വാൽപ്പാറയിലെ ഉദയവും, അളിയാർ ഡാമിലെ മീൻ പൊരിച്ചതും

Give your rating
Average: 4.7 (6 votes)
banner
Profile

Heaven

Loyalty Points : 760

Total Trips: 15 | View All Trips

Post Date : 20 Feb 2021
3 views

ഞാൻ കണ്ട വാൽപ്പാറ 

ഏറെ കാലമായി കാത്തിരുന്ന ഒരു യത്ര....
അതായിരുന്നു എന്നെ വാൽപാറയിലേക് കൊണ്ടെത്തിച്ചത്.
അതെ വാൽപ്പാറ......... തേയിലത്തോട്ടത്തിന്റെയും കോടമഞ്ഞിന്റെയും വശ്യസുന്ദര നാട്,
അങ്ങോട്ടേക്കായിരുന്നു ഇപ്രാവശ്യത്തെ യാത്ര...

പുഴകളും, വന്യമൃഗങ്ങളെയും, കൂടെ കാടിന്റെ സൗന്ദര്യവും കണ്ട്ക്കൊണ്ട്  രസകരമായ ഒരു യാത്ര. അതിരപ്പള്ളി - മലക്കപ്പാറ  വഴിയാണ് വാൽപ്പാറയിലേക്കുള്ള യാത്ര.  വാഴച്ചാൽ ചെക്ക് പോസ്റ്റ്‌ വഴി കടന്നാണ് ഞങ്ങൾ കാടിനുള്ളിൽ കയറിയത്. ഈ റൂട്ടിൽ ധാരാളം  വന്യമൃഗങ്ങളെ കാണാൻ ചാൻസ് കൂടുതലാണ്. പ്രത്യേകിച്ച് ആന... റോഡിനിരു വശവും കാടായതിനാലും ഇടുങ്ങിയ വഴിയിലൂടെയായതിനാലും, സൂക്ഷിച്ചു വേണം അതിലൂടെ പോകാൻ.

എന്നാൽ, പോകുന്ന വഴിക്കു ഞങ്ങൾക്ക് കുറച്ചു ആനക്കൂട്ടത്തെ കാണാൻ സാധിച്ചു. അങ്ങ് താഴെ വെള്ളത്തിൽ ആനകൾ കൂട്ടമായി നീരാടുന്നത് കൊതിയോടെ ഞാൻ നോക്കി നിന്നു. ശേഷം അത് ഞൻ ക്യാമറയിൽ പകർത്തി. കാടിന്റെ രസകരമായ കാഴ്ചകൾ കണ്ട് പിന്നെയും മുന്നോട്ട്, റോഡ് വലിയ കുഴപ്പൊന്നുമില്ല,  ഇടക്കൊക്കെ ആനപിണ്ടം കിടക്കുന്നതു ഞങ്ങൾ കണ്ടു. കുറച്ചു മുന്നേ ആനകൾ ആ വഴി കടന്നുപോയി എന്ന് മനസിലായി. ലേശം പേടിയില്ലാതെയില്ല, എന്നിരുന്നാലും, വീണ്ടും മുന്നോട്ട് പൊയ്‌കൊണ്ടിരുന്നു.

ആ മറ്റൊരു കാര്യം കൂടിയുണ്ട്. ഈ യാത്രയിൽ എന്റെ കൂടെ മറ്റു 4പേർ ഉണ്ട്. അതിൽ 2 കുഞ്ഞു വികൃതികളും ന്റെ 2ഫ്രണ്ട്സും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് വളരെ വ്യത്യസ്തമായതും ത്രില്ലിംഗ് ഉള്ള യാത്രയായിരുന്നു. പോകുന്ന വഴിയെല്ലാം മൂടൽമഞ്ഞും കോടയും കണ്ടു, വർഷം മുഴുവൻ തണുത്ത കാലാവസ്ഥ. 30km ലധികം കാടിലൂടെ  യുള്ള വഴി സഞ്ചാരിച്ചാണ് ഞങ്ങൾ മലക്കപ്പാറയിൽ എത്തിച്ചേർന്നത്. അവിടുത്തെ കാഴ്ചകൾ എല്ലാം വളരെ കൗതുകം നിറഞ്ഞതായിരുന്നു. അവിടെ നിന്നു പോകുന്ന വഴിയിൽ വലിയൊരു മരത്തിന്റെ ചില്ലയിൽ എറുമാടം വളരെ ലളിതമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. സഞ്ചരികളെ ആകർഷിക്കാൻ നിർമിച്ചിരിക്കുന്നവയാണിവ. കൂടാതെ, മുന്നോട്ടു പോകുന്തോറും പതിയെ കോട കേറി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. ഞങ്ങൾക്ക് എല്ലാർക്കും വല്ലാത്ത ഒരു ഫീൽ ആയിരുന്നു അത്. കുട്ടികൾക്കു എന്താണെന്ന് പിടികിട്ടിയില്ലെങ്കിലും അത് കണ്ട് അവരും ഉത്സാഹഭരതരായിരുന്നു. ചൂടോടെ എന്തെങ്കിലും കഴിക്കാൻ തോന്നിയപ്പോൾ ഒന്നും നോക്കീല അവിടെ അടുത്ത് തന്നെ കണ്ട ഒരു ചായക്കടയിൽ കയറി  ആ തണുപ്പത്തൊരു ചൂട് ചായയും കുടിച്ച് കൂടെ നല്ല അപ്പവും മുട്ട റോസ്റ്റും തട്ടി. കുറച്ചു നേരം കോടയുടെ ഭംഗിയുംകണ്ട് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്ത ശേഷം പിന്നെയും യാത്ര തിരിച്ചു.

