ കുളിച്ചു യാത്ര തുടങ്ങാം മുകളിലേക്ക് .കലക്കാട്-മുണ്ടൻതുറ tiger reserve ഫോറെസ്റ്റ് ആണ്.കാട്ടിലൂടെ വളവും തിരിവുകളും നിറഞ്ഞ റോഡ് ഇലൂടെ ആണ് യാത്ര.റോഡ് പലയിടത്തും മോശം ആണ്,എങ്കിലും കാർ ,ബൈക്ക് എല്ലാം പോകും.മുകളിൽ ഒരു ചെക്ക് പോസ്റ്റ് കൂടെ ഉണ്ട്.അവിടയൂം കൊടുക്കണം പെര്മിസ്സഷൻ ലെറ്റർ.പിന്നെ തേയില തോട്ടങ്ങൾ ആണ്.മനിമുതർ,കാക്കച്ചി,ഊത്ത് അങ്ങനെ പല പേരുകളിൽ തോട്ടങ്ങൾ.എല്ലാം ബ്രിട്ടീഷ്-ബർമ കമ്പനി വക ആണ്.അപ്പുപ്പൻ താടികൾപോലെ പറന്നു നടക്കുന്ന കോട നിമിഷ നേരം കൊണ്ട് കനത്ത മൂടൽ മഞ്ഞു ആയി കാഴ്ച മറക്കുന്നു.തികച്ചും മനോഹരമായ അനുഭവം.വേണ്ടും മുന്നോട്ടുള്ള യാത്ര നമ്മെ നാലുമുക്കു എന്ന സ്ഥലത്ത് എത്തിക്കും.അവിടെ നിന്നും മുൻപോട്ടു പോയാൽ കുതിരവെട്ടി എന്ന വ്യൂ പോയിന്റ് എത്താം. മല നിരകളും,നിബിഡ വനവും ആണ് നമ്മെ കാത്തിരിക്കുനത്.മണി മുതാർ ഡാം,കാരയാർ ഡാം,സെലവലുർ ഡാം എന്നിവയുടെ വിദൂര ദൃശ്യം കാണാം.ഒരു വാച്ച് ടവര് ഉണ്ട് അവിടെ.റോഡ് വളരെ മോശം ആണ്.മരത്തടികൾ കൊണ്ട് നിര്മിച്ച ഒരു പാലം കടന്നു വേണം പോകുവാൻ.ഫോറെസ്റ്റ് വക ഒരു IB ഉണ്ട് .അംബസമുദ്രം/പാപനാസം എന്നീ സ്ഥലങ്ങളിൽ നല്ല ലോഡ്ജ് കിട്ടും.ചായ,സ്നാക്സ് കിട്ടുന്ന ഒന്ന് രണ്ടു കടകൾ മാത്രമേ ഉള്ളു മുകളിൽ.അതു കൊണ്ട് ഭക്ഷണം വെള്ളം എന്നിവ കരുതുന്നത് നല്ലതാണു.അംബ നിന്നും ബസ് കിട്ടും രണ്ടോ മൂന്നോ ബസ് മാത്രമേ ഉള്ളു.സ്വന്തം വണ്ടി ആയി പോകുന്നതാണ് നല്ലത്.മനിമുതാർ വെള്ളച്ചാട്ടം വരെ മാത്രമേ കൂടുതൽ സഞ്ചാരികൾ പോകാറുള്ളൂ.അതു കൊണ്ട് ഒട്ടും തിരക്ക് ഇല്ലാത്ത ശാന്തമായ പ്രക്രുതി ആസ്വതിക്കാം.വാല്പാര,മൂന്നാര് തുടങ്ങിയ സ്ടലങ്ങളിൽ കിടന്നു കറങ്ങാതെ ഇവിടെ ഒന്ന് പോയി നോക്കു.തിരക്ക് ഇല്ലാതെ നമ്മളുടെ ലോകത്ത് ശരിക്കും കുറെ സമയം ചിലവഴിക്കാം.ഓർമയിൽ തങ്ങി നിൽക്കുന്ന അപൂർവ നിമിഷങ്ങൾ ആയിരിക്കും.6 am - 4 30pm ആണ് പ്രവേശന സമയം.5 മണിക്ക് മുൻപേ താഴെ ഉള്ള ചെക്ക് പോസ്റ്റ് ഇൽ തിരിച്ചു എത്തണം.വന്യ ജീവികളെ വല്ലപ്പോഴും കണ്ടേക്കാം എന്നു മാത്രം.( കുറച്ചു വർഷങ്ങൾക്കു മുൻപ് പോയ യാത്രയാണ് )