എറണാകുളത്തെ കുട്ടനാട് എന്ന കടമക്കുടിയിലേക്ക്

Give your rating
Average: 4.7 (3 votes)
banner
Profile

Heaven

Loyalty Points : 760

Total Trips: 15 | View All Trips

Post Date : 28 Feb 2021
6 views

Dec. ൽ plan ചെയ്ത യാത്രകളെല്ലാം കൊറോണ വിഴുങ്ങി. പെട്ടന്നൊരു ബുധനാഴ്ച അങ്ങ് വിട്ടാലോന്നു തീരുമാനിച്ചു. പെട്ടന്ന് നോക്കിയപ്പോൾ കണ്ട സ്ഥലം നമ്മുടെ കടമക്കുടി. എത്ര പോയാലും മതിവരാത്ത ഇടങ്ങളിൽ ഒന്ന്.

നീണ്ട യാത്രകള്‍ക്ക് ഒരു അര്‍ധവിരാമം കൊടുത്തിരുന്ന സമയത്താണ് അവസാനമായി കടമകുടിയില്‍ പോയത്. യാത്രകള്‍ പോകാന്‍ പറ്റാതെ മനസ്സ് അസ്വസ്ഥമായി തുടങ്ങിയപ്പോ തന്നെ ഫ്രണ്ട്‌സ് നേം കൂട്ടി കടമക്കുടിക്ക് വിട്ടു. മലയാളീ മനസിനെ മാടിവിളിക്കുന്ന പ്രെകൃതിയുടെ മറ്റൊരു കാര്യാലയം. കണ്ട കാഴ്ചകൾ മാത്രം കാണാതെ  പോയ വഴി സഞ്ചരിക്കാതെ അല്പം മാറ്റിപ്പിടിക്കാൻ നമ്മുടെ യാത്ര ഭൂപടത്തിൽ ഇടമില്ലാതിരുന്ന പല സ്ഥലങ്ങളിലേക്കും കുറെ സഞ്ചരികളുടെ നോട്ടങ്ങൾ എത്തിതുടങ്ങി.

ചതുരാകൃതിയിലുള്ള ചെമ്മീന്‍ കെട്ടുകള്‍ക്കിടയിലൂടെ വളഞ്ഞു പോകുന്ന നല്ല വൃത്തിയും വെടിപ്പുമുള്ള കുഞ്ഞു കുഞ്ഞു റോഡുകള്‍, റോഡിന് കുറുകേ കുഞ്ഞന്‍ പാലങ്ങളും ഒക്കെ എന്നത്തേയും പോലെ സ്വപ്‌നത്തിലെന്നപോലെയുള്ള യാത്രയുടെ അനുഭവങ്ങള്‍ തന്നെയാണ് ഇത്തവണയും സമ്മാനിച്ചത്.

1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്ത ദ്വീപുകളിൽ ഒന്നാണ് ഈ  കടമക്കുടി. 1963 വരെ ഇതിനു തൊട്ടടുത്തുള്ള ചേരാനല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു കടമക്കുടി എന്നാണ് കെട്ടിട്ടുള്ളത്.
എന്നാൽ അവിടേക്ക് റോഡുമാർഗ്ഗം യാഥാർഥ്യമായതോടെ കടമക്കുടിയുടെ വിനോദസഞ്ചാര സാധ്യതകൾ ഇപ്പോൾ വർദ്ധിച്ചു വരികയാണ്. മത്സ്യസമ്പത്ത് ധാരാളമായുള്ള പ്രദേശമായതുകൊണ്ട് ചെറിയ രീതിയിലുള്ള മത്സ്യ കയറ്റുമതിയും ഇപ്പോൾ ഇവിടെ നിന്നുണ്ട്.
  
സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർ  സമീപപ്രദേശമായ വരാപ്പുഴയിൽ നിന്നും ബസ് മാർഗ്ഗവും ഓട്ടോറിക്ഷ പിടിച്ചും കടമക്കുടിയിൽ വരുന്നുണ്ട്.
 പാറിപ്പറക്കുന്ന പക്ഷികൾക്കിടയിലേക്ക് അവിടെ നിന്നു നമ്മുക്ക് പട്ടം പറത്താം. ഇവിടെ എത്തുന്ന  വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് വൈവിധ്യമാർന്ന കാഴ്ചകൾ ആണ്.


ഇവിടെ നടക്കുന്ന  പ്രധാന ഫെസ്റ്റ് ആണ് കെട്ടുകാഴ്ച. ഡിസംബർ 24 മുതൽ 31 വരെ 'കെട്ടുകാഴ്ച' ഫെസ്റ്റ്. ഇതിന് എത്തുന്നവർക്കായി വൈവിധ്യമാർന്ന കാഴ്ചകളാണ്  ഇവിടെ ഒരുക്കിയിട്ടുള്ളത്. പ്രാചീന സവാരികളായ കാളവണ്ടി, കുതിരവണ്ടി, മുളച്ചങ്ങാടം, സൈക്കിൾറിക്ഷ, തോണി, ബോട്ട് എന്നിവയാണ് ഇക്കൂട്ടത്തിൽ പ്രധാനം. ആദിവാസി ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഫെസ്റ്റിനോടനുബന്ധിച്ചുണ്ട്.

കൂടാതെ, നല്ല സായാഹ്ന സന്ധ്യ ആഘോഷമാക്കാൻ പറ്റിയ silent area എന്ന് വേണെങ്കിൽപറയാം. കടമക്കുടി പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ ഒരു സ്ഥലം കൂടിയാണ്. ധാരാളം ഷോർട് ഫിലംസ് ഒക്കെ എടുക്കാറുള്ള സ്ഥലം കൂടിയാണ്. അതിനു വേണ്ടി ഒരുപാട് artist കളും ഇവിടെ വരുന്നു. കാണാൻ ലേശം ഭംഗി കൂടുതൽ ഉള്ളത്കൊണ്ട് തന്നെ പാടവരമ്പിലും, വഴിവക്കിലും കാമുകി, കാമുകൻമാരുണ്ടാവും. നിങ്ങൾ പോകുന്ന വഴി അവരെ വെറുതെ ശല്യപെടുത്തേണ്ട. പിന്നെ പന്തികേട് തോന്നിയാൽ ശാസിക്കാം കേട്ടോ... ചുമ്മാ ഒരു രസം...

ആഹാ..... വെള്ളത്തൽ ചുറ്റപ്പെട്ട മത്സ്യങ്ങളും പോക്കാളി നെല്ലും വിളയുന്ന ഗ്രാമം. പിന്നെ പ്രധാനപ്പെട്ട കാര്യം ആദ്യമേ പറഞ്ഞേക്കാം, കണ്ടാൽ പുഴയിൽ കുളിക്കാൻ തോന്നും. നല്ല അടിയൊഴുക്കും ആഴവും ഉണ്ട്. കണ്ടാൽ തോന്നില്ല.. ഒത്തിരി പേർ മരിച്ച സ്ഥലമാണ്. അടുത്തത് നിങ്ങൾ ആയിരിക്കരുത്.... ഇടയ്ക്കിടയ്ക്ക് പോലീസ് റാന്തു ചുറ്റലും നാട്ടുകാരുടെ സഹകരണവും കൂടി ഉള്ളത്ക്കൊണ്ട് നിങ്ങൾക്ക് ധൈര്യമായി കുടുംബസമേതം വരാം. 
പ്രത്യേകം എടുത്തു പറയാനുള്ളത്...
ധാരാളം കള്ളുഷാപ്പുകൾ ഉണ്ട്. ഇവിടുത്തെ ഞണ്ട് കറിയും, കക്ക ഇറച്ചിയും ഒക്കെ പേര് കേട്ടതാണ്. ഇവിടുത്തെ ഞണ്ട് കറിയും, കക്ക ഇറച്ചിയും ഒക്കെ പേര് കേട്ടതാണ്.
കൂടാതെ, ലഘുഭക്ഷണശാലകൾ വേറെ  ഉണ്ട്. എന്നാലും വീട്ടിലെ ഭക്ഷണം ഇവിടെ കൊണ്ടുവന്നു കഴിക്കുകയും ചെയ്യാം. പക്ഷെ, അതിന്റെ ആവശ്യം വേണ്ടിവരില്ല..
അത്ര taste ആണ് ഇവിടുത്തെ ഫുഡ്‌. ഈ taste നു വേണ്ടി മാത്രം വരുന്ന ആളുകളും ഉണ്ട്. ശനി ഞായർ ദിവസങ്ങളിൽ ഉള്ള വൈകുന്നേരങ്ങളിൽ സഞ്ചരികളെ ക്കൊണ്ട് നിറയും. പ്രകൃതിയെ കൊല്ലുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും വരാത്തതുകൊണ്ട് കടമക്കുടി ഇന്നും ഒരു ഗ്രാമീണ സുന്ദരിയായി തന്നെ ആളുകളെ ആകര്‍ഷിക്കുന്നു. ആളുകളെ മാത്രമല്ല പല ഇനം ദേശാടന പക്ഷികളുടെ ഒരു സ്ഥിരം താവളം കൂടിയാണ് കടമക്കുടി. 
              
