മറയൂരിന്റെ ചരിത്രവും, കാന്താലൂരിലെ സ്വർഗ്ഗവും....

Give your rating
Average: 4.6 (5 votes)
banner
Profile

Heaven

Loyalty Points : 760

Total Trips: 15 | View All Trips

Post Date : 25 Feb 2021
9 views

തിരക്കോടു തിരക്ക്. ജോബും, കുട്ടികളും, ഓഫിസിലെ ടെൻഷൻസും......

നമുക്ക് ഈ കുരുക്കിൽനിന്നു മാറി ഒന്നു റിലാക്സ് ചെയ്യാൻ ഒരു യാത്ര പോയാലോ..?

മറയൂർ എന്ന സ്ഥലം മനസ്സിൽ കിടന്നു കളിക്കുന്നു. പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകൾ കയറി മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു തിരിഞ്ഞു നടന്ന പല ജാതികളിൽപ്പെട്ട ആളുകളായിരുന്നത്രേ മറയൂരിലെ പൂര്‍വികര്‍. അവര്‍ അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന്, ഇനി ഒരൊറ്റ ജാതിയായി ജീവിക്കുമെന്ന് പാലിൽതൊട്ട്‌ സത്യം ചെയ്തു. അങ്ങനെ ഒറ്റ ജാതിയായി മാറിയ അവർ അഞ്ച്‌ ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു എന്നാണ് കഥ. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നിവയാണ്‌ ഈ അഞ്ചുനാടുകൾ. കൂടാതെ, വിശാലമായ കരിമ്പിൻപാടങ്ങളും ചുറ്റും അതിരിടുന്ന കരിനീലമലകളും തട്ടുതട്ടായ കൃഷിയിടങ്ങളും ചന്ദനക്കാടുകളും ചരിത്ര ശേഷിപ്പുകളായ മുനിയറകളും ശർക്കര കുറുക്കിയെടുക്കുന്ന കുടിലുകളുമെല്ലാം മറയൂരിന്‍റെ മുഖമുദ്രയായ കാഴ്ചകളാണ്. കുളിരുള്ള കാലാവസ്ഥയുടെ കുളിർമ നിറഞ്ഞ ഗ്രാമകാഴ്ചകൾ സമ്മാനിക്കുന്ന മറയൂർ ആരെയും ആകർഷിക്കുന്ന സ്വപനഭൂമി തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. കാഴ്ചകൾ ഏറെയുണ്ട് അവിടെ കാണാൻ. പരമ്പരകത ശേഷിപ്പുകൾ എന്ന് വിശേഷിപ്പിക്കുന്ന മുനിയറകൾ തുടങ്ങി, മറയൂർ ശർക്കര, ചന്ദനമരങ്ങളുടെ നാട് അങ്ങനെ നിരവധി ചരിത്ര വിശേഷങ്ങളാണ് അവിടെ നമ്മെ ആകർഷിക്കുന്നത്. മൂടല്‍മഞ്ഞും മഴയുമൊക്കെയായി നല്ല കിടിലൻ അന്തരീക്ഷമാണ് ഇപ്പോഴവിടെ. അതുകൊണ്ടുതന്നെ എന്നെപോലെയുള്ള  വിനോദ സഞ്ചരികളുടെ തിരക്കും ഇന്ന് വളരെ കൂടുതലാണ്.  തണുപ്പുള്ള പ്രഭാതങ്ങളിലെ കുളിരുള്ള കാഴ്ചൾ ആസ്വദിക്കാൻ ദിവസവും ഇവിടെ എത്തുന്നതു  നൂറുകണക്കിന് ആളുകളാണ്. മലനിരകളിലെ സൂര്യോദയവും താഴ്ചയിലെ മരക്കൂട്ടങ്ങൾക്കു മുകളിൽ വെൺപട്ടു വിരിച്ച മഞ്ഞിൻ കാഴ്ച മറയൂരിന്റെ അതിമനോഹരിയാക്കുന്നു. ഇവിടെ എത്തുന്ന ആളുകളുടെ എണ്ണം കണ്ടാൽ.
 കൊറോണ കാരണം കഴിഞ്ഞ കൊല്ലത്തിന്‍റെ ഭീകരതയൊന്നും സഞ്ചരികളെ  ബാധിച്ചിട്ടേയില്ല എന്ന് തോന്നുന്ന വിധത്തിലാണ്. മൂന്നാറില്‍ നിന്ന് തമിഴ്‌നാട്ടിലെ ഉദുമല്‍പ്പേട്ടിലേക്കുള്ള റോഡില്‍ 40 കിലോമീറ്റര്‍ മുന്നോട്ട് പോയാൽ ശര്‍ക്കരയുടേയും ചന്ദനക്കാടുകളുടേയും നാടായ മറയൂരിലെത്താം.

