ജീവിതത്തിലെ ഹിച്ച് ഹൈകിങ്...ഒരു സഹാസയാത്ര കൂർഗിലേക്കു

Give your rating
Average: 4 (2 votes)
banner
Profile

TEENA MARY

Loyalty Points : 285

Total Trips: 8 | View All Trips

Post Date : 07 May 2021
10 views

ഒരു into the wild കഥ:
പ്രസ്തുത സിനിമയിലെ പോലെ ലക്ഷ്യസ്ഥാനത്തു യാതൊരു പ്ലാനിംഗും ഇല്ലാത്ത പോയ ഒരു യാത്രയെ കുറിച്ചാണ് ഈ വിവരണം..ഈ കോവിഡ് കാലം എന്റെ ചെറിയ യാത്രകളെ ഞാൻ ഒരുപാട് മിസ് ചെയ്യുമ്പോൾ ,മൂന്നര വർഷം മുൻപ് അല്പം സഹാസത്തോടെ പോയ ഒരു യാത്രയെ കുറിച്ചു ഓർക്കാതിരിക്കാൻ പറ്റുന്നില്ല.ആമുഖത്തിലൂടെ കാര്യത്തിലേക്ക് കടക്കാം,...വഴി അറിയില്ല,ഇന്റർനെറ്റ് ഇല്ല,ഫോണ് ഓഫ് ആയി,വാച്ച് ഇല്ല,ഭാഷ അറിയില്ല,എത്തേണ്ട ഇടതിന്റെ പേര് ഫോണ് ഇൽ ആണ്.ഭൂരിഭാഗം രാത്രിയാത്ര..ഇതാണ് situation...

പുറപ്പാട്:
°°°°°°°°°°°°°
മധ്യവേനൽ അവധിക്കു ഒരു യാത്ര പോകണം എന്ന് പൂതി തോന്നിയ നായിക,കൊറേ ആലോചിച്ചു ഒരു ഇടം കണ്ടെത്തി...കൂർഗ് അഥവാ കുടക്..അവിടം അടിപൊളി ആ...കാപ്പിത്തോട്ടങ്ങളുടെ നാടല്ലേ...പക്ഷെ വേറെന്തൊക്കെ ഉണ്ട് എന്നറിയില്ല...അറിവിൽ ആരും പോയിട്ടില്ല...ശെരി ഒന്നു explore ചെയ്താലോ എന്നു കരുതി.chingaara എന്ന എസ്റ്റേറ്റ് ഹോം ബുക് ചെയ്തു..എങ്ങനെ പോകണം എന്ന് ഗൂഗിൾ ചെയ്തപ്പോൾ കോഴിക്കോട് നിന്നു ബസ് ഇൽ പോകാൻ പറ്റും ട്രെയിൻ സർവിസ് ഇല്ല എന്നു പറഞ്ഞു ഗൂഗിൾ....ങാ..കോഴിക്കോട്ടേക്ക് ട്രെയിൻ ടിക്കറ്റ് ഇടം വലം നോക്കാതെ ബുക് ചെയ്തു...അങ്ങു പുറപ്പെട്ടു...എനിക്കു ഏറെ ഇഷ്ടപെട്ട ട്രെയിൻ യാത്ര..
ഫോണ് ചാർജ് ചെയ്യാൻ വിട്ടുപോയ കാരണം ഫോണ് ഇന്റെ ചാർജ് തീരെ കുറവാണ്..
കോഴിക്കോടേതി...വൈകിറ് 5.30 ആയി...നേരെ ബസ്റ്റോപ്പിലേക് പോയി...കുടഗിലേക്കു ഉള്ള ബസ് എവിടെ എന്നു തപ്പി. "അവിടേക്ക് ബസ് ഒന്നുമില്ല.ഇനി പോകണമെങ്കിൽ നേരെ മൈസൂരിൽ നിന്നു പോകണം,മൈസൂരിലേക്കു 6 മണിക്ക് ബസ് ഉണ്ട്"എന്നു വിവരാവകാശത്തിൽ നിന്നു അറിയിപ്പ് കിട്ടി.സത്യത്തിൽ ഒരു പേടി ഒക്കെ തോന്നി... അബദ്ധം ആയോ...അങ്ങനെ രണ്ടും കല്പിച്ചു മൈസൂരിലേക്കു ഉള്ള ബസിൽ കേറി.അപ്പോഴും മനസിൽ ഒരു ചോദ്യം..ഇനി മൈസൂരിൽ നിന്നു എങ്ങനെ പോകും..ബസ് ചലിച്ചു തുടങ്ങി.സമയം 6..

