മുല്ലപെരിയാർ ഡാമിനുള്ളിൽ തേക്കടി തടാകത്തിൽ കൊടും കാടിനുള്ളിൽ മൃഗങ്ങളെ കണ്ടുകൊണ്ടു ഒരു ദിവസം ഏറുമാടത്തിൽ താമസിക്കാം ..

banner
Profile

Renjith s

Loyalty Points : 40

View All Posts

Give your rating
Average: 4 (2 votes)
Post Date : 12 Nov 2021
തേക്കടി മുല്ലപെരിയാർ കൊടും കാടിനുള്ളിൽ ഏറുമാടത്തിൽ താമസിക്കാം

മുല്ലപെരിയാർ ഡാമിനുള്ളിൽ തേക്കടി തടാകത്തിൽ  കൊടും കാടിനുള്ളിൽ മൃഗങ്ങളെ കണ്ടുകൊണ്ടുഒരു ദിവസം  ഏറുമാടത്തിൽ താമസിക്കാം ..

 

കല്യാണം കഴിഞ്ഞുള്ള ഹണിമൂൺ ട്രിപ്പ് ഏതെങ്കിലും  റിസോർട്ടുകളിൽ  പോകാതെ വെത്യസ്തമായഒരു അനുഭവം തരുന്ന ഒരു ട്രിപ്പ് ആയിരിക്കണമെന്ന് വിചാരിച്ചിരുന്നു.അങ്ങനെയാണ് നെറ്റിൽതപ്പിയപ്പോ തേക്കടി തടാകത്തിനുള്ളിലെ കൊടും കാടിനകത്തുള്ള വാച്ച്  ടവറിനെ കുറിച്ചഅറിയുന്നത്. ഇത് ബുക്ക് ചെയ്യേണ്ടുന്നത് www.periyartigerreserve.org എന്ന വെബ്‌സൈറ്റിൽ ആണ്. അങ്ങനെ ദീപാവലി ദിവസത്തേക്കു ബുക്ക് ചെയ്തു. നമ്മൾ ബുക്ക് ചെയ്ത ദിവസത്തിന് ഒരുദിവസം മുന്നേ തേക്കടി ഓഫീസിൽ നിന്നും നമ്മളെ വിളിച്ചു  തേക്കടി ബാംബൂ ഗ്രൂവിനടുത്തുള്ളഓഫീസിൽ അന്ന് ഉച്ചക്ക് 1 മണിക്ക് മുന്നേ ചെല്ലണമെന്നും നമ്മൾ കരുതേണ്ട കാര്യങ്ങൾ എല്ലാംപറഞ്ഞു തരുന്നതാണ്.

 

അങ്ങനെ ഞങ്ങൾ ഞാനും ഭാര്യയും ( 2 ആൾക്കാർക് മാത്രമേ അവിടെ താമസിക്കാൻകഴിയുകയുള്ളു )തേക്കടി ഓഫീസിൽ ഉച്ചക്ക് ഒരുമണിക് എത്തി .അവിടെ  ബുക്ക് ചെയ്ത ടിക്കറ്റുംഅഡ്രെസ്സ് കാര്യങ്ങൾ എല്ലാം എഴുതികൊടുത്തതിന് ശേഷം വണ്ടി അവിടെ പാർക്ക് ചെയ്ത് തേക്കടിബോട്ട് ലാൻഡിലേക്  ഞങ്ങളെ ബസിൽ കൊണ്ടുപോയി .നമ്മളുടെ കൂടെ രണ്ടു ഫോറെസ്റ് ഗൗർഡുംഒരു ഫോറെസ്റ് ഓഫീസറും ഉണ്ടാകും.ഫോറെസ്റ് ഓഫീസറുടെ കയ്യിൽ തോക്കും  ഗാര്ഡുമ്മാരുടെകയ്യിൽ ഇനി ഒരുദിവസത്തേക് നമ്മുക് ആഹാരം ഉണ്ടാക്കിത്തരാനുള്ള സാധനങ്ങളും . 1 :45 നുള്ള  ബോട്ടിൽ  ഒരു അര മണിക്കൂർ യാത്ര ചെയ്ത് lake palace ബോട്ട് ജെട്ടിയിൽ ഇറങ്ങി. അപ്പൊ ഇന്നലെ  വാച്ച് ടവറിൽ  താമസിച്ച ആളും ആ ആളുടെ കൂടെ പോയ  നമ്മൾ മുകളിൽ പറഞ്ഞ 3 പേരും ആബോട്ടിൽ കയറുന്നത്  കണ്ടു തിരിച്ചു പോകാൻ വേണ്ടി .