മറയൂർ ശർക്കര

പേരുപോലെ തന്നെ പ്രശസ്തമാണ് ഇവിടുത്തെ ശർക്കര നിർമാണവും. തീർത്തും പരമ്പരാഗത രീതിയിലാണ് ഇവിടെ ശർക്കര നിർമ്മിക്കുന്നത്. അങ്ങോട്ടേക്ക് പോകുന്ന വഴിക്കൊക്കെ കാണാനുള്ള കാഴ്ചകൾ ഒട്ടേറെ ആണ്...
കുഞ്ഞു കുഞ്ഞു വീടുകൾ, കരിമ്പിൻ തോട്ടങ്ങൾ, വെളുത്തുള്ളി മുതൽ തക്കാളി, ചോളം, ക്യാബേജ് തുടങ്ങി നിരവധി കൃഷിയിടങ്ങൾ. അങ്ങനെ അവസാനം ശർക്കര വ്യവസായം ചെയ്യുന്ന    സ്ഥലത്തേക്ക് പോയി. അവിടെ നിന്നു ഒരു കാര്യം മനസിലായി.. നല്ല കഠിനപ്രയത്നമുള്ള പണിയാട്ടോ ഈ ശർക്കര നിർമാണം. ജോലിക്കാരിൽ കൂടുതൽ പുരുഷന്മാർ തന്നെയാണ്. കുറച്ചുപേർ കരിമ്പു മെഷീനിൽ നിന്നു ജ്യൂസ്‌ എടുക്കുന്നു.. എന്നാൽ കുറച്ച് പേർ ഈ ജ്യൂസ്‌ ചെറിയ ബക്കറ്റുകളിലാക്കി തിളയ്ക്കുന്ന ചെമ്പിലേക്ക്. അതിശയം തന്നെ. പറയുന്ന പോലെ അത്ര എളുപ്പമല്ല ഈ പണി.ഏകദേശം 2,3 മണിക്കൂർ തിളപ്പിച്ച ശേഷം ചൂട് ആറുന്നതിനായി മരപാത്രങ്ങളിലേക്ക് പകർത്തി ഒഴിക്കുന്നു.
ഇതിനു ശേഷമാണ് ശർക്കരകൾ വലിയ ഉരുളകളാക്കി മാറ്റുന്നത്.
ഇവിടുത്തെ മറ്റൊരു പ്രത്യേകത മണ്ണെണ്ണ യോ ഓയിലോ ഇല്ലാതെ തന്നെ കരിമ്പിൻ ജ്യൂസ്‌ എടുത്ത് ബാക്കിവന്ന വേസ്റ്റ് (കരിമ്പിന്റെ ചണ്ടി ഉണക്കിഎടുത്തത്) ആണ് ഇവിടെ കത്തിക്കാൻ ഉപയോഗിക്കുന്നത്. ഇവിടുത്തെ തൊഴിലാകളിൽ മിക്കവരും വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്. എല്ലാവരും തന്നെ നല്ല കഠിനധ്വാനികളാണ്. എന്നാലും  ചിരിച്ചും കളിച്ചും അവരുടെ ജോലികൾ കാണാൻ ഒരു രസമാണ്. എറണാകുളത്തു നിന്നാണെന്നു അറിഞ്ഞപ്പോൾ കൂട്ടത്തിലുള്ള ഒരു ചേട്ടൻ പറഞ്ഞത്, ഇവടെ നിന്നാണ് നിങ്ങളുടെ നാട്ടിലേക് കൂടുതൽ ശർക്കര കൊണ്ടുപോവുന്നതെന്ന്. കഥകളെല്ലാം പറഞ്ഞ് അവരുടെ കൂടെ കുറച്ച് നേരം ആസ്വദിച്ച ശേഷം അവരോട് നന്ദി പറഞ്ഞ് കുറച്ച് ശർക്കരയും വാങ്ങി ഞൻ അവിടന്ന് കാന്തലൂരിലേക്ക്.

കാന്തല്ലൂർ......
     