പിന്നെയും ഉള്ളിലേക്കു പോകുമ്പോൾ 40 ഹേർ പിൻ വളവുകളുമായിരുന്നു.  ഈ യാത്ര  കുറച്ചു റിസ്കി ആണെങ്കിലും കാഴ്ചകളുടെ വിസ്മയ ലോകമായിരുന്നു അവിടം. പോകുന്ന വഴി അതിന്റെ സൈഡ് നോട് ചേർന്ന് കൊക്കയുടെ ആഴങ്ങളിലേക്ക് നോക്കിയാൽ നമ്മുടെ തലയെ ഒരു ഉന്മദാവസ്ഥയിലെത്തിക്കും.(തല കറങ്ങും).

അതിൽ 9 നമ്പറിലേക്ക് ഹെർപിന്നിൽ നിന്നുള്ള കാഴ്ചയാണ് ആ യാത്രയിൽ മറക്കാൻ പറ്റാത്ത മറ്റൊരു പ്രത്യേകത. ഈ വളവുകളുടെ ഭീകരതക്കൊപ്പം അങ്ങ് താഴെ വാൽപ്പാറ ഡാമിന്റെ വിശാലത. ഫോട്ടോസിലും വീഡിയോയിലും കാണുന്നതിന്റെ അപ്പുറമായിരുന്നു ആ ഫീൽ. നിങ്ങളൊരു സഞ്ചാരപ്രേമിയാണെങ്കിൽ  ഒരിക്കലെങ്കിലും നിങ്ങളിവിടെ വന്നിട്ടുണ്ടാകും. വന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന കുറച്ചു ഓർമകളിൽ അതുമുണ്ടാകും. അവിടെ നിന്നു കാഴ്ചകൾ കണ്ടു മുന്നോട്ട് പോകുന്തോറും തേയിലത്തോട്ടങ്ങളുടെയും കോടയുടെയും ഇറ്റ് വീഴുന്ന മഞ്ഞിൻ തുള്ളികളുടെയും മാരക കോമ്പിനേഷൻ ആണ്.

അങ്ങനെ, ഷോളയാർ ഡാമിലേക്ക്., വറ്റികിടക്കുന്ന ഷോളയാർ ഡാമിന്റെ കാഴ്ചകളും കണ്ട് അവിടെ കണ്ട ഒരു കടയിൽ കയറി നിന്നും അവർ അവിടെ ഡാമിൽ നിന്നു പിടിച്ച മീൻ അവിടെ തന്നെ പൊരിച്ചടിച്ചു. അതോടെ ഉച്ചക്കത്തെ ശാപ്പാട് കുശാലായി. കുറച്ചു നേരം അവിടെയൊക്കെ ചുറ്റിപറ്റി നിന്നശേഷം കുറച്ചു കൂടി മുന്നിലേക്ക് യാത്ര തുടങ്ങി. പോകുന്ന വഴികളിലൊക്കെ കുറച്ചു view points ലൊക്കെ നിർത്തി ഞങ്ങൾ കുറച്ചു വിഡിയോസും ഫോട്ടോസും ഒക്കെ എടുത്തു. അവിടെ നിന്ന് അവസാനം പോയത് 100 അടി പൊക്കമുള്ള വാച്ച് ടവർ ലേക്കാണ്. അപ്പോ വിചാരിക്കും അവിടെയെന്താണെന്ന്., അവിടെയാണ് ഉള്ളത് വാൽപ്പാറ യുടെ വളരെ വ്യത്യസ്ത മായ ദൃശ്യസൗന്ദര്യം. ഞങ്ങൾ മുകളിലേക്ക് കയറി. ആദ്യം കണ്ടപ്പോൾ അതിശയിച്ചു പോയി. അത്ര രീതിയിൽ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ കണ്ടത്. "പുഴകളും മലയും, കാടും, കാട്ടാനകളും തുടങ്ങി കാട്ടുപോത്തുകൾ വരെ  നിറഞ്ഞ കാടിന്റെ സുന്ദരമായ കാഴ്ചകൾ കൊണ്ടുള്ള പ്രകൃതിയുടെ മറ്റൊരു പറുദീസയാണ് ഇവിടം.
 അവിടെയുണ്ടായത്.
അങ്ങനെ, വാൽപ്പാറയുടെ സൗന്ദര്യം മുഴുവൻ explore ചെയ്തു ഞങ്ങൾ തിരികെ വാഴച്ചാൽ ലക്ഷ്യമാക്കി ചലിച്ചു.