രാത്രി...കാട്....ചുരം
°°°°°°°°°°°°°°°°°°°°°°°°°°
നമ്മുടെ അൽ.KSRTC അഥവാ തലയെടുപ്പുള്ള ആനവണ്ടിയുടെ പിൻസീറ്റിൽ ആണ് യാത്ര..ചോദ്യചിഹ്നമായ വഴി,ചാകാറായ ഫോണ് ഈ ചിന്തകളെ ഭേദിച്ചു കൊണ്ടു പതിവില്ലാത്ത ചാറ്റൽ മഴ..നഗരം കാട്ടിലേക്ക് പറിച്ചു നടും പോലെ..ചുരം കാഴ്ചകൾ പറയേണ്ടതില്ല...പകൽ കാണ്മൂടി ഇരുട്ടിലേക്ക് ഉറങ്ങിവീഴുന്നു...എന്നാലും ആ ഇരുട്ടിൽ പ്രകാശിക്കുന്ന കുഞ്ഞു വ്യവസായശാലകൾ...എന്നെ നോക്കി സൂര്യൻ പോലും വിടപറഞ്ഞു,അവസാനം ബാക്കി വച്ച കിരണങ്ങളും കൊണ്ടു പോയി..ചക്രവാളം മറയ്ക്കുന്ന കാട്...ഇരുളേറെ ആകുമ്പോഴും വഴി പോകുന്നത് കാട്ടിലേക്ക്..ചുരം ഇറങ്ങി കാടായി..മർമരങ്ങളും കാറ്റിലൂടെ കാടിന്റെ മണവും.തണുപ്പും.ഇത്രെയെ ശബ്ദത്തിക്കാൻ മരങ്ങൾ സംസാരിക്കുമോ..ഇരു വശത്തും കാണാം കയ്യും വിരലും...അതിൽ നിറയെ ഇലകളും മേലോട്ടു വിരിച്ചു നിൽക്കുന്ന കറുത്ത രൂപങ്ങൾ.മരങ്ങൾ...അതിൽ അരൂപികളായി ഒഴുക്കുന്ന കാറ്റു..വിജനമായ വഴി..മനസിൽ ഇപ്പോൾ ഒന്നുമില്ല..ഞാൻ അവിടെ നിശ്ചലമാണ്...

