ആലി വീണ കൂത്ത്.... പേരിലെ കൗതുകം ഈ ചെറിയ ട്രിപ്പിനും ഉണ്ട്.

Give your rating
Average: 4 (2 votes)
banner
Profile

Heaven

Loyalty Points : 760

Total Trips: 15 | View All Trips

Post Date : 07 Sep 2021
6 views

എറണാകുളം ജില്ലയിൽ ആണ് താമസം ഉണ്ട് എങ്കിലും ഇതുവരെ എറണാകുളം മുഴുവൻ ചുറ്റി നടന്ന്‌ കാണാൻ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല. കാര്യം എറണാകുളത്താണ് ജീവിച്ചത് എങ്കിലും അവിടെയൊന്നും എനിക്ക് വലിയ പരിചയമില്ല. കൊറോണ സീസൺ അടിച്ച് വീട്ടിൽ ഇരുന്ന് സമയത്ത് ഒരു ട്രിപ്പ് പോണം എന്ന് തോന്നി. എന്നാ പിന്നെ ഒന്നു പോയി കളയാം എന്ന് തന്നെ തീരുമാനിച്ചു. ആദ്യമൊന്നും എങ്ങോട്ട് പോണം എന്ന് വല്ല പിടുത്തം ഒന്നും ഉണ്ടായില്ല. പിന്നെ കൂട്ടുകാരോടും ഗൂഗിൾ ഓടും ചോദിക്കാൻ തുടങ്ങി. എല്ലാം കണ്ടു പഴകിയ സ്ഥലങ്ങൾ തന്നെ. ഒരു new ട്രിപ്പ്‌ വേണംഎന്ന് എനിക്ക് തോന്നിയത്, അങ്ങനെ അവസാനം ഫേസ്ബുക്കിൽ ഉള്ള കുറച്ച് കൂട്ടുകാരോടും കൂടി തപ്പി. എല്ലാവരും പല പല അഭിപ്രായങ്ങൾ പറഞ്ഞു അങ്ങനെ കുറച്ചു നല്ല സ്ഥലങ്ങളുടെ പേരുകൾ കിട്ടി. പിന്നെ വീട്ടുകാരെയും പെറുക്കിക്കൂട്ടി കാറിലിട്ട് ഒരു യാത്ര അങ്ങ് തുടങ്ങി. ആ യാത്ര ചെന്ന് അവസാനിച്ചത് കോതമംഗലത്ത് നിന്ന് മൂന്നാർ റൂട്ടിലൂടെ 10, 15 കിലോമീറ്റർ മുന്നിലേക്ക് പോയി തലക്കോട് എന്ന ജംഗ്ഷനിൽ ആണ്. അവിടെ നിന്നുമാണ് ''ആലി വീണ കൂത്ത്'' എന്ന സ്ഥലത്തേക്ക് പോകുന്ന വഴി. ആ പേരിലുള്ള കൗതുകമാണ് എന്നെ മുന്നോട്ട് നയിച്ചത്. കള്ളദൃഷ്ടി ഒന്നും വേണ്ട അങ്ങോട്ട് തന്നെയാണ് ഞങ്ങൾ പോകുന്നതും. അവിടെനിന്ന് ഒരു കാട്ടിലൂടെ കുറച്ചു ദൂരം നടന്ന്‌ പാറകൾക്കിടയിലൂടെ കുഞ്ഞുകുഞ്ഞ് നദികൾ ആസ്വദിച്ച് അത് കടന്നു വേണം അവിടെ എത്താൻ. ശരിക്കും പറഞ്ഞാൽ ഇതൊരു adventure ട്രക്കിംഗ് ആയിരുന്നു. ഒരു കാര്യം പറയാനുള്ളത് മഴക്കാലമായതുകൊണ്ട് പാറപ്പുറത്തും നദിക്കരയിലും ഒക്കെ വഴുതി വീഴാൻ ചാൻസ് വളരെ കൂടുതലായിരുന്നു. പോകുന്ന വഴിയിൽ ഒക്കെ ഈ കാട്ടിലൂടെ കടന്നു പോകുമ്പോൾ കാടിന് വശ്യമനോഹാരിത എന്നൊക്കെ പറയുന്നതുപോലെ പോകുന്നവഴി രണ്ടുമൂന്നു വെള്ളച്ചാട്ടങ്ങൾ ഒക്കെ ഉണ്ടായിരുന്നു. അത് ഞങ്ങളെ വല്ലാതെ ആകർഷിച്ചിരുന്നു. മുന്നോട്ടു പോകുന്തോറും കാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് തന്നെ ഞങ്ങൾ മുന്നോട്ടു നീങ്ങി. അവസാനം ഞങ്ങൾ അവിടെ എത്തി. കഷ്ടപ്പെട്ട് ഒന്നും വെറുതെ ആയില്ലെന്ന് അപ്പോഴാണ് ഞങ്ങള്ക്ക് തോന്നിയത്. അത്ര മനോഹാരിത നിറഞ്ഞതായിരുന്നു ആ കാനനഭംഗി. അവിടെ ചെന്നപ്പോൾ അവിടെ എത്തിപ്പെട്ട കഷ്ടപ്പാട് ഒന്നും വെറുതെയായില്ല എന്ന് എനിക്ക് അപ്പോൾ മനസ്സിലായി. അത്രയ്ക്ക് മനോഹാരിത നിറഞ്ഞ സ്ഥലമായിരുന്നു അത്. പറഞ്ഞ് അറിയിക്കുന്നതും അപ്പുറം വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരിടം. രണ്ട് സൈഡും നിലനിൽക്കുന്ന പാറക്കെട്ടുകൾ തന്നെയാണ് അവയുടെ ഭംഗി കൂട്ടുന്നത് എന്നതിൽ സംശയമില്ല. വല്ലാത്തൊരു വിസ്മയക്കാഴ്ച തന്നെ ആയിരുന്നു അത്.