ചെറായി യുടെ വിശേഷങ്ങളിലേക്ക്....

Give your rating
Average: 5 (2 votes)
banner
Profile

Heaven

Loyalty Points : 760

Total Trips: 15 | View All Trips

Post Date : 16 Mar 2021

കൊച്ചിയുടെ മറ്റൊരു കാര്യാലയം 

നമ്മുടെ കൊച്ചിയുടെ സുന്ദരമായ ഭൂപ്രദേശങ്ങളിൽ ഒന്നാണ് ചെറായി യിലെ  ബീച്ച്. ആരെയും ആകർഷിക്കുന്ന രീതിയിൽ 10,15കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന പ്രധാന ബീച്ചുകളിൽ ഒന്ന് കൂടിയാണ് ഇവിടം.             

ജീവിതത്തിലൊരിക്കലെങ്കിലും ഇവിടെ വരണമെന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. നീന്തലുക്കാരുടെ പറുദീസ എന്നൊരു പേര് കൂടി ഇവിടെയുണ്ട്. വളരെ നീളത്തിലുള്ള ഈ കടല്‍ത്തീരം കുടുംബമായി അവിടേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതൽ  അനുയോജ്യകരമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സമയം ചിലവിടാൻ പറ്റിയ സ്ഥലമാണ് ചെറായി beach.

 ഈ ബീച്ച് ന്റെ ഇരുവശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട പ്രേദേശം ആയതിനാലും ഒരു  വശം കടലും മറുവശം കായലും ക്കൊണ്ട് വളരെ കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ്. ഈ ബീച്ച് നു ആഴം വളരെ കുറവായതിനാൽ ഇങ്ങോടെക്കുള്ള സഞ്ചരികളുടെ എണ്ണവും വളരെ കൂടുതലാണ്.

 കൊച്ചിയിലെ വൈപ്പനിൽ നിന്നു കുറച്ചകലെയായിട്ടാണ് ഈ ചെറായി ബീച്ച് ഉള്ളത്. മത്സ്യബന്ധനമാണ് ഇവിടുത്തെ ആളുകളുടെ ജീവനമാർഗം. കൂടെ കുറച്ചൊക്കെ ടൂറിസത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുമുണ്ട്. നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് സഞ്ചരികളെ ആകർഷിക്കാൻ ഇവിടെ പ്രവർത്തിക്കുന്നത്. മാത്രമല്ല, ഇവിടന്നു കുറച്ച് മുന്നോട്ട് മാറി അടുത്ത് തന്നെ മറ്റൊരു ബീച്ച് ഉണ്ട്. അത് മുനമ്പം. അവിടെ കുറച്ച് കൂടി തുറസ്സായ പ്രദേശമാണ്.