വീണ്ടും കാട്., കാട്ടിലൂടെ എത്ര KM. യാത്ര ചെയ്താലും മതിവരില്ല. കുറെ കൂടി മുന്നോട്ടു ചെന്നപ്പോൾ അവിടെ കുറെ വണ്ടികൾ നിർത്തിയിട്ടിരിക്കുന്നു. ആളുകൾക്കിടയിലൂടെ പതറിയ ഒരു ശബ്ദം കേട്ടു..." ആന ഇറങ്ങിയിട്ടുണ്ടെന്ന് ". കാട്ടിലൂടെ ഒരുപാട് പോയിട്ടുണ്ടെങ്കിലും മുന്നിലൊരു ആന എന്ന് പറഞ്ഞാൽ എനിക്കിപ്പോഴും വിറയലാ. ഉള്ള ധൈര്യം കൊണ്ട് മുന്നിലേക്ക് ആഞ്ഞു നോക്കുമ്പോൾ അങ്ങ് കുറച്ചു ദൂരെയായി 7,8 ആനക്കൂട്ടങ്ങൾ. കുറച്ചു നേരം അവരുടെ കൂടെ ഞാനും നോക്കിനിന്നു. പിന്നീടാണ് എനിക്ക് കാര്യം മനസിലായത്. ആളുകൾ പോവാൻ വേണ്ടിയാണ് ആനക്കൂട്ടം കാത്തുനിക്കുവായിരുന്നു എന്നത്. എന്നാൽ ഈ ആളുകൾ മുഴുവൻ ഇവിടെ കാത്തുനിന്നതോ ആനക്കൂട്ടം പോവാനും. അത് ആരും മനസിലാക്കിയില്ല എന്നതാണ് സത്യം.  ചെറിയ ചിരിയൊക്കെ വന്നെങ്കിലും എന്താണ് സംഭവിക്കാണെന്നു അറിയാൻ ഞാനും നിന്നു അൽപ്പം നേരം. കുറച്ചു കഴിഞ്ഞപ്പോൾ എവിടെ നിന്നോ അവിടേക്ക് കുറച്ചു അധികൃതർ എത്തി. ഏത് ഭാഷയിൽ പറഞ്ഞു എന്നറിയില്ല അവർ ആനക്ക് പോകാനുള്ള വഴി കാണിക്കാൻ സഹായിച്ചു. ആ കാട്ടനാക്കൂട്ടം റോഡ് മുറിച്ചു കടന്ന് താഴേക്കുള്ള ചെറുവിലേക്ക് പോയി. കാടുകൾ എന്നും അവരുടേതാണല്ലോ, അപ്പോൾ ആദ്യ പരിഗണനയും അവർക്ക് തന്നെ. പിന്നങ്ങോട്ട് എല്ലാരും ശാന്തമായിരുന്നു. അങ്ങോട്ട് പോകുമ്പോഴുള്ള interest ഒന്നും ഇപ്പോ ആർക്കുമില്ല. ഇതിനിടയിൽ അപ്പോഴാണ് ഞാൻ മറ്റൊന്ന് ശ്രദ്ധിച്ചത്. കാടിന് ഓരോ സമയത്തും ഓരോ ഭംഗിയാണ്.

കാരണം, അങ്ങോട്ട് പോയ അതെ വഴിയിലൂടെ തന്നെയാണ് തിരികെ വന്നതും. എന്നാൽ പോയതിനേക്കാളും കാടിനു കുറച്ചു കൂടി വന്യത ഇപ്പോൾ കൂടിയ പോലെ. നല്ല അടിപൊളി ഫീൽ. തിരിച്ചു ഞങ്ങൾ വാഴച്ചാൽ ചെക്ക്പോസ്റ്റിൽ എത്തി. അവിടെ നിന്നിറങ്ങുമ്പോൾ സ്വപ്നതുല്യമായ ഒരു യാത്ര കഴിഞ്ഞതിന്റെ സങ്കടമായിരുന്നു ഞങ്ങളെല്ലാർക്കും. അതുപിന്നെ അങ്ങനാണല്ലോ.

തിരിച്ചു നാട്ടിലേക്ക്.. ഞങ്ങളുടെ പഴയ ജീവിതങ്ങളിലേക്ക്......