സൂര്യന്മാർ പൂത്ത പാടം തേടി.. സുന്ദരപ്പാണ്ട്യപുരം

Give your rating
Average: 4 (2 votes)
banner
Profile

TEENA MARY

Loyalty Points : 285

Total Trips: 8 | View All Trips

Post Date : 25 Aug 2022
6 views

പൂക്കൾ തീർത്ത സൂര്യോദയം തേടി..
സുന്ദരപാണ്ട്യപുരത്തേക്ക്..
.......................................................
  ജീവിതത്തിൽ ആദ്യമായാണ് ഒരു യാത്ര പ്ലാൻ ചെയ്തപ്പോൾ, മടി തോന്നിയത്.. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നീണ്ട നാളത്തെ ജോലിഭാരങ്ങൾ ഇറക്കി വയ്ക്കാൻ ഒരു ദിവസം, ഒരേ ഒരു ദിവസം കിട്ടുമ്പോൾ അന്നും വീട്ടിൽ അടങ്ങി ഇരിക്കാൻ ശരീരവും മനസും കൊതിക്കില്ലേ.. അപ്പോൾ ചോദിക്കാം പിന്നെന്തിനാ പോയെ എന്ന്, കാര്യമായിട്ട് പ്ലാൻ ചെയ്തപ്പോൾ ഞ്യായർ, തിങ്കൾ ആയിരുന്നു അവധി, അപ്പോൾ ഒരു ദിവസം യാത്രയും ഒരു ദിവസം rest, അതായിരുന്നു എന്റെ വീക്ഷണം. എന്നാൽ അവസാനനിമിഷം തിങ്കളാഴ്ചത്തെ അവധി ചൊവ്വ ആക്കിയപ്പോൾ ഏതൊരു മടിച്ചിയെ പോലെ ഞാനും.....
എന്റെ സ്ഥിരം യാത്ര mode ആയ, ട്രെയിൻ , ബസ്, അങ്ങനെ ആകുമല്ലോ യാത്ര. പക്ഷെ എന്റെ കൂടെ ഏതൊരു യാത്രകൾക്കും വരുന്ന വാനരസംഘം പിടിച്ച പിടിയിൽ നിന്നത് കൊണ്ട്, പ്ലാൻ അങ്ങ് റീസ്റ്റാർട്ട് ചെയ്തു.

വീട്ടിൽ നിന്ന് കൊല്ലത്തേക്ക്..
 "നീ ഇറങ്ങിയില്ലേ "...
കഥാനായിക രാവിലെ പെയ്ത മഴയുടെ തണുപ്പും കൊണ്ട് മടിച്ചു ഫോണിന്റെ മറുപുറത്തേക്ക് ഒരു ഡയലോഗ് ഇട്ടു..
"ഞാൻ ഇറങ്ങി എപ്പോഴേ, ഇപ്പോ സിറ്റി കേറാറായി..10 min."
സമയം 7.30.. എഴുനേറ്റ് പല്ലും തേച്ചു മുഖവും കഴുകി, ഡ്രസ്സ്‌ ഇട്ട്, ഡോറടെ ബാഗും ഇട്ട് വണ്ടിയിൽ കേറി അങ്ങ് ബസ്റ്റാൻഡിലേക്ക് വിട്ടു..
" മൂന്ന് ബസ് പോയി,ഞാൻ വിളിച്ചപ്പോൾ ഉറക്കത്തിൽ ആയിരുന്നല്ലേ, എങ്ങാനും ട്രെയിൻ കിട്ടിയില്ലെങ്കിൽ നോക്കിക്കോ" ശെരിയാ...10.30ക്ക് ട്രെയിൻ, ഇപ്പോ 8.15  കഴിഞ്ഞു.. എങ്ങാനും നടന്നില്ലേൽ എന്നെ പഞ്ഞിക്കിടും, പക്ഷെ എന്നെക്കാൾ താമസിച്ചു വന്നു എന്റെ പ്രിയസുഹൃത്തു എനിക്ക് കിട്ടിയ സ്മരണകൾ കൂടി വാങ്ങി.
കട്ട മഴക്കോള്.. ആനവണ്ടി തമ്പാനൂർ നിന്ന് എടുക്കുന്നു.. വൈബ്.. ഞാൻ ഇന്നൊരു കലക്ക് കലക്കും കറവെട്ടാ..

