വാഴ്‌വാൻതോളിലേക്ക് ഒരു പെൺയാത്ര.

banner
Profile

TEENA MARY

Loyalty Points : 140

View All Posts

Give your rating
Average: 4 (2 votes)
Post Date : 07 May 2021
അഗസ്ത്യർ വനമേഖലയുടെ ഉള്ളിലെ ഒരു വെള്ളച്ചാട്ടം ആണ് വഴുവൻതോൾ.അത് തേടി കാട്ടിലൂടെ ഉള്ള ഒരു yathra

Vazhvanthol trekking :A day with Appooppanthaadi

 ദിവസങ്ങൾ യാന്ത്രീകമായി തോന്നുമ്പോൾ യാത്ര മാടി വിളിക്കാറുണ്ട്.ആ സമയത്താണ് അപ്പൂപ്പന്താടി vazhvanthol യാത്ര പ്ലാൻ ചെയ്യുന്ന കാര്യം അറിഞ്ഞത്..അപ്പൂപ്പന്താടി എന്റെ മനസ്സിൽ കയറിയത് ഒരു vazhvanthol യാത്ര ഫീചർ വഴിയാണ്.. അന്ന് മുതൽ ഉള്ള ആഗ്രഹം ആണ്.3 ദിവസങ്ങളിലെ യാത്ര മിസ്സ്‌ ചെയ്തപ്പോൾ സങ്കടം വന്നു. എന്നാലും അടുത്ത യാത്ര കാത്തിരുന്നപ്പോഴാണ് അതാ വരുന്നു മാർച്ച്‌ 3 നു യാത്ര.. ബാക്കി ഒന്നും നോക്കിയില്ല, എന്നെ പോലെ യാത്ര ഭ്രാന്ത്തുള്ള കൂട്ടുകാരെയും കൂടെ കൂട്ടി..

കൂട്ടുകൂടി ഉള്ള yathra:

26 പെണ്ണുങ്ങൾ.ആദ്യം വണ്ടിയിൽ കയറിയപ്പോൾ ഉണ്ടായിരുന്നു അപരിചിതം തിരിച്ചു വന്നപ്പോൾ ഉണ്ടായിരുന്നില്ല.. ആരാ പറഞ്ഞെ only boys have fun? അല്ലെങ്കിൽ യാത്ര, അടിച്ചു പൊളി അവർക്കു മാത്രേ ഉള്ളു എന്ന്..
പുതിയ കൂട്ടുകാർ..
വീണ്ടും യൗവനത്തിൽ അല്ല ഒരിക്കൽ സ്വാതന്ത്ര്യവും കുട്ടി ത്തവും ഒക്കെ നമ്മളിൽ നിറഞ്ഞിരുന്ന ആ കുട്ടിക്കാലത്തിലേക്കു ചാടി, ഒരു ദിവസം നമുക്ക് കല്പിച്ചു തന്ന ഉത്തരവാദിത്താങ്ങളോട് അവധി എടുത്തു..ഒരു ദിവസം സ്വന്തമായി അവകാശപ്പെടുത്തി trekking gear ഇട്ടു അങ്ങനെ ഇറങ്ങി.. ഭാഗ്യത്തിന് നെറ്റ്‌വർക്ക് ഇല്ലാത്തതു കൊണ്ട് അനാവശ്യവിളികൾ ഒഴിവായി..

*Age is just a number,
* there is a small fun loving enjoying free girl sleeping inside every women.. Or the surrounding suppressed that sweet lil girl to sleep inside every women piling with responsibility..
*Not the body controls.. Mind is our CPU...
hence proved by appoppanthaadis..
Really miss you gals..
ശെരിക്കും മിസ്സ്‌ ചെയ്തു ആ യാത്ര..
(കാണിച്ചു കൂട്ടിയ അലമ്പുകൾ പരാമർശിക്കുന്നില്ല )

Vazhvanthol :
റിസേർവ്ഡ് വനമേഖലക്കുള്ളിലാണ് vazhvanthol.കുത്തനെ ഉള്ള മല കേറി, ഗുഹകൾ കണ്ടു...3 തട്ടുകൾ ഉണ്ട്..
പോകും വഴി കാട്ടരുവികളും അപ്പുറം ഊരുകളും കാണാം.
ഒരു DSLR ഉണ്ടേൽ പൊളിച്ചു..
ആ കാട് ഒരു ദിവസം തീറെഴുതി  കിട്ടി.
10 പേര് അടങ്ങുന്ന ഒരു ടീമിൽ ഒരു ഗൈഡിനെ കിട്ടും.അതിനു മുൻപ് temperature ചെക്കിങ് ഒക്കെ ഉണ്ട്..
ജീവിതതിരക്കിൽ നിന്ന് ഒരു ദിവസം ഒളിച്ചോടണം എങ്കിൽ വന്നോള്ളീൻ...

കൂടെ വന്ന ബഡ്‌ഡി ഫാഹിത.. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകാണും... എന്നാലും ഒരു പുഞ്ചിരിയോടു കൂടെ നമ്മുടെ പിന്നാലെ നിന്ന് എന്നാൽ സ്വാതന്ത്ര്യവും തന്നു.... അവസാനം വരെ നല്ല രീതിയിൽ ഗൈഡ് ചെയ്തു.. മറക്കില്ല കുട്ടി നിന്നെ..
Thankyou appoppanthaadis for a memorable day.

Some Useful Travel Accessories