സൗന്ദര്യറാണിയെ തേടി ആലപ്പുഴയിൽ

Give your rating
Average: 4.7 (33 votes)
banner
Profile

Shareef Chembirika

Loyalty Points : 300

Total Trips: 9 | View All Trips

Post Date : 17 Sep 2021
7 views

കൊവിഡും ലോക് ഡൗണും വരുത്തി വെച്ച പ്രഖ്യാപിത നിയന്ത്രണങ്ങളും അപ്രഖ്യാപിത നിയന്ത്രണങ്ങളും ജീവിതത്തിന് വരുത്തി വെച്ച പിരിമുറുക്കം ചില്ലറയല്ല , ഓൺലൈൻ ക്ലാസും മൊബൈൽ ഗൈമുമായി സ്മാർട്ട് വലയത്തിലകപ്പെട്ട മകനും  , ഓഫിസ് ജോലി തിരക്കുകളും  മറ്റു വ്യക്തിപരമായ വിഷയങ്ങളുമായി മാസസിക പിരിമുറുക്കവും കാരണം ഞാനും ഒരു യാത്രയെ കാത്തിരിക്കുകയായിരുന്നു , എല്ലാം മറന്ന് ആസ്വദിക്കാൻ ഒരു വിനോദ യാത്ര

അങ്ങനെ കാത്തിരുന്ന
ശനിയാഴ്ച്ച (11- 09 - 2021 ) അവധി ദിനമെത്തിയപ്പോൾ മനസിൽ ആദ്യമെത്തിയത് ആലപ്പുഴ തന്നെ , പ്രകൃതിഭംഗി ആസ്വദിക്കാൻ കേരളത്തിൽ ആലപ്പുഴയെക്കാൾ നല്ല ഒപ്ഷൻ മറ്റൊന്നില്ല

  പ്രകൃതി കനിഞ്ഞേകിയ ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്കുള്ള സർക്കാർ ബോട്ട് സർവീസാണ് മനസ്സിൽ ആദ്യം ഓടിയെത്തിയത് .

 അല്ലെങ്കിൽ ആലപ്പുഴയിൽ നിന്ന് കുമരകം വരെ പോയി വരുന്ന കേരള ടൂറിസം വകുപ്പിന്റെ " വേഗ "

 ചിലവ് ചുരുക്കിയുള്ള യാത്ര ലക്ഷ്യം വെക്കുന്നത് കൊണ്ട് ആലപ്പുഴ - കോട്ടയം സർക്കാർ യാത്ര ബോട്ടാണ് ഞാൻ തെരെഞ്ഞെടുത്തത്

ഒഴിവ് ദിനങ്ങളിൽ  യാത്രകൾക്ക് മാറ്റി വെക്കുകയാണ് ഏറെ ഇഷ്ടം , ഗ്രാമീണ - പ്രകൃതി സൗന്ദര്യം ആസ്വദിച്ചുള്ള ട്രെയിൽ യാത്രകളും ബൈക്ക് യാത്രകളുമാണ് കൂടുതലും സമയം കണ്ടെത്തുക

എന്റെ സുഖത്തിലും ദുഃഖത്തിലും ഒപ്പം നിന്ന എന്റെ ഏറ്റവും നല്ല സുഹൃത്തിനെ കൂട്ടി ഒരു യാത്ര , സുഹൃത്ത് എന്ന് പറയുമ്പോൾ എന്റെ 14 ക്കാരനായ മകൻ സനദാണ് എന്റെ എറ്റവും നല്ല സുഹൃത്ത് . ഒപ്പം സഹോദരന്റെ മകൻ അജ്മലും  കൂടി , അവസാന നിമിഷം അപ്രതീക്ഷിതമായി കസിനും കുടുംബവും കൂടി ഞങ്ങളോടൊപ്പം

രാജകീയമായി തന്നെ കാസർക്കോട് നിന്ന് വെള്ളിയാഴ്ച്ച 8.47 PM ന് പുറപ്പെടുന്ന അന്ത്യോദയ മംഗലാപുരം - കൊച്ചുവേളിയിൽ ടിക്കറ്റുറപ്പിച്ചു ഒരാൾക്ക് 200 രൂപ , ചുരുങ്ങിയ ചിലവിൽ അടിപൊളി യാത്ര ,  കാസർകോട് വിട്ടാൽ കണ്ണൂർ , കോഴിക്കോട് , തിരൂർ , ഷോർണൂർ , തൃശൂർ ,എറണാകുളം, ആലപ്പുഴ മാത്രം സ്റ്റോപ്പ് , മിക്ക സ്റ്റേഷനുകളിലും ഷെഡ്യൂൾ സമയത്തേക്കാൾ പത്തും ഇരുപതും മിനിറ്റ് മുമ്പെ ഓടിയെത്തുന്ന നല്ല വൃത്തിയുള്ള ട്രെയിൻ , മംഗലാപുരത്ത് നിന്ന് പുറപ്പെടുന്നതിനാൽ യാത്രക്കാർ വളരെ കുറവ് , ബെർത്തിൽ കയറി കിടന്നാൽ സുഖമായി ഉറങ്ങാം

