അത്ഭുതമായി കന്യാകുമാരിയിൽ ഒരു പാലം | South Asia's Longest Hanging Trough Bridge | Mathur Aqueduct |

Give your rating
Average: 4 (2 votes)
banner
Profile

Sajitha Saawariya

Loyalty Points : 240

Total Trips: 3 | View All Trips

Post Date : 05 Apr 2021
13 views

https://www.youtube.com/channel/UCk0hbIWOQaH9WhFq08Cb8LA

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്‌ മാതുർ തൊട്ടിപ്പാലം സ്ഥിതിചെയ്യുന്നത്.വെസ്റ്റെൺ ഗാട്സിലുള്ള രണ്ട് മലകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് കൃഷി ആവശ്യങ്ങൾക്കായി ജലസേചനം നടത്താൻ വേണ്ടിയാണ്‌ മാതുർ അക്വാഡക്ട് നിർമ്മിച്ചത്. 1966 ൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജർ 13 ലക്ഷം മുതൽ മുടക്കിലായിരുന്നു ഈ പാലം നിർമ്മിച്ചത്. ഇന്ന് ഇത് സഞ്ചാരികളുടെ പ്രധാന ലൊക്കേഷനാണ്‌. ഒരു കിലോ മീറ്ററോളമാണ്‌ ഈ ബ്രിഡ്ജിന്റെ നീളം ഉയരം 115 അടിയും. സൌത് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഒരു അക്വാഡക്റ്റാണ്‌ മാതുർ അക്വാഡക്റ്റ്. 27 പില്ലേഴ്സിലാണ്‌ ഇത് നിൽ ക്കുന്നത്. പിരലിയാറിനു കുറുകെയാണ്‌ പാലം നിർമ്മിച്ചിരിക്കുന്നത്.

ഇതിനു തൊട്ടടുത്തായി ഏകദേശം 10 കിലോമീറ്ററിനുള്ളിയായി ചിതറാൾ കേവ് ടെമ്പിളും തിർപ്പരപ്പ് വെള്ളച്ചാട്ടവും ഉണ്ട്. കന്യാകുമാരിയിൽ പോകുന്നവർക്ക് ഒരു ദിവസത്തെ ട്രിപ്പ് ഇവിടെക്ക് പ്ളാൻ ചെയ്താൽ ഈ സ്ഥലങ്ങളിൽ ഒക്കെ പോയി വരാൻ കഴിയും. കന്യാകുമാരിയിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ആണ്‌ ഡിസ്റ്റൻസ്. കുലശേഖരത്തിനും തിരുവട്ടാറിനും അടുത്തായാണ്‌ മാതുർ തൊട്ടിപ്പാലം സ്ഥിതി ചെയ്യുന്നത്.