 

ഇനി lake palacinte പിറകിൽ കൂടി 1 .5  കിലോമീറ്റർ കൊടും കാട്ടിലൂടെ നടന്നു വേണം നമ്മൾതാമസിക്കുന്ന സ്ഥലത്തെത്താൻ .ഐ ബി യുടെ മുറ്റത്തെത്തിയപ്പോ നമുക്ക് കാലിൽ അട്ടകടിക്കാതിരിക്കാനുള്ള വലിയ ഒരു സോക്സ് തരും ..അതും ധരിച്ച ശേഷം ഞങ്ങൾ നടക്കാൻ തുടങ്ങി..ആദ്യം ലേക്കിന്റെ സൈഡിൽ കൂടിയാണ് നടക്കുന്നത്..കാട്ടുപോത്തും മ്ലാവും മറ്റും നടന്നു  ചെളിക്കുണ്ടായ ഒരു വഴി ..മഴ ഉണ്ടായതുകൊണ്ടാണ് ...മുല്ലപെരിയാർ 139 അടി വെള്ളംനിലനിർത്തുന്നതുകൊണ്ട് മിക്ക മരങ്ങളുടെയും അടിഭാഗം വെള്ളത്തിൽ മുങ്ങി കിടക്കുന്നത് കാണാം..കുറചു തീരത്തൂടെ നടന്നതിന് ശേഷം കാടിനുള്ളിലൂടെ ആക്കി നടത്തം .അവിടെഎത്താറായപ്പോഴേക്കും വാച്ച്  ടവറിന്റെ മുന്നിലുള്ള പുൽമേട്ടിൽ  കാട്ടുപോത്തും മാനും മ്ലാവുമൊക്കെനിക്കുന്നത് കാണാം .ഞങ്ങൾ  വരുന്ന ശബ്ദം കേട്ട് എല്ലാം കട്ടിലോട്ട്  ഓടി കയറി .

 

ഞങ്ങൾ എത്തി .കൂടെയുള്ള ഗാർഡ്‌സ്  ശ്രീനിവാസനും അജീഷ് ചേട്ടനും .അവർ റൂം ഒക്കെ തുറന്നുതന്നു .ഒരു കിടിലം വ്യൂ ആണ് മുകളിൽ റൂമിൽ നിന്നും നോക്കുമ്പോൾ നമുക്ക് കിട്ടുന്നത്.മൃഗങ്ങൾവന്നു പുല്ലുതിന്നുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന വിശാലമായ പുൽമൈതാനം .ഞങ്ങൾ കുറച്ചലേറ്റ് ആയാണ് തേക്കടിയിൽ എത്തിയത് .അതുകൊണ്ട് ഉച്ചക്കുള്ള ആഹാരം പാർസൽ വാങ്ങിവന്നിരുന്നു.അത് ആ  ആ  മുന്നിലുള്ള കാഴ്ചയും കണ്ടുകൊണ്ടിരുന്നു കഴിച്ചു.പിന്നെ വീഡിയോപിടിത്തവും ഫോട്ടോ എടുക്കലും ..അപ്പഴേക്കും ഓരോരോ മൃഗങ്ങൾ എത്തിത്തുടങ്ങി ..മ്ലാവുംകാട്ടുപോത്തും കാട്ട് പന്നിയും ..മഴ ചാറ്റലും തുടങ്ങി അപ്പോഴേക്കും ..വൈകിട്ട്  ആയപ്പോഴേക്കുംചായയും കടിയും എത്തി..ഇത് ഇരുന്നു കഴിക്കുന്ന സ്ഥലമാണ് കിടിലം..ഈ ഗാർഡുമാരാണ് നമ്മുക്ഇനി നാളെ ഉച്ചവരെയുള്ള ഭക്ഷണവും ഉണ്ടാക്കി തരുന്നത് ..താഴെ ഒരു കിച്ചണും ടോയ്ലറ്റും.മുകളിലാണ് നമുക്കുള്ള റൂം ..ഇതിനു ചുറ്റും കിടങ്ങു കുഴിച്ചിട്ടുണ്ട് മൃഗങ്ങൾ കയറാതിരിക്കാൻ..ഫോറെസ്റ് ഓഫീസറോട് അനുവാദം ചോദിച്ചു ഞാൻ പതിയെ കിടങ്ങിനു വെളിയിൽ ഇറങ്ങിചുറ്റുമൊക്കെ ഒന്ന് നടന്നു.ആന ഒരു അനക്കവുമില്ലാതെ വന്നു ഇറങ്ങുന്ന സ്ഥലമാണ് ഇതിനുമുൻവശമൊക്കെ .

