ഇടുക്കി ജില്ലയിലെ മ്ലാമല എന്ന കുരിശുമലയിലേക്ക്

Give your rating
Average: 4 (2 votes)
banner
Profile

Heaven

Loyalty Points : 760

Total Trips: 15 | View All Trips

Post Date : 01 Mar 2021
6 views

വിഷമങ്ങളെ മറക്കാനും, മുറിവുണക്കാനും വിശാലമായ മറ്റൊരു ലോകത്തേക്കിറങ്ങിയാലോ...? 
ചുമ്മാ ഒരു യാത്ര.........
എങ്ങോട്ടെന്ന് ആദ്യം വലിയ പിടിത്തമില്ല. ചെന്നെത്തിയത് കോടമഞ്ഞും തണുപ്പിന്റെ കുളിർക്കാറ്റും സമ്മാനിച്ച ഒരു അസ്തമയ കാഴ്ചയിലാണ്........
ഏതാ സ്ഥലം..... ഞൻ അവിടെ നിന്ന ഒരു കക്ഷിയോട് ചോദിച്ചു.
അയാൾ എന്നെയൊന്നു നോക്കി... എന്നിട്ടു പറഞ്ഞ് "ഇത് മ്ലാമല"..!
വന്നിട്ടില്ലേ.....!"*"....


ഈ കൊടും വെയിലിൽ മഞ്ഞ് പെയ്യുന്ന മറ്റൊരിടം നമ്മുടെ കൊച്ചു കേരളത്തിലുണ്ട്.,
മ്ലാമല........ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിന് അടുത്തുള്ള പ്രദേശമാണ് മ്ലാമല.
അങ്ങോട്ട് തിരിക്കുമ്പോൾ ഒരു  വൺഡേ ട്രിപ്പ്‌ മാത്രമായിരുന്നു മനസ്സിൽ. എന്നാൽ 
അവിടേക്ക് ചെന്നപ്പോൾ ഒരു വെള്ളച്ചാട്ടം കണ്ടു. അവിടെ അതുമാത്രമുള്ളൂ എന്നായിരുന്നു എന്റെ ധാരണ. നിങ്ങൾ കേട്ടിട്ടുണ്ടാവും മ്ലാമല വെള്ളച്ചാട്ടം.....
എന്നാൽ അവിടെ കുറച്ച് നേരം spend ചെയ്തപ്പോൾ അവിടെ വെച്ച് പരിചയപ്പെട്ട  പൗലോസ് ചേട്ടൻ പറഞ്ഞപ്പോഴാണ് അവിടെ കാണാനുള്ള നല്ല നല്ല സ്ഥലങ്ങളിൽ ഒന്ന് മാത്രമാണ് വെള്ളച്ചാട്ടം എന്ന് ഞാനറിഞ്ഞത്. ഈ ഫെബ്രുവരിയിലും മഞ്ഞ് പെയ്യുന്ന മറ്റൊരു സ്ഥലം ഈ മ്ലാമല യാണ്.

