പുന്നയാർ ഫാൾസ്
വെള്ളചാട്ടങ്ങൾ
Post Date : 19 Feb 2022
1 view
പുന്നയാറിലെ വെള്ളച്ചാട്ടങ്ങൾ
ഇടുക്കി ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലുള്ള രണ്ടു മനോഹരങ്ങൾ ആയ വെള്ളച്ചാട്ടങ്ങൾ ആണ് ഇത് .വെള്ളച്ചാട്ടം A ,B എന്നാണ് നാട്ടുകാർ ഇട്ടിരിക്കുന്ന പേര് .ഒന്നാമത്തെ ചാട്ടം റോഡരുകിൽ തന്നെ ആണ് .ഈറ്റ കാടുകൾക്കു ഇടയിലൂടെ അല്പം നടന്നാൽ ഇവിടെ എത്താം .രണ്ടാമത്തെ വെള്ളച്ചാട്ടത്തിലേക്ക് ഏകദേശം അര km നടക്കണം .കുത്തനെ ഇറങ്ങി വേണം ചാട്ടത്തിന്റെ അടിയിൽ എത്തുവാൻ .തിരിച്ചു കയറാൻ അൽപം ബുദ്ധിമുട്ടാണ് .
രണ്ടിടത്തും സുഖമായി കുളിക്കാൻ സാധിക്കും .വെള്ളം ,ഭക്ഷണം എന്നിവ കരുതുക .സ്‌നാക്‌സ് കിട്ടുന്ന രണ്ടു തട്ടുകടകൾ ഉണ്ട് അവിടെ .
തൃശൂർ -കോതമംഗലം -പൈങ്ങോട്ടൂർ -വണ്ണപ്പുറം -പഴയരികണ്ടം വഴിയാണ് ഞാൻ പോയത് .പഴയരികണ്ടത്തു നിന്നും ഇടത്തേക്ക് ചൂടൻ സിറ്റി പോകുന്ന റൂട്ടിൽ 4 km പോയാൽ ഇവിടെ എത്താം .വണ്ടി പാർക്ക് ചെയ്യാൻ റോഡ് സൈഡിൽ ഇടം ഉണ്ട് .