അർധരാത്രി മൈസൂരിലെ രാജവീഥിയിൽ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാത്രി,കാട്,മഴ,തണുപ്പ് ഈ കോമ്പിനേഷൻ അവസാനിച്ചു എപ്പോഴോ ഉറങ്ങിപ്പോയ ഞാൻ എണീറ്റത് മൈസൂര് എത്തിയപ്പോഴാണ്...ബസ് ഇറങ്ങി....ആഹാ..മഞ്ഞ വെളിച്ചം കൊണ്ടു മൂടിയ വിജനമായ വീഥി..രാത്രി12 മണി കഴിഞ്ഞിരുന്നു എന്നു തോന്നുന്നു...പാതി ഉറക്കത്തിൽ വേറൊരു ബസ്റ്റോപ്പിലേക് നടന്നു പോകുന്ന എന്നോട് ആരൊക്കെയോ ഹോട്ടല് വേണോ എന്നൊക്കെ ചോദിക്കുന്നു...ഭാഷ കന്നഡ ആണ്...വക വയ്ക്കാതെ മുൻപോട്ടു നടന്നു..ബസ്റ്റോപ്പിൽ എത്തി.ഫോണ് നിര്യാതനായി.. ആകെ അറിയാവുന്നത് കൂർഗിലേക്കാണ് എന്നു മാത്രം...ആ സമയം ആ ഇടത്ത് പെണ്ണായി ഞാൻ മാത്രം..ചെമ്പൻ മുടിയുള്ള ആളുകൾ ആണ് കൂടുതൽ..അവരുടെ നോട്ടത്തിൽ നല്ല ഭയം തോന്നി.. സുരക്ഷിതം വളരെ കുറവ്...അവിടെ ഒരു ജീവനക്കാരനെ കണ്ടു കൂർഗിലേക്കു പോകണം,എങ്ങനെ പോകും എന്ന് തമിഴും,ഇംഗ്ലീഷും,മലയാളവും ചേർന്ന സങ്കരഭാഷയിൽ സംഗതി പറഞ്ഞു ബോധിപ്പിച്ചു.."കൂർഗ് ഇവിടുന്നു ദൂരം ആണ്..2 മണിക് ഒരു ബസ് ഉണ്ട്" എന്നു അയാൾ ഏതൊക്കെയോ ഭാഷയിൽ പറഞ്ഞു,(അവസാനം ആംഗ്യ ഭാഷ വരെ പയറ്റി പാവം)..വെളിച്ചം കുറവായ ഇടത്തായിരുന്നു സ്റ്റോപ്...അവിടെ നല്ല ഭയത്തോടെ 2 മണിക്കൂർ നിന്നു..ഇടക്ക് വന്ന ഒരു സ്ത്രീ കൂടെ ഉണ്ടായിരുന്നത് ആശ്വാസം ആയി..2 മണി ആയി കാണണം ബസ് വന്നു..സ്ലീപ്പർ ആയിരുന്നു..നല്ല കാശ് വാങ്ങി..2 മണിക്കൂർ യാത്ര ഉണ്ട്..4 മണി കഴിഞ്ഞേ എത്തു എന്നു പറഞ്ഞു...ഫോണ് ചാർജിനു ഇട്ടിട്ടു വീണ്ടും മയക്കത്തിലേക്കു..കുറച്ചു നേരത്തേക്ക് കാഴ്ചകൾ ഇല്ല...പ്രതീക്ഷ മാത്രം.

