മംഗള വനം

Give your rating
Average: 5 (3 votes)
banner
Profile

Muhammed sahad salih

Loyalty Points : 440

Total Trips: 12 | View All Trips

Post Date : 06 Jul 2021
42 views

ചെറിയ മംഗള വനത്തിന്റെ വലിയ വിശേഷങ്ങൾ

__________________________________

ആഴക്കടലിന്റെ രാജാവ് അറബിക്കടലിന്‌ ഒരു റാണിയുണ്ട് അവളുടെ ഹൃദയ ഭാഗത്ത് ഒരു കൊച്ചു സുന്ദരി ജീവിക്കുന്നു അവളെ തേടിയാണ് എന്റെ യാത്ര...  കേരള ഹൈക്കോടതിയുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന പണ്ടെങ്ങോ കൊച്ചിയുടെ ശ്വാസകോശം എന്ന് പഠിച്ച അവളുടെ പേരാണ് മംഗള വനം..

പോർച്ചുഗീസ് ഭാക്ഷയിൽ മംഗൾ എന്നാല് കണ്ടൽ  എന്നാണ് അർഥം.. അപ്പൊൾ മംഗള വനം എന്നാല് കണ്ടൽ കാടുകൾ എന്ന് അർഥം..

പ്രാചീന കാലത്ത് ഋഷി വര്യന്മാർ ആരാധിക്കുന്ന , സംരക്ഷിക്കുന്ന വന മേഖലക്ക് ഒരു പേരുണ്ട് അതിനെയും മംഗളവനം എന്ന് വിളിക്കുന്നു..

വെറും 0.03 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കേരള സംസ്ഥാന വന വകുപ്പിന് കീഴിലുള്ള  ഏറ്റവും ചെറിയ സംരക്ഷിത മേഖലയാണ് എങ്കിലും ജൈവ വൈവിധ്യം കൊണ്ട് സമ്പന്നയാണ് ഇവൾ..

കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം , ഏറ്റവും ചെറിയ വന്യ ജീവി തങ്കെതം , തീരപ്രദേശത്തെ കണ്ടൽ കാടുകൾ നിറഞ്ഞ ഏക പക്ഷി, വന്യജീവി സങ്കേതം , കൊച്ചിയുടെ ശ്വാസകോശം , തണ്ണീർ തടാദിശ്ഠിതം ആയ തീര പ്രദേശ വന്യ ജീവി സങ്കേതം എന്നിങ്ങനെ പോകുന്നു ഇവളുടെ വർണ്ണനകൾ...

ഹൈ കോർട്ട് ജങ്ഷനിൽ ബസ് ഇറങ്ങി മംഗള വനം ലക്ഷ്യമാക്കി ഞാൻ നടന്നു.. ചെറിയ റോഡിലൂടെ കയറി അല്പം മുൻപോട്ട് പോയപ്പോൾ ഹൈകോടതി സമുച്ചയം ദൃശ്യമായി.. മുൻപോട്ട് പോകുന്തോറും നഗരത്തിന്റെ തിരക്കും ശബ്ദ കോലാഹലങളും കുറഞ്ഞു വരുന്നതായി ഞാൻ ശ്രദ്ധിച്ചു.. ഒരു ഗ്രാമ പ്രദേശം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള മേഖല.. ചെറിയ വീടുകൾ അവയെ എല്ലാം തണൽ നൽകിക്കൊണ്ട് ഒരു വന പ്രദേശം.. ദുർഗന്ധം വമിക്കുന്ന അഴുക്ക് ചാല് കടന്ന് മുകളിലേക്ക് നോക്കുമ്പോൾ കാണാം മംഗള വനതിലേക്കുള്ള പ്രവേശന കവാടം.. കാഴ്ചയിൽ എല്ലാം സുന്ദരം ആണെങ്കിലും അഴുക്ക് ചാൽ ഇവളുടെ സൗന്ദര്യതിന് മങ്ങൽ ഏൽപ്പിച്ചിരുന്നു ...