കൃത്യം അഞ്ച് മണിക്ക് ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെത്തി , ഉള്ള സൗകര്യം ഉപയോഗപ്പെടുത്തി റെയിൽവെ സ്റ്റേഷനിൽ നിന്നും ഫ്രഷ് ആയി , ആലപ്പുഴ ബോട്ട് ജെട്ടി ലക്ഷ്യമാക്കി പുറപ്പെട്ടു

6 മണിക്ക് ശേഷം റെയിൽവെ സ്റ്റേഷന്റെ പുറത്ത് നിന്ന് ബോട്ട് ജെട്ടിയിലേക്ക് ബസ് സർവീസുണ്ട് , 7.15 നുള്ള കോട്ടയത്തേക്കുള്ള ബോട്ട് നഷ്ടമാകുമോ എന്ന ഭയത്തിൽ ഞങ്ങൾ ഓട്ടോ രീക്ഷയെ സമീപിച്ചു , റെയിൽവെ സ്റ്റേഷനിൽ നിന്നും ബോട്ട് ജെട്ടിയിലേക്കുള്ള ഓട്ടോ ചാർജ്  90 രൂപ 

തിരക്കൊഴിഞ്ഞ ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴ - കോട്ടയം ബോട്ട് ഞങ്ങളെ കാത്തിരിക്കുകയായിരുന്നു നല്ല വ്യു പോയിന്റ് നോക്കി മുന്നിൽ തന്നെ സീറ്റ് പിടിച്ചു

കൃത്യം 7.15 ന് ബോട്ട് കോട്ടയം ലക്ഷ്യം വെച്ച് പ്രയാണം തുടങ്ങി .

സുന്ദരമായ കായലുകൾകൊപ്പം കണ്ണഞ്ചിപ്പിക്കുന്ന നീലാകാശ സൗന്ദര്യവും പ്രകൃതിയുടെ പച്ചപ്പും ആമ്പൽ പൂക്കൾ കൊണ്ട് അലങ്കരിച്ച കായലിന്റെ ഇരു വശങ്ങളും , കണ്ണിന് കുളിർമയേകുന്ന മേഘ കാഴ്ചകളും മനസ്സിനെ വല്ലാത്ത കുളിര് നൽകുന്നതായിരുന്നു , പ്രകൃതിയുടെ വിരുന്ന് , ആലപ്പുഴയെ കേരളത്തിന്റെ സൗന്ദര്യ റാണിയായി തന്നെ വിശേഷിപ്പിക്കാം ,

രാവിലെയുള്ള യാത്രകളിൽ മാത്രമെ ആമ്പൽ പൂവിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുകയുള്ളു. വെയിൽ വന്ന് തുടങ്ങിയാൽ ആമ്പൽ പൂക്കൾ തളരും , ഫോട്ടോ ഗ്രാഫിയെ സ്നേഹിക്കുന്നവർക്ക് എറ്റവും നല്ല ഒപ്ഷനാണ് ആലപ്പുഴ, എങ്ങനെ പകർത്തിയാലും ഒന്നിനൊന്ന് മികച്ച ചായാചിത്രം പോലെയുള്ള കാഴ്ച്ചകൾ 

വളരെ കുറഞ്ഞ യാത്രക്കാർ മാത്രമെ ബോട്ടിലുണ്ടായിരുന്നുള്ളു , പകുതിവഴിയിൽ ബോട്ട് ജീവനക്കാരുമായി സംസാരിച്ചു. കോട്ടയത്തേക്ക് ഒരു ട്രിപ്പ് പോയി വരാൻ കുറഞ്ഞത് 75 ലിറ്റർ ആവശ്യമായി വരുമെന്ന് അദേഹം പറഞ്ഞു , ബോട്ടിലുണ്ടായിരുന്ന നാമമാത്ര യാത്രക്കാരെയും കൊണ്ടുള്ള യാത്രയിൽ ഡീസൽ ചിലവിന്റെ പകുതി പോലും ലഭിക്കില്ല

