രായിരനെല്ലൂർ മലയിലേക്ക്
എല്ലാവരും പോയിരിക്കേണ്ട സ്ഥലമാണ് രായിരനെല്ലൂർ
Post Date : 07 Dec 2021
20 views
വീണ്ടും രായിരനെല്ലൂർ മലയിലേക്ക്.........
ഇത്തവണ ബസ്സിലായിരുന്നു യാത്ര. മണ്ണാർക്കാട് -പെരിന്തൽമണ്ണ വഴി കൊപ്പത്തേക്ക്,അവിടെ നിന്നും കല്ലുംമുള്ളും നിറഞ്ഞ വഴികളിലൂടെ(റോഡിലെ കുഴികൾ)നടുവട്ടം ബസ്സിറങ്ങി.. കുത്തനെയുള്ള കോൺക്രീറ്റ് പടികളിലൂടെ കിതച്ചു കൊണ്ടുള്ള പടികയറ്റം..430 സ്റ്റെപ്പുകൾ ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്.ക്ഷീണിച്ചുവെങ്കിലും കാടിന് നടുവിലൂടെയുള്ള ഒറ്റയ്ക്കുള്ള മലകയറ്റം അതെല്ലാം അകറ്റി. ഒരു മണിക്ക് നാറാണത്ത് ഭ്രാന്തന്റെ പ്രതിമക്കു മുന്നിൽ ഒരുപാട് നേരം നിന്നു..സുര്യോദയവും,അതിന്റെ അസ്തമയവും കണ്ടു കൊണ്ട് നിൽക്കുന്ന സാക്ഷാൽ നാറാണത്ത് ഭ്രാന്തന്റെ അടുത്ത് ഞാനും ഒരുപാട് നേരം സുര്യാസ്തമയവും കണ്ടു നിന്നു.....
(ഈ യാത്രയുടെ പൂർണരുപം വീഡിയോ ലിങ്ക് കൂടെ)