പ്രവേശന കവാടം കഴിഞ്ഞ് ആദ്യം കടന്നു വരുന്നത് ആനകളുടെ ശിൽപമാണ്.. ഒരു ആനയും ആനകുട്ടിയും.. മനോഹരം തന്നെ..

തൊട്ട് മുൻപിൽ ഒരു വലിയ ആൽ മരം ഒരു കൂസലും ഇല്ലാതെ തല ഉയർത്തി നിൽക്കുന്നു.. താഴെ ധ്യാന നിരതനായി ശ്രീ ബുദ്ധ ഭഗവാന്റെ അതി മനോഹരം ആയ ഒരു പ്രതിമയും.. ആളുകൾ ധാരാളം വന്നു പോകുന്നുണ്ട് എങ്കിലും അദ്ദേഹം എപ്പോളും ധ്യാനത്തിൽ മുഴുകി ഇരിക്കുന്നു... ഭഗവാന് സംരക്ഷണം നൽകി നിൽക്കുന്നു എന്ന തോന്നൽ ആകാം ആൽ മരത്തിനു ലേശം അഹങ്കാരം കൂടുതൽ ഉള്ളത് പോലെ.. ചെറിയ കാറ്റിൽ അവൻ എന്തൊക്കെയോ ശബ്ദങ്ങൾ കേൾപ്പിക്കുന്നു വിരുതൻ.. ചുറ്റും നക്ഷത്ര വൃക്ഷങ്ങൾ നട്ടിട്ടുണ്ട്.. മുൻപ് കാണാത്ത ഒരിനം സസ്യം തന്നെ അത്.

ഒരു പഴയ തടി  ഡിപ്പോയിൽ നിന്നാണ് മംഗളവനമെന്ന തുരുത്ത് രൂപപ്പെട്ടതെന്നാണ് ചരിത്രം. 1981 വരെ വനം വകുപ്പിന്റെ തടി ഡിപ്പോയായിരുന്നു ഇവിടം. ഫെറികളിലൂടെ എത്തിച്ചിരുന്ന തടികൾ സൂക്ഷിച്ച സ്ഥലം. വേമ്പനാട്ടു കായലിന്റെ ഒരു കൈവഴി ഈ പ്രദേശത്തുകൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ട്രെയിൻ വഴിയെത്തുന്ന ചരക്കുകൾ ജലപാതയിലൂടെ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോയിരുന്നതും ഇവിടെ നിന്നായിരുന്നു.
കാലക്രമേണ കണ്ടലും മരങ്ങളും നിറഞ്ഞ സ്വാഭാവിക വനം വളർന്നു പന്തലിച്ചു. കായലിൽ നിന്ന് വേലിയേറ്റത്തിനും വേലിയിറക്കത്തിനും അനുസരിച്ച് ഉപ്പ് വെള്ളം കയറിയിറങ്ങുന്ന ഭൂമിയായതിനാൽ കണ്ടലുകൾ കരുത്തോടെ വേരുറച്ചു.

1970 വരെ മലയാറ്റൂർ വന വിഭാഗത്തിന് കീഴിൽ ആയിരുന്ന ഇൗ പ്രദേശം 2004 ആഗസ്റ്റ് 31നാണ് എറണാകുളം ജില്ലയിലെ തട്ടേക്കാടിന് ശേഷമുള്ള രണ്ടാമത്തെ പക്ഷി സങ്കേതമായി  പ്രഖ്യാപിചത്‌.

പക്ഷി സങ്കേതം ആയി പ്രഖ്യാപിച്ചപ്പോൾ പീച്ചി വന്യ ജീവി വിഭാഗത്തിൽ ഉൾപെടുത്തി..

2009 ജൂലൈ മുതൽ കാലടി പ്രകൃതി പഠനത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നു ഇവിടം..

നിരവധി സസ്യ ജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഇവിടം.. പേരറിയാത്ത പക്ഷികൾ , സസ്യങ്ങൾ ഒക്കെ അങ്ങിങ്ങായി കാണപ്പെടുന്നു..

