വർണ്ണ മത്സ്യങ്ങളുടെ അത്ഭുതലോകം

Give your rating
Average: 5 (2 votes)
banner
Profile

Jasmin Nooruniza

Loyalty Points : 445

View All Posts

Post Date : 17 May 2023
12 views

വർണ്ണ മത്സ്യങ്ങളുടെ അത്ഭുതലോകം…

ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വേറിയമായ മറൈൻ വേൾഡ് അക്വേറിയത്തിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ചെറുപ്പം മുതലേ അലങ്കാര മത്സ്യങ്ങളോട് താല്പര്യം ഉള്ളവർ ആയിരിക്കും നമ്മളിൽ പലരും. ചെറിയ ടാങ്കുകളിലും, പാത്രങ്ങളിലും എല്ലാം ഗപ്പികളെ വളർത്തിയവരും ആയിരിക്കും. ഇപ്പോഴും ആ ഇഷ്ട്ടം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് വേണ്ടിയാണ് ഈ സ്ഥലം. തൃശ്ശൂർ ചാവക്കാടിനടുത്ത്‌, പഞ്ചവടി കടൽതീരത്താണ് വർണ്ണ മൽസ്യങ്ങളുടെ അത്ഭുതലോകം നമ്മളെ കാത്തിരിക്കുന്നത്.

ചെറുതും വലുതുമായ ആയിരക്കണക്കിന് വർണ്ണ മത്സ്യങ്ങളാണ് 120 അക്വേറിയങ്ങളിലായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഏകദേശം 100 കോടി രൂപയോളം ചെലവഴിച്ചാണ് ഈ അദ്ഭുത ലോകം തീര്‍ത്തിരിയ്ക്കുന്നത്. ഫിഷ് സ്പാ, ടണൽ അക്വേറിയം, റെയിൻ ഫോറസ്റ്റ്, ഫിഷ് ഫീഡിങ്, കുട്ടികളുടെ പാർക്ക് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 

400 രൂപയാണ് ടിക്കറ്റ് നിരക്ക്. അത് കുറച്ഛ് കൂടുതൽ അല്ലേ എന്ന് ടിക്കറ്റ് എടുക്കുമ്പോൾ തോന്നും. പക്ഷെ എല്ലാം കണ്ട് കഴിഞ് പുറത്തിറങ്ങുമ്പോൾ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം നിങ്ങൾക്ക് ഈ അക്വേറിയം സമ്മാനിക്കും.