My travelogue

Give your rating
Average: 5 (3 votes)
banner
Profile

Loyalty Points : 30

Total Trips: 1 | View All Trips

Post Date : 17 Nov 2021

രായിരനെല്ലൂർ മല

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്താണ് രായിരനെല്ലൂർ മല അഥവാ നാറാണത്ത്ഭ്രാന്തൻ മല എന്നറിയപ്പെടുന്ന സ്ഥലം..വരരുച്ചിയുടെ പന്ത്രണ്ടാമത്തെ മകനായ നാരായണനെ നാറാണത്ത് മംഗലത്ത് ആമ്മയൂർ മനയിലെ ആളുകൾക്ക് ഭാരതപുഴയുടെ തീരത്ത് നിന്നും കിട്ടുകയായിരുന്നു..എങ്കിലും ചെറുപത്തിലെ ഒഴിവു ദിനങ്ങൾ നാരായണൻ രായിരനെല്ലൂർ മലയിൽ ആയിരുന്നു കഴിച്ചുകൂട്ടിയിരുന്നത്...അദേഹത്തിന്റെ വിനോദമായിരുന്നു വലിയ പാറകൾ മലയൂടെ മുകളിൽ കൊണ്ടു വന്ന് താഴേക്ക് ഉരുട്ടി വിടൽ.അങ്ങനെ ഇരിക്കെ ഒരിക്കൽ അദേഹത്തിന്റെ മുന്നിൽ ദേവി പ്രതൃക്ഷപ്പെടുകയും അദേഹത്തെ അനുഗ്രഹിക്കുകയും ഉണ്ടായി എന്നാണ് ഐതീഹ്യം.. എല്ലാ തുലാമാസം ഒന്നാം തിയതി ആളുകൾ അവിടേക്ക് മലകയറി പോയി അവിടെപോയി പ്രത്യേക പൂജകളും ചെയ്യാറുണ്ട്....1995 ൽ നാറാണത്ത് ഭ്രാന്തന്റെ ഒരു പ്രതിമയും അവിടെ നിർമിക്കുകയുണ്ടായി......