സമയം അങ്ങ് പറന്നു പോകും പോലെ... Kollam - ചെങ്കോട്ട ട്രെയിൻ യാത്ര ഒരു സ്വപ്ന യാത്ര ആണ്. അതും ഈ യാത്രയിൽ ഉണ്ട്.. ട്രെയിൻ സമയം 10.20,...10.15 ക്ക് ബസിൽ തന്നെയാണ് കൊല്ലത്തേക്ക്.. എങ്ങാനും ആ ട്രെയിൻ കിട്ടിയില്ലേൽ ഭംഗി ഉള്ള ഒരു യാത്ര കൂടി miss ആക്കും.. Tension..
Kollam റെയിൽവേ സ്റ്റേഷന് മുൻപിൽ ബസ് നിർത്തിയത് മാത്രമേ ഓർമ ഉള്ളു.. പിന്നെ ഒരു ഓട്ടമോ, പറക്കലോ ആയിരുന്നു.. പറന്നു പോയി, ടിക്കറ്റ് ബുക്ക്‌ ചെയ്തു, അതും കൊത്തി എടുത്ത് വീണ്ടും പറന്നു രണ്ടാമത്തെ കമ്പാർട്മെന്റിൽ നോക്കിയപ്പോൾ... ദാ കിടക്കുന്നു, സമയം കഴിഞ്ഞിട്ടും നമ്മളെയും കാത്തു, kollam ചെങ്കോട്ട ട്രെയിൻ.. യാത്ര വളരെ famous ആണെങ്കിലും ആ ട്രെയിൻ ഏകദേശം കാലി ആയിരുന്നു.. Seat പോലും കിട്ടില്ല എന്ന് വിചാരിച്ചിട്ട്, കിടന്നു പോകാനുള്ള space കണ്ടതും, പിന്നെ ട്രെയിൻ miss ആയി എന്നാ എന്റെ പ്രതീക്ഷ കളഞ്ഞതിലുള്ള സന്തോഷവും എല്ലാം അതിന്റെ ഉള്ളിൽ കേറി അങ്ങ് തകർത്തു. അങ്ങനെ ട്രെയിൻ മുൻപോട്ട് പോകുകയാണ്..

കൊല്ലം - ചെങ്കോട്ട ട്രെയിൻ യാത്ര
..............................................................
യാത്രീകർക്കു പ്രകൃതി ഒരുക്കുന്ന ചില സർപ്രൈസ്സ് ഉണ്ട്. അത് എനിക്കെപ്പോഴും കിട്ടാറുമുണ്ട്.. ഇ തവണ അത് മഴയുടെ രൂപത്തിൽ ആണെന്ന് മാത്രം. പുനലൂർ കഴിയുമ്പോൾ ആണ് ശെരിക്കും യാത്ര തുടങ്ങുന്നത്. പിന്നെ കാടും മാലയും, ഗ്രാമങ്ങളും, പുൽകാടുകളും, വയലുകളും.. ഇടയ്ക്കിടയ്ക്ക് ഒളിച്ചു വൈകുന്ന തുറങ്കങ്ങളും..13 കണ്ണറ പാലവും.. കാട്ടിൽ കണ്ണടച്ച് തമിഴ് ഗ്രാമത്തിൽ കണ്ണ് തുറക്കുമ്പോലെ

ഷെങ്കോട്ടെ അഥവാ ചെങ്കോട്ട..
...........................................................
സമയം ഒരു 3.30 മണി ആയിക്കാണും ചെങ്കോട്ടയുടെ മണ്ണിൽ. വല്യ ആൾ തിരക്കില്ലാത്ത.. അല്ല ആൾതിരക്കെ ഇല്ലാത്ത ഒരു സ്റ്റേഷൻ,മഴയുടെ സൗന്ദര്യത്തിൽ കുളിച്ച ആ ഗ്രാമീണത,കേരളത്തെ വച്ചു നോക്കുമ്പോൾ അധികം ചിലവില്ല. അന്നന്നുള്ള ഭക്ഷണത്തിനു വേണ്ടി പണിയെടുക്കുന്ന കർഷകരും, പീടികയിൽ എണ്ണകടിയും ചായയും ആസ്വദിച്ചു സൊറ പറയുന്ന ചെലരും.. ഒരറ്റത്തു വിശാലമായ നെല്പാടങ്ങളും അതിനുമപ്പുറം സഖ്യനും ഇപ്പുറം ചെറുക്കാടുകളും, അധികം വീടുകൾ തിങ്ങി പാർക്കാത്ത, മതിലുകൾ ഇല്ലാത്ത ഗ്രാമവഴികളും ഇവൾക്ക് 2 നും ഇടയിലൂടെ പോകുന്ന കറുത്ത ടാർ ഇട്ട വഴിയിൽ തെങ്കാശി ബസ് കാത്തു നിൽക്കുന്ന ഞങ്ങളും.
വളരെ വ്യത്യസ്തമായി തോന്നി, തിരക്കിട്ടു ഓടാത്ത, ഒരു ചായ പോലും ആസ്വദിച്ചു മഴ നോക്കി,.......പതിയെ ആസ്വദിച്ചു ജീവിക്കുന്നവർ..