പിന്നെയൊരു കാര്യം.......... കുട്ടനാട് പോലെ ഒരു ദിവസം മുഴുവനും കാണുവാനുള്ളതൊന്നും കടമക്കുടിയിൽ പ്രതീക്ഷിക്കരുത്. വലിയൊരു ദ്വീപ് ആണെങ്കിൽക്കൂടിയും അതിൻ്റെ ഒരു ഭാഗം മാത്രമാണ് സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായിട്ടുള്ളത്. പോകുന്ന വഴി കുറച്ച് നേരം അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി വഴിയിൽ ഇറങ്ങി നിന്നു. പിന്നെ മെല്ലെ നടന്നു അടുത്തുള്ള പാലത്തില്‍ നിന്ന് പുഴയിലൂടെ ചെറുവഞ്ചികള്‍ കടന്നു പോകുന്നത് നോക്കി നിന്നു. അവിടവിടെ ആളുകള്‍ ചൂണ്ട ഇട്ടു മീന്‍ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. അവിടന്ന് പതുക്കെ വരമ്പത്ത് കൂടി നടന്നു. വൈകിട്ടത്തെ ഇളം വെയിലില്‍ പാടങ്ങളുടെയും പുഴയുടെയും ഒക്കെ അരികിലൂടെ നടക്കുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയാണ്. അതിന്റെ അരികിലായി വെള്ളം വറ്റി കിടന്ന ചെമ്മീന്‍ കെട്ടുകളില്‍ അന്നും ധാരാളം ദേശാടന പക്ഷികള്‍ ചിക്കി പെറുക്കി നില്‍പുണ്ടായിരുന്നു. പിന്നെ ഞൻ കണ്ടതിൽ കൊച്ചിയിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമയങ്ങളിള്‍ ഒന്ന് കടമക്കുടിയില്‍ നിന്നുള്ളതാണ്. തൊട്ടടുത്തു അവിടെ കെട്ടിയിരുന്ന പോത്തുകള്‍ സംശയ ദൃഷ്ടിയോടെ എന്നെ നോക്കിയെങ്കിലും അവരുടെ അലസത വിട്ട് എഴുന്നേല്‍ക്കാന്‍ ഒന്നും മിനക്കെട്ടില്ല. പക്ഷെ അടുത്ത വീട്ടിലെ പട്ടിയുടെ കുരയിലും നില്‍പ്പിലും ഒരു പന്തികേട് മണത്തതുകൊണ്ട് ഞാന്‍ വേഗം സ്ഥലം കാലിയാക്കി.