ചില ചെടികൾ പ്രത്യേക ചട്ടികളിൽ നട്ടിരിക്കുന്നു അവയുടെ പേരും അതോടൊപ്പം എഴുതിയിട്ടുണ്ട്.. കൂടാതെ വലുതും ചെറുതുമായ സസ്യങ്ങൾ അവയുടെ ശരീരത്തിൽ അലങ്കാരം എന്ന് തോന്നുന്ന വിധം ആനപ്പട്ടം കൊടുത്ത പോലെ അവരുടെ നാമങ്ങൾ എഴുതി തൂക്കിയിട്ടുണ്ട്.. ആൽമരത്തിന് വലതുവശത്തായി നാൽപാമരങ്ങളായ അത്തി, ഇത്തി, പേരാൽ, അരയാൽ എന്നിവയുടെ തൈകൾ ചട്ടികളിൽ വച്ചിട്ടുണ്ടായിരുന്നു, കൂടാതെ അവയെക്കുറിച്ചുള്ള ഒരു ശ്ലോകവും അവിടെ എഴുതി വെച്ചിരിക്കുന്നത് കണ്ടു.ഇലഞ്ഞി, പേരാൽ, അരയാൽ, ഗുൽമോഹർ, മഴമരം, കലയം തുടങ്ങി സസ്യങ്ങളും ഇവിടുണ്ട്.

വളരെ അധികം സംസാരിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു ഇവിടത്തെ പക്ഷികൂട്ടങ്ങൾ അവർ അല്പം പോലും ഇടവേള എടുക്കാതെ ശബ്ദം ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നുണ്ട്..

വ്യത്യസ്ത നിറങ്ങളുള്ള, വ്യത്യസ്ത തരങ്ങളിൽ പറക്കുകയും സംസാരിക്കയും ചെയ്യുന്ന പക്ഷിക്കൂട്ടങ്ങളെ ഇവിടെ കാണാൻ കഴിയും. വളരെ മനോഹരമായ ശബ്ദത്തിനുടമകളും ഭയപ്പെടുത്തുന്ന ശബ്ദത്തിനുടമകളും ഉണ്ടിവിടെ. സ്വന്തമായി ഇരതേടുന്നവയും മറ്റുള്ളവരുടെ ഭക്ഷണം തട്ടിയെടുക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. പക്ഷെ ഇവരെയൊക്കെ കാണാൻ നല്ല ക്ഷമ ആവശ്യമാണ്. ഓരോ പക്ഷിയെയും തിരിച്ചറിയാൻ നല്ല പാടവം വേണ്ടിവരും. പക്ഷി നിരീക്ഷണം നിരീക്ഷണ മനോഹരമായൊരു കലയാണെന്നു പറയാം. പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദം തിരിച്ചറിയുന്നതും പക്ഷി നിരീക്ഷണത്തിലെ പ്രധാന ഘടകമാണ്. ഇതിനൊക്കെ വേണ്ടി ഒരു വലിയ ഒരു ഗോപുരം ഇവിടെ നിർമിച്ചിട്ടുണ്ട്..

ചെറിയ പൊന്മാൻ, BLACKNECKED STROKE, RED VENTED BULBUL,മോതിര തത്ത, വെള്ളി മൂങ്ങ തുടങ്ങിയവർ ഇവിടത്തെ താമസക്കാർ തന്നെ.

