വരിക്കാശ്ശേരി മന

Give your rating
Average: 4.7 (35 votes)
banner
Profile

Azbara Khadher

Loyalty Points : 30

View All Posts

Post Date : 29 Dec 2021

ഇന്ന് അങ്ങിനെയൊരു ദിവസമായിരുന്നു. കാണണമെന്ന് കുറെക്കാലമായി ആഗ്രഹിച്ചിരുന്ന വരിക്കാശ്ശേരി മന കാണാൻ സാധിച്ച ദിവസം. മംഗലശ്ശേരി നീലകണ്ഠൻ ആയി മോഹൻലാൽ നിറഞ്ഞാടിയ മന.

ഒരു പാട് മുൻപ് കണ്ട സിനിമ ആയതിനാൽ രംഗങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നില്ലായിരുന്നു. എങ്കിലും ആ മനയുടെ ഗാംഭീര്യം മാത്രം മതിയായിരുന്നു, നോക്കിയിരിക്കാൻ.

പഴയ തറവാടുകൾ ഒത്തിരി ഇഷ്ടമാണ്. ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ സമ്മാനിച്ച ഒരു പാട് വീടുകൾ ഇന്നും മനസ്സിൽ നിന്നും മായാതെ കിടപ്പുണ്ട്.

അകത്തളങ്ങളിൽ തറ കുറച്ചൊക്കെ പൊളിഞ്ഞിട്ടുണ്ട്. സിനിമാഷൂട്ടിംഗ്  ഒക്കെ എടുക്കുന്നത് കൊണ്ടായിരിക്കാം. ചില ഇടങ്ങൾ , സിനിമകളിൽ കണ്ടത് കൊണ്ട് ആകാം, പരിചിതമായി തോന്നി. ഒഴിഞ്ഞ മുറികളും ഇടനാഴികളും ആയിരുന്നിട്ടും മനസ്സിൽ എന്തോ ഒരു ഇഷ്ടം വന്നു നിറയുന്നത് പോലെ. നല്ല കുളിർമ്മ, മനസ്സിനകത്തും പുറത്തും. 

ധാരാളം സന്ദർശകരും ഉണ്ടായിരുന്നു. ഫോട്ടോ എടുപ്പിൻ്റെ തിരക്കുകളും ബഹളവും. ഇത്രയും വരുമാനമുള്ള മന ആയിട്ടും കുറച്ചു കൂടി നന്നായി സംരക്ഷിക്കാമായിരുന്നു എന്ന് തോന്നി.

കുറേ സമയം പുറത്ത് മനയെ നോക്കിക്കൊണ്ടിരുന്നു. ആഗ്രഹം സാധിച്ച സന്തോഷം, ആൾത്തിരക്കിലും കിട്ടിയ സ്വസ്ഥത, ശാന്തി പകരുന്ന അന്തരീക്ഷം. എല്ലാം കൂടെ ഒരു പ്രത്യേക അനുഭൂതി. മനസ്സ് മധുരിക്കുന്നുണ്ട്. 
ആ മധുരം അങ്ങനെ തന്നെ ഇരിക്കട്ടെ, തിരിച്ച് ജീവിതപ്പാചിലിലേക്ക്  മടങ്ങുന്നത് വരെയെങ്കിലും. ❣️❣️

Some Useful Travel Accessories