പോകുന്ന വഴി കാടിനുള്ളിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ, ചുറ്റും യുക്കാലിപ്റ്റ്സ് മരങ്ങൾ, മണ്ണ് കൊണ്ട് പണിത വീടുകൾ, നിറയെ പച്ചക്കറി - പഴവർഗങ്ങളുടെ തോട്ടങ്ങൾ തുടങ്ങി ഒട്ടനേകം കാണാനുണ്ട് ഇവിടെ...
അങ്ങോട്ടേക്ക് പോകുന്ന വഴിയൊക്കെ പുതിയ കാഴ്ചകൾ മുന്നിലേക്ക് വന്നുകൊണ്ടിരിക്കും. കേരളത്തിലെ കശ്മീർ എന്നറിയപ്പെടുന്ന കാന്താലൂരിൽ ആപ്പിളും ഓറഞ്ചും സ്ട്രോബെറിയൊക്കെ ധാരാളമാണ്. എന്നാലും ഇന്നും ഇത് പലർക്കും അവ്യക്തമാണ്. ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ സീസൺ ആരംഭിക്കുന്നത്. എന്നാലും തണുപ്പിന് ഇവിടെ ഒരു കുറവുമില്ല. ചുറ്റും പച്ചപ്പും നല്ല തണുപ്പും ഒക്കെ ഉള്ള ഈ കാന്തല്ലൂരിലെ വിശേഷിപ്പിക്കുന്നത് തണുപ്പിന്റെ പറുദീസ എന്നാണ് .. ഏറുമാടത്തിൽ കയറി ഭ്രമരം സിനിമയുടെ ലൊക്കേഷനും പാറപ്പുറത്തു നിന്നുള്ള മനോഹരമായ മൂന്നാർ കാന്തല്ലൂർ കാഴ്ചകളും കണ്ടു …

മുനിയറ.......

കാന്താലൂരിൽ നിന്നു 5km. ഉള്ളിലേക്കു പോയാൽ മുനിയറകളുടെ ശേഷിപ്പുകൾ കാണാം. ഇതിനു ഏകദേശം 5000-ത്തിൽപരം പഴക്കമുണ്ടെന്നു പറയപ്പെടുന്നുണ്ട്. കുറച്ചു നാൾ മുന്നേ ഞാൻ ഒരു video കണ്ടിരുന്നു... അതിൽ ഈ അമൂല്യസമ്പത്തൊക്കെ ആരാലും സംരെക്ഷിക്കപ്പെടാതെ നശിച്ചു പോകുന്നു എന്നൊരു ധ്വനി ഉണ്ടായിരുന്നു. BC10000 വരെ പാഴാക്കമുള്ളതാവമെന്നും സൂചിപ്പിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ അങ്ങോട്ടേക്ക് പോകുന്ന വഴി എനിക്ക് നല്ല curiocity ഉണ്ടായിരുന്നു. 4 ചുറ്റിനും കല്ലുകൾ വെച്ച് മുകളിൽ ചീള് പോലത്തെ പാറ ക്കൊണ്ട് മറച്ചു വെച്ച അറകളാണ് മുനിയറകൾ. കുറെയൊക്കെ അതിൽ താഴെ വീണു ഉടഞ്ഞിരുന്നു. ഒരു നിമിഷം ഞാനോർത്തു. ഒരേ സ്ഥലങ്ങളിൽ ശീലസ്മാരകങ്ങൾ എത്ര ഭംഗിയായാണ് സൂക്ഷിക്കുന്നത്., എന്നാലും ചിലർക്ക് ഇന്നും ചരിത്രം പുച്ഛമായാണ് തോന്നാറുള്ളത്. അങ്ങനെ അവിടന്ന് ഇറങ്ങി കാബേജും പച്ചക്കറികളും വിളയുന്ന പാടങ്ങൾ കണ്ടു. തണുത്ത കാറ്റിനെ സുഗന്ധമണിയിക്കുന്ന ചന്ദനമരങ്ങൾക്കു താഴെ നിന്നു സെൽഫിയെടുത്തു. സത്യം പറഞ്ഞാൽ ഒറ്റയ്ക്കോ കൂട്ടുകാര്‍ക്കൊപ്പമോ കുടുംബത്തിനൊപ്പമോ ഒക്കെയുള്ള യാത്രകള്‍ക്ക് അനുയോജ്യമാണ് ഇവിടം.