ഹിമാലയത്തിൽനിന്നും ആസ്ട്രേലിയയിൽനിന്നും നൈജീരിയയിൽനിന്നും മംഗള വനത്തിൽ 25 ലധികം സ്പീഷീസ് ദേശാടനപക്ഷികൾ മംഗളവനത്തിൽ വർഷാവർഷം ചേക്കേറാറുണ്ടായിരുന്നു. തദ്ദേശീയരായ പക്ഷികൾക്ക് പുറമെയാണിത്. ഞണ്ടുകൾ, ആമകൾ, കക്കകൾ, മുരിങ്ങകൾ, ചെമ്മീനുകൾ, ചിലന്തികൾ, ഷഡ്പദങ്ങൾ എന്നിവ മംഗളവനത്തിലെ ജൈവവൈവിധ്യത്തിന് മാറ്റ് കൂട്ടുന്നു. പക്ഷികൾ കൂടുകൂട്ടുകയും മുട്ടയിടുകയും കുഞ്ഞുങ്ങളുമായി ദൂരസ്ഥലങ്ങളിലേക്ക് പറന്നുപോകുന്നതും മംഗളവനത്തിലെ പതിവ് കാഴ്ചയായിരുന്നു..

അവസാനം നടന്ന പഠനത്തിൽ 103 ഇനം പക്ഷികൾ , 17 ഇനം പൂമ്പാറ്റ , 4 ഇനം തുമ്പികൾ , 5 ഇനം യഥാർത്ഥ സസ്യങ്ങൾ അവയുടെ സഹവാസികൾ , 73 ഇനം സാസ്യജാല സാനിധ്യവും രേഖപ്പെടുത്തി.

പ്രത്യേകമായ കടവാവലും ചിലന്തികളുമാണ് ഇവിടത്തെ സവിശേഷത..

മരത്തിൽ മുഴുവൻ ഉണങ്ങി കൊഴിയാൻ തയാറായി നിൽക്കുന്ന വലിയ ഇലകൾ കണ്ടൂ. അല്പം ശ്രദ്ധിച്ചപ്പോൾ ഇലകൾ ക്ക് ജീവൻ വെച്ചത് പോലെ ഒരു കാഴ്ച.. അതൊരു വലിയ കൂട്ടമായിരുന്നു , ആരെയും കൂസൽ ഇല്ലാതെ അലസരായി ഉറങ്ങുന്ന ചിലർ, മംഗള വനത്തിന്റെ സ്വന്തം ഇന്ത്യൻ ഫ്ലയിങ് ഫോക്സ് .

പറക്കുന്ന സസ്തനികളിൽ ഏറ്റവും വലിയ ജീവിയായ Flying Fox ഇനത്തിൽ പെടുന്ന 1000 ഓളം വരുന്ന Greater Indian Fruit Bat ( ഇന്ത്യൻ ഫ്‌ളൈയിങ്ങ് ഫോക്സ്) ഇവിടെ സ്ഥിര കാഴ്ചയാണ്.

വലിയ കണ്ണുകൾ , മറ്റു വാവലുകളെ അപേക്ഷിച്ച് നിറങ്ങൾ തിരിച്ചറിയാൻ ഉള്ള കഴിവ് , അധീന പ്രദേശം വ്യക്തമായി വേർതിരിക്കാൻ ഉള്ള മികവ് , 30 ഓളം വ്യത്യസ്ത ശബ്ദ വീചികൾ പുറപ്പെടുവിക്കുക തുടങ്ങിയവ ഇവരുടെ പ്രത്യേകതയാണ്.. പുഷ്പം , ഫലം,  തേൻ എന്നിവയാണ് ഇവരുടെ ഭക്ഷണം.. ശരാശരി 15 വർഷം വരെ ജീവിക്കുന്ന ഇവർ ഫല വൃക്ഷങ്ങളുടെ , വിത്ത് വിതരണത്തിന് സുപ്രധാന പങ്ക് വഹിക്കുന്നു.

ആകർഷകമായ ചിലന്തികൾ ഇവിടത്തെ മറ്റൊരു കാഴ്ചയാണ് . യൂറോപ്യൻ അരിക്കനോളജി നടത്തിയ പഠനത്തിൽ 40 ജനുസ്സിൽ പെട്ട 51 ഇനം ചിലന്തികളെ ഇവിടെ കണ്ടെത്തി. ഇതിൽ ടെപ്പോനിന (treponema spider) എന്ന ജനുസ്സിൽ പെട്ട ചിലന്തികളെ ഇന്ത്യയിൽ ആദ്യം കണ്ടെത്തിയത് മംഗള വനത്തിലാണ്.

