ബോണക്കാട്ടിലൂടെ ഒരു ksrtc യാത്ര
ചെലവ് കുറഞ്ഞ എന്നാൽ ഒരിക്കൽ കണ്ടിരിക്കേണ്ട യാത്ര അനുഭവം
കോവിഡ് കാലത്ത് മനസ്സിൽ കയറിയ ഇടം ആയിരുന്നു Bonacaud.... Bonacaud.. അവിടെ എന്തിരിക്കുന്നു... അറിയില്ല... പക്ഷെ ഞാൻ കൊതിക്കുന്ന കാടിന്റെ ശാന്തത, അതിൽ മലർന്നു വരുന്ന മരങ്ങളുടെ മർമരങ്ങളും, കുളിർമയും ഉറപ്പായും ഉണ്ട് ന്നു അറിയാം.. ഒരു 65 km കാണും ദൂരം.. എന്നാലും ഈ പോക്ക് പ്ലാൻ ചെയ്യാനും മനസ്സിൽ കാണാനും പിന്നെ മടി കാണിക്കാനും അങ്ങനെ ഒരു ചക്രം പോലെ തുടങ്ങീട്ട് കാലങ്ങൾ ആയി.. അതൊരു ശനിയാഴ്ച ആയിരുന്നു.. കൊറേ നാൾ ആയില്ലേ മാറ്റി വയ്ക്കാൻ തുടങ്ങീട്ട്, പോകണം.. എന്റെ മയിൽവാഹനം വേണ്ട... എന്നും എന്നെയും വഹിച്ചു അതിനു മടുത്തിട്ടുണ്ടാകും.. ഒരു ദിവസം rest ആയിക്കോട്ടെ.. നുമ്മക്ക് സർക്കാർ വണ്ടിയിൽ പോകാം..
തമ്പാനൂർ ബസ് സ്റ്റാൻഡിൽ പോയി ബസ് സമയം അന്വേഷിച്ചു.. നാളെ ഞ്യായർ അല്ലെ.
.
ഒരു ബസ് മാത്രേ ഉള്ളു...
അയ്യോ..
ഒരൊറ്റ ബസ്സൊ..
അല്ല എത്ര മണിക്ക??
10.20 പകൽ..
ഹാവു... ആ സമയം വീട്ടിലെ എന്റെ അടുക്കള യുദ്ധം അവസാനിക്കുമല്ലോ..
ആ ദിവസം വന്നെത്തി..
വീട്ടിൽ പണ്ടേ ഞാൻ യാത്ര ചെയ്യുന്നത് അവരുടെ principle ന് എതിരെ ആയതു കൊണ്ട് ഒരു കള്ളം സെറ്റ് ആക്കി..
എന്നത്തേയും പോലെ.. ആരുടെയോ കല്യാണം..
വീട്ടിലെ അടുക്കള പോരാട്ടം കഴിഞ്ഞു, ക്യാമറയും ഒരു കുപ്പി വെള്ളവും, രാവിലത്തെ ഭക്ഷണവും ഒക്കെ കെട്ടി സഞ്ചിയിലാക്കി, എന്റെ മയിൽവാഹനത്തിൽ കേറി തമ്പാനൂർ എത്തി... അതാ കിടക്കുന്നു, ജമ്പൻ... Ksrtc..
ബസ്സിൽ കയറി മുൻപിൽ ഇരുന്നു.. കൊടുക്കില്ല ആർക്കും ഈ window സീറ്റ്.. വിശപ്പ് ആസ്ഥാനത് അടിക്കുന്നുണ്ട്..
പാട്ട്, ജനൽ, മഴ... ഹാവു.. എന്താ ഫീൽ.. അങ്ങനെ നുമ്മടെ ജമ്പൻ അനങ്ങി തുടങ്ങി.. ശേഷം കാട്ടിലൂടെ..
കാട് എത്തും വരെ bore ആണ് കേട്ടോ യാത്ര..
പതിയെ കാട്ടിലേക്ക് കേറി.. മഴയുടെ ഇരുളും കാടിന്റെ ശാന്തതയും, തണുപ്പും... മരങ്ങൾ അതിരു വെട്ടി റോഡിലേക്ക് തല നീട്ടി അതിന്റെ ശിഖരങ്ങളും വള്ളിയും കടത്തി വരന്നു നില്കുന്നു.. അതാണ് ഞാൻ കണ്ടതിൽ വല്യ പ്രേത്യേകത.. ഡ്രൈവർ പുലി ആണ്.. റോഡ് അങ്ങനെ വല്യ വിശാലമായ ഒന്നുമല്ല.. ബസ്സിനുള്ളിൽ വല്യ തിരക്കില്ല.. അവിടെ പ്ലാൻറ്റേഷനിൽ ജോലിക്ക് വേണ്ടി പോകുന്ന യാത്രീകർ.. പക്ഷെ കാട്ടിൽ കൂടി പോകുന്ന ആ യാത്ര പൊളി ആണ്.. Upper Bonacaudil ബസ് നിർത്തി.. അവിടെ ഒരു ഫാക്ടറി കണ്ടു.. തേയില ഫാക്ടറി.. നിർജീവം ആയിട്ട് വർഷങ്ങൾ ആകുന്നു.. അതിന്റെ ഇട വഴിയിലൂടെ മുൻപോട്ട് പോകുമ്പോൾ ഒരു ചെറിയ നീരുറവ കാണാം.. അവിടെ കുളിക്കാനുള്ള സൗകര്യം ഉണ്ട്.. കുറച്ചു കൂട് മുൻപോട്ട് പോയപ്പോൾ കേരളക്കുണ്ട് വെള്ളച്ചാട്ടം പോലെ ഒരു കുഞ്ഞു വെള്ളച്ചാട്ടം കണ്ടു.. അതിനും അകലെ ആയി വേറൊരു ഫാക്ടറി കാണാം.. അതും നിർജീവം ആകാം.. വീടുകൾ അവിടെത്തെ ദേശവാസികളുടേത്.. എല്ലാരും അവിടെ തേയിലതോട്ടങ്ങളിലെ ജീവനക്കാർ ആണ്.. ആ ഇടം അവരുടെ സാമ്രാജ്യം ആണെന്ന് പറയാം.. ഒരു കുഞ്ഞു കോളനി പോലെ.. രാത്രികാലങ്ങളിൽ കാട്ട് പോത്ത് ഇറങ്ങാറുണ്ടത്രേ..
ഒന്ന് കറങ്ങി കാണാൻ മാത്രം സമയമേ കിട്ടിയിരുന്നില്ല.. ഞ്യായർ ആണ്, ഒരൊറ്റ ബസ് അതും അവിടെ അരമണിക്കൂർ സമയം മാത്രമേ അനുവദിക്കുന്നുള്ളു..
2 മണിയോടെ ബസ് എടുത്തു... വന്ന വഴികൾ reverse ആയി കണ്ടു ഞാൻ ഇതാ എന്റെ ഇടത്തേക്ക്..