മാരിക്കുത്ത് വെള്ളച്ചാട്ടം #Maarikuthu Waterfalls

Give your rating
Average: 4.6 (20 votes)
banner
Profile

Muhammed sahad salih

Loyalty Points : 440

Total Trips: 12 | View All Trips

Post Date : 30 Jun 2021
38 views

ഒരു യാത്രയാണ്.. ലോക്ക് ഡൗൺ ന് ശേഷം അൽപം സമയം  ചിലവോഴിക്കാൻ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് പോയി വരാം എന്നൊരു ചിന്ത മനസ്സിൽ കടന്നു വരുന്നു.. ഉറങ്ങി കിടന്നിരുന്ന വെള്ളച്ചാട്ടങ്ങൾ മൺസൂണിൻെറ വരവോടെ തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ തുടങ്ങുന്ന സമയം..... സമീപ പ്രദേശത്തുള്ള വെള്ളച്ചാട്ടങ്ങൾ തേടി യാത്ര തിരിക്കാൻ ഞാനും എന്റെ പ്രിയ സുഹൃത്ത് സുമിത്തും തീരുമാനിച്ചു..  

ഏറെ പ്രസിദ്ധമായ നിരവധി വെള്ളച്ചാട്ടങ്ങൾ ഇടുക്കിയിൽ ഉണ്ടെങ്കിലും അധികമാരും അറിയാത്ത  സഞ്ചാരികൾക്ക്  പരിചിതമല്ലാത്ത ഒട്ടേറെ വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട് .അത്തരത്തിൽ ഒന്നാണ് തൊടുപുഴ കാഞ്ഞാറിന് സമീപത്തെ മാരികുത്ത് വെള്ളച്ചാട്ടം. ചെറിയ കാടും കാട്ടരുവിയും കടന്നു ഞങൾ മുൻപോട്ട് നീങ്ങി.. അങ്ങ് ദൂരേ എന്തോ ആർത്തിരമ്പുന്ന ശബ്ദം കേൾക്കാം ...മഴ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയത് കൊണ്ടാകാം പൂർണമായ സൗന്ദര്യ ത്തിലേക്ക് എത്തിയിട്ടില്ല ഇവൾ...
അധികമാരും അനുഭവിച്ചറിയാത്ത കുളിരുള്ള ഒരു കാഴ്ചയാണ് മാരികുത്ത് വെള്ളച്ചാട്ടം. പാറ കൂട്ടങ്ങളിൽ തട്ടി തടഞ്ഞു ആർത്തുല്ലസിച്ചു ഒഴുകുന്ന ഈ വെള്ളവിതാനം 
 മഴക്കാലത്ത് മാത്രം ആണ് സജീവമാകുന്നത്. ഈ വെള്ളച്ചാട്ടം കാണാൻ അതിമനോഹരമാണെങ്കിലും ഇവിടെ പാറകൾ നിറഞ്ഞതിനാൽ വെള്ളത്തിൽ ഇറങ്ങുമ്പോൾ അപകട സാധ്യത ഏറെയാണ്.

എങ്കിൽ കൂടിയും ചിന്നി ചിതറുന്ന ഈ ജലകണങ്ങൾ നേരിട്ട് അനുഭവിക്കുക എന്നത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ കുളിരാൽ മൂടുന്നു.... മലകളുടെ നടുവിലൂടെ പച്ചപ്പിനെ പകുത്തു കൊണ്ടോഴുകുന്ന മാരികുത്ത് ഒരു ദൃശ്യ വിരുന്ന് തന്നെയാണ് ഒരുക്കുന്നത്. ഏറെ വിസ്മയം നിറഞ്ഞ മാരികുത്തിന്റെ മടിത്തട്ടിലേക്ക് അധികം വൈകാതെ തന്നെ സഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നതിൽ ഒരു സംശയവും ഇല്ലാ!