അങ്ങനെ അല്പം നടന്നു പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് തെങ്കാശി ബസിൽ ചാടി കേറി. ബസ് അങ്ങ് പോകുകയാണ്, ഏതോ ഒരു ടൗണിലൂടെ, ഇടയ്ക്കു വെള്ളയും ചുമപ്പും പെയിന്റ് ചെയ്ത ക്ഷേത്രങ്ങളിൽ ഒകെ... അങ്ങ് മഴയിലൂടെ പോകുന്നു.. ഒരു വശം ഇടയ്ക്കു വന്നു പോകുന്ന വയലുകളും, ഇടയ്ക്കു മുഷിപ്പിക്കാൻ ടൌൺ കാഴ്ചകളും..

ഇടുങ്ങിയ ജനാല, തിരക്ക്, പൊക്കമുള്ള സീറ്റ്‌ യാത്രക്ക് വലിയ കാഴ്ചകൾ സമ്മാനിച്ചിരുന്നില്ല.ഒരു 4 മണി ആയിക്കാണും തെങ്കാശി ബസ്സ്റ്റാൻഡിൽ വണ്ടി നിർത്തി. മഴ തോർന്നിട്ടുണ്ട്. വെയിൽ നേർത്തതായി ഉണ്ടെങ്കിലും വല്യ ബുദ്ധിമുട്ട് പുള്ളിക്കാരൻ തരുന്നില്ല.ksrtc ബസ് അവിടെങ്ങളിൽ കണ്ടത് കൊണ്ട് വീട്ടിൽ കേറണേൽ ഇവിടുന്നു വണ്ടി കേറണം എന്ന് മനസിലായി.. തട്ടിയും മുട്ടിയും തമിഴ് വായിച്ചും, ചോദിച്ചും ഒക്കെ ഒരു ബസ് ഞാൻ തന്നെ കണ്ടിപ്പിച്ചു, എന്നിലുള്ള വിശ്വാസത്തിന്മേൽ കൂടെ ഉള്ളവർ ചാടി കേറി.. ഹാവു എന്ത് അനുസരണ..

മണ്ണിൽ വിരിഞ്ഞ സൂര്യന്മാരെ തേടി..
ബസ് അങ്ങ് കുലുങ്ങി കുലുങ്ങി പോകുകയാണ്.. പട്ടണം താണ്ടി, ഗ്രാമങ്ങൾ താണ്ടി, വയലുകൾ താണ്ടി, വേപ്പിൻ കാടുകളിൽ താണ്ടി, തെരുവുകൾ താണ്ടി, അരുവികൾ താണ്ടി, കാറ്റത്തു, മഴ  അടയാളം തന്ന തണുപ്പിൽ ചൂഴ്ന്നിറങ്ങി.. പോകും വഴിക്കു, അന്യൻപാറയും, അതിന്റെ അരികിലുള്ള നെല്പാടങ്ങളും, മറുവശത്തുള്ള അരുവികളും കാണേണ്ട കാഴ്ചകളാണ്.. ബസ്സിനുള്ളിൽ ഒരു നാടിന്റെ ഗർഭപാത്രത്തിൽ വീണ പോലെ, പുടവ ഉടുത്ത തമിഴ് തരുണീമണികളും, കൊട്ടയിൽ നിറച്ച വിളകളും, ബസിന്റെ പുറകു വശം ഒതുങ്ങി കൂടിയ പുരുഷന്മാരും, തമിഴ് പേശും...
പഴയ ഒരു തമിഴ് സിനിമയിലേക്ക് ടൈം ട്രാവൽ ചെയ്തു എത്തിയ പോലെ..