ഇനി പൗലോസ് ചേട്ടൻ........  അവിടെ വരുന്നവരെ എല്ലാ സ്ഥലങ്ങളും കൊണ്ടോയി കാണിക്കുന്ന guide ആണ് നമ്മുടെ പൗലോസ് ചേട്ടൻ. അവിടെ അടുത്ത് തന്നെയാണ് ചേട്ടന്റെ താമസസ്ഥലം....
കുറച്ച് നടക്കാൻ റെഡിയാണെങ്കിൽ ഒരു സ്ഥലത്തു കൊണ്ടോവാമെന്ന് പറഞ്ഞപ്പോൾ ഞൻ കണ്ണും പൂട്ടി ok  പറഞ്ഞു. കൂടെ എപ്പോഴും ഉള്ള 2 കൂട്ടുക്കാരെയും കൂട്ടി അന്ന് രാത്രി അവിടെ തമ്പടിച്ചു. അന്ന് രാത്രി സ്റ്റേ ചെയ്യാനുള്ള ടെന്റും ഫുഡ്‌ ഉൾപ്പെടെ പൗലോസ് ചേട്ടനും ഫാമിലിയും (wife) ചെയ്തു തന്നു. വൈഫ്‌ നെ പരിചയപെടുത്തി. ലിസി എന്നാണ് പേര്. 2 പേരും പ്രേമിച്ചാണ് കല്യാണം കഴിച്ചത്. 2 കുട്ടികൾ ഉണ്ട്. ഏകദേശം ഞങ്ങളുടെ പ്രായം വരും. ചെറിയ രീതിയിൽ campfire set ചെയ്തു തന്നു. അരികിൽ തീ കാഞ്ഞു കഴിക്കാൻ ചൂടോടെ കപ്പയും പൊള്ളിച്ച beef കറിയും അല്ലറ ചില്ലറ വേറെ കറികളും ഉണ്ടായിരുന്നു. എല്ലാം കൂടെ സംഭവം പൊളിയായിരുന്നു. കുറച്ചൊക്കെ ഞങ്ങള്ക്ക് വേണ്ടി ബുദ്ധിമുട്ടി... പുള്ളിയുമായി ഞങ്ങൾ നല്ല കമ്പിനിയായി. അവരുടെ പ്രണയത്തേക്കുറിച്ചും നാടും വീടും എല്ലാം സംസാരിച്ചു. അത് കേക്കാൻ ചെറിയൊരു പൈങ്കിളി ടച്ചുണ്ടായിരുന്നു...  ഹല്ലാ... പ്രണയം ഒരു പൈങ്കിളി ആണല്ലോ.   എന്താണെങ്കിലും അടിപൊളി ഫാമിലി. അങ്ങനെ, രാവിലെ പോവാനുള്ളതാണ് ന്നു പറഞ്ഞപ്പോൾ ഞങ്ങളെല്ലാം പോയി കിടന്നു.... ചെറിയ രീതിയിൽ ഉറക്കം ഞങ്ങളെ വീശിയടിക്കാൻ തുടങ്ങി.

രാവിലെ മറ്റെല്ലാവരും എണീക്കുന്നതിനു മുന്നേ തന്നെ ഞാൻ എണീറ്റു. ഏകദേശം 6.00 മണിയായിക്കാണും. എല്ലാത്തിനേം കുത്തിപ്പൊക്കി ലിസി ചേച്ചി ഇട്ടു തന്ന കട്ടൻകാപ്പിയും കുടിച്ച് ഞങ്ങൾ റെഡി യായി വന്നപ്പോഴേക്കും പൗലോസ് ചേട്ടനും വന്നു.  അവിടുന്ന് വണ്ടിയുമെടുത്തു കഷ്ടിച്ച് ഒരു കിലോമീറ്റർ കൂടി മുന്നോട്ട്., അവിടെന്നു വലത്തോട്ട് തിരിയുമ്പോൾ വലിയൊരു കേറ്റമാണ്. വണ്ടി കേറുമോന്നു ഞാനൊന്നു സംശയിച്ചു. എന്തായാലും പൗലോസ് ചേട്ടൻ നന്നായി പ്രോത്സാഹിപ്പിച്ചു, എല്ലാ വണ്ടിയും  കേറുന്നതാ മക്കളെ എന്ന്......
 സംഭവം കലക്കി... ഒരു ഒന്നൊന്നര കേറ്റമായിരുന്നു എങ്കിലും ഒരു കണക്കിന് വണ്ടി മുകളിലെത്തി. അവിടെന്നു മുന്നിലേക്ക് ഓഫ്‌ റോഡ് ആണ്. അതിനു ജീപ്പ് തന്നെ വേണം. ഞങ്ങൾ പോയ വണ്ടിയിൽ മുന്നിലേക്ക് പോവാൻ സാധിക്കില്ല.
കിട്ടി.. ഒടുവിൽ വണ്ടി കിട്ടി. അങ്ങനെ മല കയറ്റം തുടങ്ങി. ആവശ്യത്തിന് വെള്ളം കരുതിയിട്ടുണ്ട്. കുറച്ച് മികളിലേക്ക് കയറിയപ്പോൾ കാഴ്ചകൾ കൂടി കൂടി വന്നു. സൂര്യനുദിച്ചു വെയിൽ വരുന്നതേയുള്ളു. താഴ്‌വാരങ്ങളിൽ മഞ്ഞ് മൂടികിടക്കുന്നു. കുറച്ച് ദൂരം കുത്തനെയുള്ള കേറ്റമാണ് മുകളിലേക്ക്. അധിക ദൂരമില്ല അങ്ങോട്ടേക്ക് എന്നാണ് പൗലോസ് ചേട്ടൻ പറഞ്ഞത്.
       