കൂർഗ് -നോർത്ത്🤔
°°°°°°°°°°°°°°°°°°°°°°°°°
വയറു നിറഞ്ഞ കുട്ടിയെ പോലെ ഫോണ് ഉഷാറായി.പക്ഷെ network ഒട്ടും ഇല്ല.4.30 കു കൂർഗിൽ എത്തി..ബസ് ഇറങ്ങി..നല്ല തണുപ്പ്..ഒരു കൊടൈകനാൽ ambience.. മനോഹരങ്ങളായ തെരുവ് വിളക്കുകൾ,തികച്ചും വ്യത്യസ്തമായ ലുക്ക് ഉള്ള ആളുകൾ..അങ്ങകലെ മലകൾ ചെറുതായി കാണുന്നുണ്ട്...ഈർപ്പമുള്ള വഴിയിലൂടെ അലസമായി നടന്നു പോകുമ്പോൾ ചില ഗൈഡുകൾ വന്നു സഹായം വേണോ എന്ന് ചോദിക്കുന്നു..വേറെ വഴി ഇല്ലാത്തതു കൊണ്ടു അതിൽ ഒരാളോട് കൂർഗിൽ ബുക് ചെയ്ത എസ്റ്റേറ്റ് ഹോം നിലകൊള്ളുന്ന സ്ഥലത്തിന്റെ പേര് പറഞ്ഞു..medikkeri താലൂക്കിലെ kabbinakkad... കേട്ടപാടെ അയാൾ പറഞ്ഞു..."നിങ്ങൾ നിൽക്കുന്നത് നോർത്ത് ആണ്...അതു സൗത്ത് ആണ്...ഏകദേശം 60 km".. ഇനിയും പോകണോ?...പകച്ചു പോയി...ഒരു കാര്യം മനസിലായി...നന്നായിട്ട് വഴി തെറ്റിയിരിക്കുന്നു..."അതും അവിടേക്ക് ബസ് ഇല്ല...ഏതോ സ്ഥലത്തു ഇറങ്ങി..അവിടെന്നു ബസ് കിട്ടിയാൽ കിട്ടി..."...അയ്യോ....ഭാഷ അറിയില്ല..കയ്യിൽ കിട്ടിയ വണ്ടി കേറിയാണ് ഇവിടെ എത്തിയത്..ഭയന്നിട്ട് കാര്യം ഇല്ല നോക്കാം എന്നു 2 ഉം കല്പിച്ചു ആരോടെക്കെയോ വഴി ചോദിച്ചു..5 മണിക്ക് ബസ് ഉണ്ട്...kabbinakkad പോകില്ല..പക്ഷെ പോകുന്ന അടുത്തുള്ള സ്ഥലത്തു എത്താം എന്നു പറഞ്ഞു.
ഉടൻ ഒരു ബസ് വന്നു...എപ്പോ വേണേലും ഇളകി വീഴാറായി നിൽക്കുന്ന parts ഉള്ള പഴക്കം ഉള്ള ബസ്....നല്ല ചുമ ഉണ്ട് പാവത്തിന്..ബാഗിന്റെ ഭാരം,ക്ഷീണം...എനിക്ക് മാത്രം സീറ്റ് ഇല്ല...ഇനി കുറച്ചു നേരം ബാഗ്ഗും തൂകി നിന്നു യാത്ര ചെയ്യുന്നു പാവം നായിക..