സൂര്യൻ ഉദിച്ച സുന്ദരപ്പാണ്ട്യപുരം..
ഒരു 4.30 മണി ആയി കാണും അവസാനത്തെ ബസ്സ്റ്റോപ്പ് ആയ സുന്ദരപാണ്ട്യപുരത്തു, ഒത്ത നടുക്ക് വണ്ടിയിറങ്ങി.. എങ്ങോട്ട് പോകാണം എന്ന് എന്താളിച്ചു നിന്ന ഞങ്ങളുടെ ഉള്ളറിഞ്ഞ ഒരാൾ
"വാങ്ക, ഇങ്ക പക്കത്തിലെതാൻ, എങ്കൂടെ വാങ്ക.. നാൻ കാട്ടി താരേൻ"
അമ്മ പറഞ്ഞിട്ടുണ്ട്, അറിഞ്ഞൂടാത്തവർ വിളിച്ചാൽ കൂടെ പോകരുതെന്ന്... ഓഹ്.. പിന്നെ... ഒരു ലോഡ് പുച്ഛം..
"ദോ വരേൻ മാമാ "..
അങ്ങനെ ആ മ്യാമന്റെ പുറകെ ഒരു പെൺപട തന്നെ പോകുകയാണ്.
മാമൻ, മെലിഞ്ഞിട്ടു, കൈലി മുണ്ടും, കറ പുരണ്ട വെള്ള പഴകിയ ഷർട്ടും ഇട്ട സാധു, ഞങ്ങളെ നയിച്ചു കൊണ്ട് പോകുന്നു, മലയാളീസ് ആണെന്ന് അറിഞ്ഞിട്ടാകും അവിടെ ഇവിടെ ആയി നോട്ടങ്ങൾ., ഞങ്ങളും ആസ്വദിക്കുന്നുണ്ട് കേട്ടോ.. ഏതു പെൺകുട്ടി ആണ് പുഞ്ചിരിയുള്ള നോട്ടങ്ങൾ ആസ്വദികാതെ പോകുന്നത്.. ങാ.. റൂട്ട് മാറി.. അപ്പോ നമ്മൾ ഒരു കുഞ്ഞു തെരുവിൽ എത്തി.. വെള്ളയും ചുകപ്പും ഇടവിട്ട് നീളത്തിൽ നിറമടിച്ച പഴയ ക്ഷേത്ര മതിലും, അതിൽ ചുറ്റി പറ്റി ജീവിക്കുന്ന ചിലർ, പഴയ രീതിയിലുള്ള, ഇടയ്ക്കു വാസ്തു കലകൾ ഉള്ള, മഞ്ഞയും, ചുകപ്പും അടിച്ച വീടുകളും, അവയിലേക്ക് വരവേറ്റ് കോലങ്ങളും, ഇടയിൽ ധാരാളമായി കാണുന്ന വേപ്പിൻമരങ്ങളും, അവയും താണ്ടി കഴിഞ്ഞു വേപ്പിൻ കാടിന്റെ ഇടയിൽ ഒരു കുഞ്ഞു ക്ഷേത്രത്തിൽ കുടികൊണ്ടിരിക്കുന്ന ശാസ്താവും... അതും കഴിഞ്ഞു അല്പം ദൂരെ കാണാം ആ മഞ്ഞ പാടങ്ങൾ, നമ്മളെ കാത്തിരിക്കുംപോലെ സൂര്യനേം നോക്കി അവർ... സൂര്യകാന്തികൾ.

(#റോഡിന്റെ ഇരു വശത്തും പച്ചക്കറികൾ വാങ്ങാൻ കിട്ടും.
# പോകുക കാണുക ആസ്വദിക്കുക, പൂക്കൾ പറിക്കരുത്, ജീവിത മാർഗം ആണ്.
# പെണ്ണുങ്ങൾക്ക് തമിഴ്നാട്ടിൽ ബസ്‌കൂലി ഇല്ലാ. കൊല്ലം മുതൽ കൊല്ലം വരെ ഒരു പെൺകുട്ടി ബസ്, ട്രെയിൻ യാത്ര ചെയ്താണ് പോകുന്നെങ്കിൽ 150 രൂപക്ക് അകമേ കാണു.
# തിരികെ പോകാനുള്ള ബസ് ടൈമിംഗ് അന്വേഷിച്ചിട്ട് യാത്ര തുടരുക.. മനസിലായല്ലോ.. പണി കിട്ടി അവറാച്ചാ..)