ആനകളുടെ നാട്ടിലേക്ക് ഒരു യാത്ര

Give your rating
Average: 4 (2 votes)
banner
Profile

Heaven

Loyalty Points : 760

Total Trips: 15 | View All Trips

Post Date : 09 May 2023
18 views

ഞാൻ വലിയ ട്രവലിസ്റ്റോ ഇങ്ങനെ എഴുതി വലിയ പരിചയമൊന്നുല്ലാട്ടോ, അതുകൊണ്ടു തന്നെ ചെറിയ ചെറിയ തെറ്റുകൾ ചിലപ്പോൾ നിങ്ങൾ ഇതിൽ കാണുംട്ടോ. മനസ്സിൽ കുറെ നാളായുള്ള ആഗ്രഹമാണ് കുറെ യാത്രകൾ ചെയ്യണമെന്ന്. അവസാനം അതൊക്കെ എങ്ങനെയോ അങ്ങ് സാധിച്ചു പോകുന്നതാണ്. നമ്മുടെ ദൈനം ദിന ജീവിതങ്ങളിൽ കൂടെ നമ്മുടെ ഇതുപോലെ ഉള്ള ചെറിയ ചെറിയ സന്തോഷങ്ങൾ കിട്ടുമ്പോൾ തോന്നുന്ന ഫീൽ നമ്മുടെ എല്ലാരുടേം ലൈഫ് ഇൽ കാണും.... ശെരിയല്ലേ. അങ്ങനെ ഇനി പോകാനുള്ള സ്ഥലത്തെ കുറച്ചു കാര്യങ്ങളെ പറ്റി ഞാനങ്ങു ഒരു ലിസ്റ്റ് ഉണ്ടാക്കി അതങ്ങു ക്രമപ്പെടുത്തി. പിറ്റേന്ന് വെളുപ്പിന് 6.00 മണിയോടെ ഞാനും എന്റെ ഫാമിലിയും കൂടെ വീട് വിട്ടു.  അങ്ങനെ വീട്ടിൽ നിന്ന് തേക്കടി ലക്ഷ്യമാക്കി ഞാൻ വിട്ടു. പറയാൻ മറന്നു.. ഇപ്രാവശ്യം ഞാൻ തേക്കടിക്കാണ് പോകുന്നത്. നമ്മുടെ ആനകളുടെ സ്വന്തം നാട്ടിലേക്ക് എന്താ അങ്ങോട്ട് തന്നെ പോയെന്നോ.....ഇപ്പോ കുറച്ചു നാളായിട്ട് ഉള്ള ഒരാഗ്രഹമാണ് ആനപ്പുറത്തു കയറണമെന്ന്. അതെനിക്കു സാധിച്ചത് എന്റെ ഈ യാത്രയിലാണ്.

                 അങ്ങനെ ഏകദേശം 9.00.....10.00 മണിയായപ്പോൾ ഞങ്ങൾ തേക്കടിയിൽ എത്തി. അവിടെ കുറെ ഗൈഡുകൾ ഞങ്ങളുടെ വണ്ടിക്കു കൈ കാണിച്ചു ഞങ്ങളോട് അവിടുത്തെ കാര്യങ്ങൾ പറഞ്ഞു. കൂട്ടത്തിൽ വലിയ കൊഴപ്പമില്ല ന്നു തോന്നിയ ഒരാളോട് ഞങ്ങൾ ഞങ്ങളുടെ പ്ലാനുകൾ പറഞ്ഞു. പുള്ളിയുടെ പേര് ശിവൻകുട്ടി എന്നാണ്. അദ്ദേഹം പറഞ്ഞത് വെച്ച് ഞങ്ങൾ പിന്നീട് elephant ക്യാമ്പിലേക്ക് നീങ്ങി. അവിടെ ചെറുതല്ലാത്ത രീതിയിൽ തിരക്കുണ്ടായിരുന്നു. രാവിലെ തന്നെ ധാരാളം ടൂറിസ്റ്റ് ഇവിടെ എത്തിയിരുന്നു. അവിടെ പാർക്കിംഗ് ന്റെ സൈഡിലൊക്കെ ധാരാളം ക്ലാസിക്കൽ പിക്ചർസ് കണ്ടു.. കുറ്റം പറയരുതല്ലോ എല്ലാം ഒന്നിനൊന്നു മെച്ചം... അടിപൊളി....
                 ഫോർനേഴ്സ് നും അവിടെ വരുന്ന ടൂറിസ്റ്റ് നോക്കെ വല്ലാതെ ഈ സ്ഥലം ആകർഷിക്കുന്ന രീതിയിൽ അവരിത് ക്രമീകരിച്ചിട്ടുണ്ട്. അതിന്റെ വലതു വശത്തു മാറി തന്നെയാണ് ടിക്കറ്റ് കൗണ്ടർ. അവിടെ നിന്നാണ് നമ്മൾ ആനപ്പുറത്തു കയറുക.
അവിടെ നിന്ന് നോക്കിയാൽ തന്നെ ഞങ്ങളുടെ മുന്നിൽ കുറച്ചധികം ആനകളുടെ കൂടുകളാണ് നമ്മുക്ക് കാണാൻ പറ്റുക. ഞാൻ അവിടെ അതിനടുത്തു തന്നെയുള്ള പ്ലാറ്റ്ഫോമിൽ കയറി ആനക്ക് വേണ്ടി വെയിറ്റ് ചെയ്തു., അപ്പോഴേക്കും അതിനടുത്തേക്ക് ഒരു കൊമ്പൻ തന്റെ കൊമ്പ് കുലുക്കി മന്ദം മന്ദം ഒരു വരവ് വന്ന് നിന്നു.

