കടമക്കുടിയെ വെല്ലുന്ന മയക്കാഴ്ചകൾ

Give your rating
Average: 4 (2 votes)
banner
Profile

Heaven

Loyalty Points : 760

Total Trips: 15 | View All Trips

Post Date : 02 Mar 2021
1 view

ഇന്ന് ഞാൻ എന്റെ നാട്ടിലെ മറ്റൊരിടത്തെ കുറിച്ചാണ് പറയുന്നത്....
ഈ പ്രദേശം ഇപ്പോൾ എറണാകുളത്തെ പുതിയ ഷൂട്ടിംഗ് ലൊക്കേഷൻ ആണ്. കടമാകുടിയെ വെല്ലുന്ന മനോഹാരിതയാണ്. നിങ്ങൾ ചിലപ്പോൾ ഈ സ്ഥലത്തു നിങ്ങൾ പോവാൻ ചാൻസ് കുറവാണെങ്കിലും നിങ്ങൾക്ക്  പരിചയമുള്ള സ്ഥലമാണ്...
ലോക്ക് ഡൌൺ കഴിഞ്ഞപ്പോൾ ആളുകൾ തിരക്കില്ലാത്ത സ്ഥലങ്ങൾ അന്വേഷിച്ചു നടന്നപ്പോൾ ആണ് ഇങ്ങനെയൊരു പ്രദേശം ഇവിടെയുണ്ടെന്നു ഞാൻ തന്നെ അറിയുന്നത്. അതെ കണ്ടെയ്നർ ടെർമിനൽ റോഡിലെ കൊച്ചിക്കായൽ viewpoint. പിന്നെ അതിനടുത്തുള്ള മൂലമ്പിള്ളി  - പിഴല പാലം, പിഴലക്ക് പോകുന്ന ഈ പാലത്തിൽ നിന്നുള്ള കാഴ്ചകൾ കടമക്കുടിയെ വെല്ലുന്നതാണ്. Lockdown സമയത്താണ് ഈ പാലം തുറന്നത്.


വീട്ടിൽ ചുമ്മാ ഇരുന്നു ബോറടിക്കുന്ന സമയത്തു ചുമ്മാ അതിലൂടെ കറങ്ങി വരനായി പോകാറുള്ള സ്ഥലമാണ് കണ്ടെയ്നർ ടെർമിനൽ റോഡ്. മനോഹരമായ ആ റോഡിലൂടെയുള്ള യാത്ര സുഖമുള്ള ഒരു അനുഭവമാണ്. മിക്കവാറും വൈകുന്നേങ്ങളിലാണ് എന്റെ യാത്ര. കളമശ്ശേരിൽ തുടങ്ങുന്ന, വല്ലാർപ്പാടം  കണ്ടെയ്നർ ടെർമിനാളിലേക്കുള്ള ടോൾ റോഡ് ആണ് ഇത്. പൊതുവെ ട്രാഫിക് കുറഞ്ഞ എറണാകുളത്തെ ചുരുക്കം ചില റോഡുകളിലൊന്നാണ് ഇവിടം. റോഡിനിരുവശവും കായലും ചീനവലകളും മീൻ പിടിക്കാനിരിക്കുന്ന കൊക്കുകളും വട്ടമിട്ടു പറക്കുന്ന പരുന്തുകളും തീർക്കുന്ന മനോഹരമായ കാഴ്ചകൾ കൂടാതെ വൈകുന്നേരങ്ങളിൽ അസ്തമയ സൂര്യൻ ഒരുക്കുന്ന മയിക ലോകവും ഈ റോഡിന്റെ പ്രേത്യേകതയാണ്. അതാണ് എന്നെ വീണ്ടും വീണ്ടും ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്. കളമശ്ശേരിയിൽ നിന്നു വരുമ്പോൾ ടോൾ കൊടുത്തു അപ്പുറം കടന്നാൽ ചുളു വിലക്ക് ഹാർബറിൽ നിന്നും നല്ല ഫ്രഷ് മീനും വാങ്ങാം. കുറച്ച് കൂടി മുന്നോട്ട് പോയാൽ പുതു വൈപ്പിൻ ബീച്ചും ലൈറ്റ്ഹൗസും കാണാം.

എന്നാൽ അടുത്തിടെ പോയ യാത്രകളിൽ ടോൾ ഗേറ്റ് എത്തുന്നതിനു മുൻപായി ഒരുപാട് വണ്ടികൾ നിർത്തിയിട്ടേക്കുന്നത് ശ്രധിച്ചിരുന്നു. അന്നേരം പലവട്ടം എന്താണ് എന്താണ് സംഭവമെന്നു മനസിലായില്ല.

കഴിഞ്ഞ ദിവസം, ഇനി എറണാകുളത്തു ഇനി എന്താനുള്ളതെന്നു നോക്കുമ്പോഴാണ് നമ്മുടെ കണ്ടെയ്നർ റോഡ് വ്യൂ പോയിന്റ് മനസിലേക്ക് വന്നത്.
അപ്പോൾ തന്നെ ഫ്രണ്ട്‌സിനെയും കൂട്ടി അങ്ങോട്ട് പോയി. അവിടെയെത്തുമ്പോൾ കുട്ടികളും ഫാമിലിയുമൊക്കെയായി അത്യാവശ്യം familes എത്തിയിട്ടുണ്ട്.


അസ്തമയ സൂര്യന്റെ സൗന്ദര്യം ഇതിലും മനോഹരമായി വേറെ എവിടെയും കാണാൻ കിട്ടില്ല. കൊച്ചിക്കായലും ചീനവലകളും പശ്ചാത്തലമൊരുക്കുമ്പോൾ പ്രകൃതിയുടെ പെയിന്റിംഗ് മനോഹാരിതയേറും. വല്ലപ്പോഴുമൊക്കെ ഒരു ഐസ്ക്രീംമൊക്കെ ഇങ്ങനെ അസ്തമയം കാണുന്നത്, നമ്മുടെ തിരക്കേറിയ ഒരു കുഞ്ഞു relaxation ആണ്.
തൊട്ടപ്പുറത്തു തന്നെയാണ് പിഴലപ്പാലം. അവിടെ നിന്നുള്ള കാഴ്ചകൾ ഇതിലും മനോഹരമാണ്. മുൻപ് കണ്ട കാഴ്ചകൾ കുറച്ചുകൂടെ ഉയരത്തിൽ നിന്നും കാണാം.

 അപ്പോൾ വെറുതെ വീട്ടിലിരുന്നു വീർപ്പു മുട്ടുന്ന വൈകുന്നേരങ്ങളിൽ ഫാമിലിയേം കൂട്ടി ഒന്നിറങ്ങി നോക്ക്.. അവരും കാണട്ടെ സുന്ദരമായ ഈ ലോകവും നമ്മുടെ കാഴ്ചകളും അതിലെ അതിസുന്ദര കാഴ്ചകളും