വെള്ളിക്കുളത്തെ കണക്കാഴ്ചകൾ
ഫ്രണ്ട്സ് ആയി ജോളിയായി അടിച്ചുപൊളിക്കാൻ അടിപൊളി സ്ഥലമാണ് വെള്ളികുളം
സഞ്ചരികൾക്കിടയിൽ അധികമാരും കെട്ടിട്ടുണ്ടാവില്ല ഈ പേര്. കേരള ടൂറിസത്തിന്റെ ഭൂപടത്തിൽഅടുത്തകാലത്തു മാത്രം ഇടം പിടിച്ച സഞ്ചരികൾ അധികം കടന്നുചെല്ലാത്തൊരിടമാണ് വെള്ളികുളം.
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട വാഗമൺ റൂട്ടിലാണ് വെള്ളികുളം സ്ഥിതി ചെയ്യുന്നത്.കാട്ടറിന് സമാനമായ പുഴയുടെ ഇരുവശങ്ങളിലുമായി നിൽക്കുന്ന മരങ്ങളിൽ പുഴ കടക്കുവാനായി മുള ക്കൊണ്ട് കേറ്റി ഉണ്ടാക്കിയ പാലവും വെള്ളച്ചാട്ടങ്ങളും കാടിന്റേതിന് സമാനമായ അന്തരീക്ഷമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ആരോ പെറുക്കി എറിഞ്ഞ പോലുള്ള ഉരുളൻ കല്ലുകൾ ആദ്യകഴ്ചയിൽ തന്നെ കൗതുകം പകരുന്നവയാണ്. കാടിന്റെ ഫീൽ നൽകുന്നു എങ്കിൽ പോലും വന്യ മൃഗങ്ങളുടെ ശല്യമോ forest area യോ അല്ല എന്നതും മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒന്നാണ്. പ്രകൃതിയോട് ഇണങ്ങി ഒരു ദിവസം താമസിക്കുവാനും team ആയി അടിച്ചു പൊളിക്കുവാനും ഒരേപോലെ തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് വെള്ളികുളം. പ്രൈവറ്റ് പ്രോപ്പർട്ടികളായത് കൊണ്ട് തന്നെ തദേശവാസികളുടെ സഹായത്തോടെ സന്ദർശിക്കാവുന്നതാണ്. താമസത്തിനു tent സ്റ്റേ യും ഏതാനും ഹോം സ്റ്റേ കളുമാണ് നിലവിലുള്ളത്.