 

നേരം ഇരുട്ടിത്തുടങ്ങിയപ്പോഴേക്കും കാട്ടുപോത്തൊക്കെ നമ്മുടെ വാച്ച് ടവറിനു ചുറ്റും വന്നു നിക്കാൻതുടങ്ങി..ഇനി രാത്രിയിൽ ഇവിടെയാരിക്കും  അത്  കിടക്കുന്നതെന്നു ഗാർഡ്‌സ് പറഞ്ഞു..ഇത് വരെആനയെ കാണാൻ പറ്റിയില്ല.ഒരു പക്ഷെ മഴ ഉണ്ടായതുകൊണ്ടാവും ..8 മണി കഴിഞ്ഞപ്പോഴേക്കുംചപ്പാത്തിയും ചിക്കൻ കറിയും കിഴങ്ങുകറിയും ഒക്കെ ഉണ്ടാക്കി തന്നു അവർ..അതും കഴിക്കുന്നത്നമ്മുടെ മുന്നിൽ വന്നു നിക്കുന്ന കാട്ടുപോത്തിന്റെ കൂട്ടത്തിനു മുന്നിൽ ..രാത്രിയിൽ ടോർച്ചു അടിച്ചുനോക്കിയാൽ മൃഗങ്ങളുടെ കണ്ണ് തിളങ്ങുന്നത് പെട്ടെന്ന് കാണാം അതുകൊണ്ട് ഉൾകാട്ടിൽഇരുന്നാലും  കഴിയും .അങ്ങെനെ അടിച്ചുനോക്കിയപ്പോ ഒരു ജീവിയെ കണ്ടു.മാർട്ടിൻ എന്നാണ്അവർ പേരുപറഞ്ഞത് ..അതിനെ ഒന്ന് കാണാൻവേണ്ടി രണ്ടുപേർ ഇടക്ക് ഇടക്ക് ഇത്രേം ചാർജ്കൂടുതലുള്ള  ഇവിടെ വന്നു താമസിക്കാറുണ്ടെന്നു .പക്ഷെ അവർക്ക് ഇതുവരെ കാണാൻകഴിഞ്ഞിട്ടില്ല..

 

മഴക്കോള് ഉണ്ടായതുകൊണ്ട് നല്ല ഇരുട്ടായിരുന്നു ..രാത്രിയിൽ മൃഗങ്ങൾ വന്നാൽ  അവർ  വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ..ഞങ്ങൾ കയറി കിടന്നു..കുറച്ച കഴിഞ്ഞപ്പോ താഴെ നിന്നും വിളി വന്നു..ആനയെ പ്രതീക്ഷിച്ചു ഇറങ്ങി ..പക്ഷെ മുള്ളൻ പന്നി ആയിരുന്നു അത്..ഞാൻ ഇത്രയും വലുപ്പംഉണ്ടാകുമെന്നു വിചാരിച്ചില്ല. ഞങ്ങളുടെ കിടങ്ങിനു പുറത്തു വന്നിരിക്കുന്നു .ആനയെ നമ്മൾഎപ്പോഴും കാണുന്നതല്ലേ..ഇങ്ങനെയുള്ള മൃഗങ്ങളെ കാണുന്നതും ഒരു ഭാഗ്യമാണ്..

ഇനി അവർ ആനയോ കടുവയോ  വരുമ്പോൾ വിളിക്കുമെന്ന പ്രതീക്ഷയോടെ കിടന്നു..നാളെരാവിലെ കാട്ടിലൂടെ ട്രെക്കിങ്ങ് ഉള്ളതാണ്..

  

തുടരും .....

 

വീഡിയോ  Renjith the traveller   എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .

Some Useful Travel Accessories