പല നിറത്തിലും ഭാവത്തിലുള്ള ഞണ്ടുകൾ ഇവിടെയുണ്ട് എങ്കിലും കൂടുതലായും കാണപ്പെടുന്ന യൂക്കാ എന്ന ജനുസ്സിൽ പെട്ട സവിശേഷ ഇനം ഞണ്ടുകളാണ് Filter Crabs ..

മണ്ണിലെ അവസാധങ്ങൾ മണ്ണുമായി ചേർത്ത് എടുത്തതിന് ശേഷം ഭക്ഷണ പദാർദ്ധതെ അതിൽ നിന്നും വേർതിരിച്ച് ഇവ ഭക്ഷിക്കുന്നു. ശേഷം മണ്ണും , ഭക്ഷണ അവശിഷ്ടവും ചെറു ഉരുളകൾ ആക്കി മണ്ണിൽ തന്നെ നിക്ഷേപിക്കുന്നു വിരുതൻ..

ഇണയെ ആകർഷിക്കാൻ ഒരുകാലിൽ മാത്രമുള്ള വലിപ്പമേറിയ നഖം പ്രത്യേക രീതിയിൽ വെച്ച് ഫീഡിൽ വായനയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചലിപ്പിക്കും ഇവർ.

വേമ്പനാട് കായലിനോട് ലയിച്ചു ചേർന്നു സ്ഥിതി ചെയ്യുന്ന മംഗള വനത്തിൽ ഒരു ജലാശയം ഉണ്ട്. ഇതിനെ കായലുമായി ഫീഡൽ കനാല് ബന്ധിപ്പിക്കുന്നു.. വേലിയേറ്റം , വേലിയിറക്കം സമയത്ത് ഇവിടെ ജല വിത്യാസം കാണാൻ സാധിക്കും.

200 മീറ്ററോളം നീളുന്നതാണു വനത്തിനുള്ളിലെ ജലാശയം. ചിലയിടങ്ങളിൽ ഇതിന് 50 മീറ്ററോളം വീതിയുണ്ട്. അതിന് സമീപത്തായി ചെറിയ തോണികളും കെട്ടിവച്ചിരിക്കുന്നത് കാണാം.. എന്നാല് ഇതൊരു മലിനമായ ജല സ്രോതസാണ്. കൊച്ചിൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഇൗ ജലാശയത്തിൽ Escherichia coli bacteria കളുടെ അളവ് ശുദ്ധ ജലത്തിൽ ഉള്ളതിനേക്കാൾ 100 ഇരട്ടി കൂടുതൽ ആണെന്ന് കണ്ടെത്തി.. എറണാകുളം നഗര ഭാഗത്തിന്റെ പല സ്ഥലങ്ങളിലും ഉള്ള മലിന ജലം ഇവിടെയാണ് വന്നു പതിക്കുക.. അതിനാൽ തന്നെ കൊതുക് ശല്യം സഞ്ചാരികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്..

ജലാശയത്തിന്‌ സമീപനങ്ങളിൽ ധാരാളം കണ്ടൽ ചെടികളുണ്ട്. ഇവിടെയുള്ള കൂടുതൽ സസ്യങ്ങളും ഉഭയ ലിംഗ സസ്യങ്ങളാണ് (hermaphrodite) .

5 ഇനം യഥാർത്ഥ കണ്ടൽ സസ്യങ്ങളിൽ അതീവ സംരക്ഷണ പ്രാധാന്യമുള്ള 3 ഇനങ്ങളുണ്ട്..