         ഹോ....! വല്ലാത്തൊരു വരവ് തന്നെ...    
         ആനക്കളുടെ മുകളിൽ ടൂറിസ്റ്റ് നൊക്കെ ഇരിക്കാനുള്ള ചെറിയ ഇരിപ്പിടം ഒക്കെ ഉണ്ട്. അതിനടുത്തു തന്നെ പിടിച്ചിരിക്കാനുള്ള കമ്പ് കളും സെറ്റ് ചെയ്തുട്ടുണ്ട്. ഇരിപ്പിടം കുഷ്യൻ ആയതുകൊണ്ട് അതിന്മേൽ ഇരിക്കാൻ നല്ല സുഖമായിരിക്കും. അങ്ങനെ ആദ്യം വന്ന ആനയുടെ മുകളിൽ എന്റെ കൂടെ വന്ന 3 കുട്ടിപ്പട്ടാളങ്ങൾ കയറി. പേരെന്റ്സ് ഒരാളെ കയറ്റിയാൽ മാത്രമേ കുട്ടികളെ കയറ്റു. ആദ്യമൊക്കെ കയറാൻ വലിയ പേടി ആയിരുന്നെങ്കിലും കയറി കഴിഞ്ഞപ്പോൾ അവർക്ക് വലിയ ഉത്സാഹമായി. അവരെ പയ്യെ മുന്നോട്ട് വിട്ട ശേഷം അടുത്തത് ഞങ്ങളുടെ ഊഴമായിരുന്നു. ഞങ്ങളുടെ അടുത്ത് വന്നത് ഒരു പിടിയാന ആയിരുന്നു. അതിന്റെ പേര് തങ്കം എന്നാണ്. അങ്ങനെ ഞാനും എന്റെ അപ്പനും ആനപ്പുറത്തു കയറി. ഞങ്ങൾ പയ്യെ പയ്യെ നീങ്ങി തുടങ്ങി... ഏലവും, കാപ്പിയും കുരുമുളക്മൊക്കെ കൃഷി ചെയ്യുന്ന തോട്ടത്തിലൂടെയാണ് അവർ ഞങ്ങളെ കൊണ്ടുപോയത്. വളരെ അതിമനോഹരമായ ഒരു യാത്ര ആയിരുന്നു അത്. ഞങ്ങളെല്ലാവരും ഈ യാത്ര മതിമറന്നു ആസ്വദിച്ചു. മറ്റൊരു പ്രേത്യേകത എന്താണെന്നു അറിയാമോ. യാത്രക്കാരോട് വളരെ സൗഹർദ്രപരമായ രീതിയിലാണ് എല്ലാ ആനകളും അവരുടെ പാപ്പൻ മാരും ഞങ്ങളോട് പെരുമാറിയത്. പറഞ്ഞാൽ വിശ്വസിക്കില്ല ഞങ്ങൾ പറയുന്നതൊക്കെ ആ ആനകൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. വിശ്വാസം വരില്ല എനിക്കറിയാം.. അതാണല്ലോ നമ്മുടെ മനുഷ്യമാരുടെ ഒരു കണക്ക്. ഒരു ഉദാഹരണം പറയാം. കുട്ടികൾക്ക് പാതി വഴി എത്തിയപ്പോൾ തന്നെ ഫോട്ടോ എടുക്കാൻ ഇറങ്ങണം എന്ന് പറഞ്ഞു. എന്നാൽ പാപ്പാൻ അത് ആനകളോട് പറയുന്നതിന് മുന്നേ തന്നെ അവര് താഴ്ന്നു തന്നു ഞങ്ങള്ക്ക് ഇറങ്ങാൻ. അതിശയിച്ചുപോയി. ഞങ്ങൾ ആ പാപ്പാനോട് ചോദിച്ചപ്പോഴാണ് ആന അങ്ങനെ ചെയ്തതിന്റെ കാര്യം മനസിലായത്.

            അവിടന്ന് ഏകദേശം 20min.  യാത്രക്ക് ശേഷം ഞങ്ങളെ പ്ലാറ്റഫോംമിൽ തിരിച്ചെത്തിച്ചു. ആനപ്പുറത്തുന്നു എത്തിയ ശേഷം ആനകളുടെ ഫോട്ടോ എടുക്കാൻ ഞങ്ങൾ അടുത്ത് പോയി... ആനകൾ തുമ്പികൈ പൊക്കി ഞങ്ങളുടെ തലയിൽ ഒക്കെ വെച്ച് മാറി മാറി പോസ് ചെയ്തു തന്നു., അതൊക്കെ ഞങ്ങള്ക്ക് വളരെ സന്തോഷമുളവാക്കുന്ന നിമിഷങ്ങളായിരുന്നു. അവിടെ ആനകളുടെ കൂടെ കുറച്ചു സമയം ചിലവിട്ടു.. തിരിച്ചു വീട്ടിലേക്കു യാത്ര തുടർന്നു.