29 രൂപ ചിലവിൽ രണ്ടര മണിക്കൂർ യാത്ര10.05 ന് കോട്ടയത്തുള്ള 1977 ൽ  കേന്ദ്ര-സംസ്ഥാന സംയുക്ത സംരഭമായി ആരംഭിച്ച ഓയിൽ പാം ഇന്ത്യ എന്ന കമ്പനി കെട്ടിടത്തിനരികിലായിട്ടുള്ള കോടിമാതാ ബോട്ട് ജെട്ടിയിലെത്തി   , 11.30 നാണ് തിരിച്ചുള്ള ബോട്ട് , കോട്ടയം ടൗണിലുള്ള  മാൾ ഓഫ് ജോയ് എന്ന മാളിൽ പോയി , തിരിച്ച് വന്ന് ജെട്ടിക്ക് തൊട്ടടുത്തുള്ള കോടിമാതാ പോലീസ് കാന്റീനിൽ നിന്ന് ഭക്ഷണവും കഴിച്ച് ജെട്ടിയിലെത്തുമ്പോൾ  11.30 ന്  പുറപ്പെടുന്ന  ആലപ്പുഴയിലേക്കുള്ള ബോട്ട് യാത്രക്കാർ കയറി തുടങ്ങിയിരുന്നു ,

കോട്ടയത്തേക്കുള്ള യാത്രയിൽ ഏറെ ആകർശനമായിരുന്ന ആമ്പൽ പൂക്കൾ വെയിലേറ്റ് തളർന്ന് കിടപ്പിലായിരുന്നു

 2:10 ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽ തിരിച്ചെത്തി . ദൈവം തുണച്ചാൽ ഉടനെ ഇനിയും വരാമെന്ന് ഉറപ്പ് നൽകി ആലപ്പുഴയോട് യാത്ര പറഞ്ഞു

2.45 നുള്ള ആലപ്പി എക്സ്പ്രസിൽ കൊച്ചിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തതനുസരിച്ച് കൊച്ചിൻ മെട്രോയും ലുലു മാളും ലക്ഷ്യമാക്കി എറണാക്കുളത്തേക്ക് തിരിച്ചു ...

അൽപ്പം വൈകി 4.20 ന് എറണാകുളം ടൗൺ സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ ചെറിയ ചാറ്റൽ മഴ ഞങ്ങളെ സ്വീകരിച്ചു , സ്വീകരണത്തിന് ശേഷം മഴയെ കാണാനില്ല ഞങ്ങൾ ടൗൺ ഹാൾ മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു 

ഞാനും മകനും ദുബായ് മെട്രോയിലും കൊച്ചിൻ മെട്രോയിലും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും കൂടെയുണ്ടായിരുന്ന കസിന്റെ കുടുംബത്തിന്റെ ആദ്യ മെട്രോ യാത്രയായിരുന്നു

ടൗൺഹാൾ മെട്രോ സ്‌റ്റേഷനിൽ നിന്ന് നേരെ ലുലുമാളിലേക്ക് .

ചോക്ളേറ്റുകൾക്കടക്കം നല്ല ആകർശനീയമായ ഓഫറുകളുണ്ടായിരുന്നത് കൊണ്ടും വരാന്ത്യ അവധി ദിനമായതിനാലും കൊവിഡ് കാലം മറന്ന് വൻ തിരക്കായിരുന്നു ,

എറണാകുളം സൗത്തിലേക്കുള്ള  അവസാന  മെട്രോയിൽ (9:10 ന് ) റെയിൽവെ സ്റ്റേഷനിലേക്ക് തിരിച്ചു

കഴിഞ്ഞ ദിവസം കാസർകോട് നിന്ന് യാത്ര തിരിച്ച മംഗലാപുരം - കൊച്ചുവേളി അന്ത്യോദയ യുടെ  തിരിച്ചുള്ള യാത്രയിൽ 12.45 am ന് നാട്ടിലേക്ക് ,

 അന്തർസംസ്ഥാന യാത്രകൾക്ക് പ്രത്യോകിച്ച് കാസർകോട് ജില്ലക്കാർക്ക് വണ്ടിയുടെ സമയവും തിരക്ക് കുറവും നല്ല ഒരു ഒപ്ഷനാണ് അന്ത്യോദയ , കോഴിക്കോട് മുതൽ ഞങ്ങൾ മാത്രമായിരുന്നു ഞങ്ങളുടെ ബോഗിയിലുണ്ടായിരുന്നത് , 

കാസർകോട് ജില്ലയിലേക്ക് കടന്നതോടെ ചെറു രീതിയിലുള്ള മഴയും കൂട്ടിനുണ്ടായിരുന്നു

 പിന്തുണക്ക് നന്ദി.......
ശരീഫ് ചെമ്പിരിക്ക 
7559984490

#ആലപ്പുഴ 
#കോട്ടയം

#എറണാകുളം