പേരറിയാത്ത ഇടത്തേയ്ക്കു
°°°°°°°°°°°°°°°°°°°°°°°°°°°
മഹേഷിന്റെ പ്രതികാരത്തിൽ ബേബി പറയുന്ന ഡയലോഗ് 100 വട്ടം ഞാൻ മനസ്സിൽ പറഞ്ഞു.."ഇതു എന്റെ ഐഡിയ ആയി പോയി"..തേന്മാവിൻ കൊമ്പതു സിനിമയിലെ മാണിക്യനോട് സഹതാപം തോന്നി...എങ്ങനെ തോന്നാതിരിക്കും,അതേ അവസ്ഥ..ഈ ബസ് എന്നെ എവിടെയോ കൊണ്ടു പോകുന്നു...ഞാനും പോകുന്നു...ഇടക്ക് ഫോണ് എടുത്തു നോക്കും...network എന്താണ് എന്ന് പോലും അറിയില്ല ഇതിനു എന്നു തോന്നിക്കുന്ന അവസ്ഥ..നേരം വെളുത്തു വന്നു തുടങ്ങിയെങ്കിലും മൂടുപടം പോലെ കോടമഞ്ഞ്.. ഇപ്പോൾ ഞാൻ കാണുന്ന ഇടം ഒരു ജനനിബിടം അല്ലാത്ത കുഗ്രാമം ആണ്..അവിടേം സുഖനിദ്രയിലാണ്,എങ്കിലും ചെറു ചന്തകൾ സജീവമായി തുടങ്ങി,മഞ്ഞിൽ പൊതിഞ്ഞ കൃഷിയിടങ്ങൾ,ഇടക്ക് വന്നു പോകുന്ന ചെറു കാടുകൾ..കാർഷികവിളകളും പാലും ഓകെ കൊണ്ടു പോകുന്ന വണ്ടികൾ ഒക്കെ...പാലായനം പഴയ കാലത്തിലേക്ക് കൊണ്ടുപോകുന്നു..like i timetravelled..അങ്ങനെ പേരറിയാത്ത ദേശത്തു ഇറങ്ങി...ഇപ്പോൾ 7 മണി ആയിക്കാണും...മൊത്തത്തിൽ പെട്ടു പോയത് അവിടെ ആയിരുന്നു...ഭാഷ അസൽ കോടക് ഭാഷ ആണ്..കന്നഡ അല്ല....ഏറ്റവും ഗതികേട് ഞാൻ പറയുന്നത് അവർക്കും മനസിലാകുന്നില്ല അവർ പറയുന്നത് എനിക്ക് ഒട്ടും മനസിലാകുന്നില്ല...network ഇല്ല...വഴി അസ്സലായി തെറ്റി എന്ന സത്യം മാത്രം അറിയാം..പഴയ കന്നഡ സിനിമയിലെ ലൊക്കേഷൻ പോലെ ഉണ്ട് സ്ഥലം..അവസാനം ഗതികേട് കണ്ടു കുറച്ചു പേർ കൂടി...അവര്ക് ഏകദേശം കാര്യം മനസിലായി...kabbinakkad അവിടെ നിന്നു ഇനിയും 3 മണിക്കൂറോളം ഉണ്ട് എന്ന് കേട്ടപ്പോൾ...എനിക്ക് ഒരു ആശ്വാസവും,എന്നോട് തന്നെ......ഒരു വല്ലാത്ത വികാരവും തോന്നി..ഒന്നു രണ്ടു സ്ത്രീകൾ എന്റെ ഭയം കണ്ടു വന്നു അവരുടെ ഭാഷയിൽ ആശ്വസിപ്പിച്ചു എന്നു തോന്നുന്നു...ഞാൻ അവർ എന്തു പറഞ്ഞെന്നു മനസിലാകാതെ അവരെ ആശ്വസിപ്പിക്കാൻ തലയാട്ടി..ഒരാൾ മുൻപോട്ടു വന്നു കൊണ്ടുവിടാം എന്നു പറഞ്ഞു ബോധിപ്പിച്ചു...ഒന്നും ആലോചിച്ചില്ല..ഓടി വണ്ടിയിൽ കേറി..മുൻപോട്ടു പോകുംതോറും മലയോരഗ്രാമത്തിന്റെ സ്വഭാവം കൂടിവന്നു...ഒപ്പം കാപ്പികൃഷിയിടങ്ങൾ..സമയം കൂടും തോറും വെയിലിന്റെ ചൂട് കൂടുന്നില്ല...മഞ്ഞു മാഞ്ഞു കൊണ്ടിരിക്കുന്നു..ആ യാത്രയിലാണ് ഭൂമിയോളം കോടമഞ്ഞു താണു തൊട്ടുനില്കുന്നത് കാണുന്നത്...കുത്തനെ ഉള്ള കയറ്റം കൂടി വരുന്നു...ജനസാന്ദ്രത കുറവും..അവസാനം......16 മണിക്കൂർ യാത്ര അവസാനിക്കുമ്പോൾ network കിട്ടിയ ഉടനെ എത്തേണ്ട ഇടതു വിളിച്ചു,അവരുടെ ജീപ്പിൽ മല കേറി ലക്ഷ്യസ്ഥാനത്തു എത്തി....കാപ്പിത്തോട്ടത്തിന്റെ നടുക്ക്,മലയുടെ മുകളിൽ,ഒരു വെള്ളച്ചാട്ടത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റ് ഹോം....
നബി-കേട്ടാൽ ഞെട്ടരുത്..വെറും 4 മണിക്കൂർ  മാത്രമുള്ള യാത്രയയാണ് 16 മണിക്കൂർ കൊണ്ട് ചുറ്റിത്തിരിഞ്ഞത്