1. Avicennia Officinalis ( ഓറയി ഉപ്പടി

2. Rhizophora mucronata ( കണ്ടൽ പനച്ചി)

3. Acanthus Ilicifolus ( ചുള്ളികണ്ടൻ)

തുടങ്ങിയവയാണ് ഇവ. കണ്ടൽ സായത്തിന്റെ തനത് സ്വഭാവം ഇല്ലാത്തതും എന്നാല് കണ്ടൽ സസ്യത്തോട് ചേർന്ന് വളരുന്നതുമായ സസ്യങ്ങളാണ് കണ്ടൽ സഹവാസികൾ ( Mangrove Associate)

ചുറ്റിലും വെള്ളമാണ് എങ്കിലും ജലത്തിലെ ഉപ്പ് രസം കാരണം വരൾച്ചയുള്ള സ്ഥലങ്ങളിലെ സസ്യങ്ങളുടെ സ്വഭാവ സവിശേഷത യാണ് ഇവക്ക്.. ഇവിടത്തെ മണ്ണില് ഉപ്പ് രസം കൂടുതലും ഓക്സിജൻ അളവ് കുറവുമാണ്..  അതിനാൽ ന്യൂമറ്റോഫോറുകൾ എന്ന പ്രത്യേക തരം ശ്വസന വേരുകളുടെ സഹായത്താൽ ഇവ ശ്വസിക്കുന്നു. മണ്ണിന് മുകളിലേക്ക് വളരുന്ന ഇവ കണ്ടൽ വനത്തിന്റെ പ്രത്യേകതയാണ്..

താഴെ ശുദ്ധമായ ജലമോ , ചൂടോ ലഭ്യമല്ലാത്തതിനാൽ  വിത്തുകൾ മരത്തിൽ തന്നെ മുളച്ചതിന് ശേഷമാണ് താഴെ വീഴുക. ഇതിനെ ജരായുജ പ്രചനനം (വിവിപാരി) എന്ന് വിളിക്കുന്നു.

കണ്ടൽ വനത്തിന്റെ തണൽ കൊഞ്ച് പോലുള്ള ജീവികളുടെ പ്രചനനതിന് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു.

ഇന്ത്യയിൽ കാണപ്പെടുന്ന 67 ഇനം കണ്ടൽ സസ്യത്തിൽ 15 എണ്ണം കേരളത്തിൽ ആണ്. കേരളത്തിൽ വെറും 17 ചതുരശ്ര കിലോമീറ്റർ മാത്രമാണ് കണ്ടൽ വനമുള്ളത്. കല്ലേൽ പൊക്കുടൻ എന്ന കണ്ടൽ വന സംരക്ഷകനെ ഓർത്തു പോകുന്നു ഇടക്ക്..
ഏഷ്യാ വൻകരയിലെ സസ്യത്തെ പ്രതിപാദിക്കുന്ന വാൻ റീഡിന്റെ  ഹോർത്തൂസ്‌ മലബാറിക്കസിൽ ഇന്ത്യയിൽ കാണപ്പെടുന്ന 34 ഇനം കണ്ടൽ ചെടികളെ പറ്റി പറയുന്നുണ്ട്.. അതിൽ 8 എണ്ണം മംഗള വനതിലും കാണപ്പെട്ടിരുന്നു..

സമയം പോയത് അറിഞ്ഞില്ല.. അങ്ങ് ദൂരേ കേരളത്തിന്റെ ചരിത്രത്തിൽ ഇടം നേടിയ പണ്ടത്തെ റെയിൽവേ സ്റ്റേഷൻ കാണാം.. പുതിയ ടെർമിനൽ വന്നത് മൂലം ഇൗ സ്റ്റേഷൻ ഉപേക്ഷിച്ചു.. ഗാന്ധിജി പോലെ യുള്ള ധാരാളം ആളുകൾ ഇവിടെ ട്രെയിൻ ഇറങ്ങി. എന്നാല് മഹത്തായ നിർമിതി അവിടെ നശിച്ചുകൊണ്ട് ഇരിക്കുന്നു... ഉള്ളിലേക്ക് ആർക്കും പ്രവേശനം ഇല്ലാ അതിനാൽ ചരിത്ര നിർമിതി കാണാൻ സാധിക്കാതെ ഞാൻ തിരികെ യാത്രയായി..