ഒരു അവിചാരിത സുന്ദരി.. വാളറ വെള്ളച്ചാട്ടം
ഇടുക്കി യാത്രയ്ക്കിടെ അവിചാരിതമായി കണ്ടുമുട്ടിയ ഒരു അനുഭവം
ഇടുക്കിയുടെ കവാടം കയറി കഴിഞ്ഞാൽ വലത്‌ഭാഗത്തായിട്ട് മരങ്ങളുടെ ഇടയിലൂടെ അവളെ കാണാം.. വാളറ വെള്ളച്ചാട്ടം..
ഇടുക്കിയിലേക്ക് വണ്ടികയറി കൊച്ചി - മധുരയ് ദേശീയപാതയിലൂടെ ശകടം എന്നേം വഹിച്ചു കൊണ്ട് പോകുന്നു.. തെക്കൻ കേരളത്തിലെ ചൂട് കണ്ടിട്ട് മട്ടു ഭാഗങ്ങളിലേ അവസ്ഥ പ്രവചിക്കരുത് എന്ന് പലവട്ടം എനിക്ക് യാത്രയിലൂടെ മനസിലായതാണ്.. കാലാവസ്ഥ അനുസരിച്ചു തെക്കൻ കേരളത്തെ ഒരു സംസ്ഥാനം ആക്കിയാലോ എന്ന് പോലും ചിന്തിച്ചു പോകും.. കാർ പണ്ടേ എനിക്ക് ഒരു ശകടം ആണ്.. അതിൽ കയറി അൽപനേരം കഴിഞ്ഞാൽ ഞാൻ ഒതേനൻ ആക്കും.. പിന്നെ അങ്കം കഴിഞ്ഞു ഒരു വർഷത്തേക്ക് ചായും.. അങ്ങനെ അങ്കം കഴിഞ്ഞു ചായ കുടിക്കാൻ വേണ്ടി വണ്ടി നിർത്തിയ ഇടം ആണ് നമ്മുടെ ചില്ലിതോട് ചീയാപാറ വെള്ളച്ചാട്ടത്തിന്റെ വശത്തു... ഇനി ഉള്ളിലേക്ക് പോയാൽ നല്ല ഭക്ഷണം കിട്ടില്ല എന്ന് ബാക്കി ഉള്ളവർക്ക് അറിയാവുന്നത് കൊണ്ട് അവർ അവര്കുള്ള ഭക്ഷണം തട്ടാൻ പോയി.. പക്ഷെ ഞാൻ തട്ടിയാൽ വീണ്ടും അങ്കത്തിനുള്ള ഒതേനൻ ആക്കും എന്ന് അറിഞ്ഞതു കൊണ്ട് ഞാൻ കാർ വീട്ടിറങ്ങി.. ഇപ്പോൾ എന്റെ ഇടത്ത് വശം അതായത് ഇടുക്കിയിലേക്ക് പോകുന്ന വലതു വശത്തു ആവശ്യത്തിന് തിരക്കുണ്ട്.. നമ്മുടെ ദുന്ദ്സാഗർ വെള്ളച്ചാട്ടത്തിനെ ഓർമിപ്പിക്കുമാര് ചീയപ്പാറ വെള്ളച്ചാട്ടം മലയുടെ മുകളിലൂടെ കാടിന്റെ ഇടയിലൂടെ ഊഴനിറങ്ങി പാലത്തിന്റെ അടിയിലൂടെ അടിവാരത്തിലേക്കു തകർത്ത് യാത്ര ചെയ്യുന്നു.. Charlie film ഇൽ ദുൽകറിന്റെ ഡയലോഗ് ഉണ്ടല്ലോ, ഈ വെള്ളം മുഴുവൻ minerals ആണെന്ന്... ഹേയ്.. Minerals ന്റെ കൂടെ വേണേൽ ചില ഹോട്ടൽ waste, വേറെ waste ഒക്കെ കിട്ടും.. മനുഷ്യന്മാരക്കാൾ ഭേദം ആണല്ലോ മറ്റ് മൃഗങ്ങൾ അല്ലെ.. ചീയപാറ വെള്ളച്ചാട്ടം കാണാനും പടമെടുക്കാനും എന്താ തിരക്ക്.. പക്ഷെ അതിനു എതിർ വശത്തായി ആരും.. എന്ന് പറയാൻ പറ്റില്ല.. എന്നാലും വലുതായിട്ട് ശ്രദ്ധ കൊടുക്കാത്ത ഒരു സുന്ദരിയെ കണ്ടു..
വാളറ വെള്ളച്ചാട്ടം...
കാടിന്റെ ഇടയിലൂടെ തകർത്ത് അവൾ നൃത്തം ആടും പോലെ.. കുറച്ചു സമയം ആ പാലത്തിന്റെ പൊക്കം കുറഞ്ഞ കൈ വരിയിൽ ഞാൻ അങ്ങനെ ഇരുന്നു.. അവളെയും നോക്കി.. അവളെന്നെ കാറ്റിലൂടെ മുത്തം ഇട്ടു.