കുരിശിന്റെ വഴി മലയായതിനാലാണ് ഇവിടെ കുരിശുമല എന്ന പേര് വന്നത്. കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളിലും വെച്ചിരിക്കുന്ന കുരിശുകൾ ഓരോന്നും വളരെ നന്നായിട്ടുണ്ട്. അതുകൊണ്ട് കയറിനുള്ള ദൂരത്തെക്കുറിച്ചു ഒരു ഏകദേശ ധാരണ കിട്ടി.
        
പിന്നെയും മുകളിലേക്ക് നടന്നപ്പോൾ  അകലെ കോടകേറി കിടക്കുന്ന പട്ടുമല കണ്ടു. കൂടുതൽ കേറുംതോറും ന്റെ കൈയിലെ സാധങ്ങളുടെ വെയിറ്റ് കൂടി വരുന്നുണ്ടെന്നു എനിക്ക് മനസിലായി.
       
കുറച്ചുകൂടി മുന്നിലയപ്പോൾ കേറികൊണ്ടിരുന്ന മല തീർന്നു. പിന്നങ്ങോട് നിരപ്പായ പ്രദേശം. ഇനി ചെറിയൊരു മുട്ടകുന്ന്. അതിന്റെ മുകളിലായി ഒരു വലിയ കുരിശ് കിടക്കുന്നു. ഉദയസൂര്യന്റെ വെളിച്ചത്തിൽ പൊടിമഞ്ഞുപോലെ കിടക്കുന്ന മഞ്ഞുതുള്ളികളുടെ തിളക്കം അതിമനോഹരം ആയിരുന്നു. കൂടുതൽ കയറുന്തോറും താഴ്‌വാരയുടെ മനോഹാരിത കൂടി വന്നു.
        
ഒടുവിൽ ഏറ്റവും മുകളിൽ എത്തിയപ്പോൾ തകഴവരയുടെ പല ഭാഗങ്ങളും  മാത്രം മഞ്ഞുമൂടി കിടക്കുന്നു. നല്ല തണുത്ത കാറ്റും വീശുന്നുണ്ട്. വണ്ടി നിർത്തിയ സ്ഥലത്തു നിന്നും ഒന്ന് ഒന്നര കിലോമീറ്റർ ഉണ്ടാവുള്ളു. അവിടെന്നു ഈ കുരിശുമലയിലേക്ക് 3 കിലോമീറ്റർ.

സൂര്യോടെയവും വീശിയടിക്കുന്ന കാറ്റും സുന്ദര കാഴചകളുമായി ആകെ വേറെ ഏതോ ലോകത്തു ചെന്നപോലെയുള്ള feeling ആയിരുന്നു. ഈ മല കാണാൻ നിങ്ങൾ പോവുകയാണെങ്കിൽ രാവിലെ തന്നെ പോകണം.. കാരണം വെയിലുദിച്ച ശേഷം മഞ്ഞ് കാണാൻ പറ്റില്ല. തണുപ്പും ഉണ്ടാവില്ല. ആവോളം പ്രകൃതി ഭംഗി ആസ്വദിച്ചു അപ്രതീക്ഷിതമായി ഈ ചൂട് കാലത്തു വീണുകിട്ടിയ തണുപ്പും മഞ്ഞും അനുഭവിച്ചു തിരിച്ചിറങ്ങുമ്പോൾ മനസ്‌ജെഎം ശരീരവും വല്ലാതെ തണുത്തിരുന്നു. പിന്നീട് തിരിച്ചിറങ്ങുന്ന വഴിയിലെ oro കാഴ്ചകളും വീണ്ടും എനിക്ക് പുതുമ നിറഞ്ഞതായി തോന്നി.