മഞ്ചൂർ ,നീലഗിരി ,തമിഴ്‌നാട്

Give your rating
Average: 4 (2 votes)
banner
Profile

Sohan Sathyarthy

Loyalty Points : 335

View All Posts

Post Date : 13 May 2022
14 views

നീലഗിരിയിലെ മഞ്ഞിന്റെ ഊരിലൂടെ വീണ്ടും ഒരിക്കൽ കൂടി.മണ്ണാർക്കാട് -താവളം -മുള്ളി വഴി ആയിരുന്നു യാത്ര .നല്ല വെയിൽ ആയിരുന്നു .മഞ്ഞൂരിലും മഞ്ഞു കുറവായിരുന്നു .രാത്രി നല്ല തണുപ്പ് ഉണ്ടായി .വൈകീട്ട് അണ്ണാമലൈ കോവിലിൽ ഒന്ന് കറങ്ങി .രാവിലെ കിണ്ണക്കോരയിലേക്കു .മഞ്ഞും തണുപ്പും നിറഞ്ഞ പാതയിലൂടെ ,കാട്ടുപോത്തുകൾ മേഞ്ഞു നടക്കുന്ന തേയില തോട്ടങ്ങൾക്കു നടുവിലൂടെ മനോഹരമായ ഒരു യാത്ര .കിണ്ണകോര എത്തിയപ്പോഴേക്കും മഞ്ഞും അപ്രത്യക്ഷം ആയിരുന്നു ,അവിടെ നിന്നും ഹിരിയ ശിഖ എന്ന കൊച്ചു ഗ്രാമത്തിലേക്ക് കിണ്ണകോര നിന്നും 2 km ദൂരം പ്രത്യേകിച്ച് ഒന്നും ഇല്ല കാണുവാൻ ആ ഭാഗത്തെ അവസാനത്തെ ഗ്രാമം ആണ്.50 കുടുംബങ്ങൾ ഉണ്ട് ,ബടുക സമുദായത്തിൽ പെട്ടവരാണ് തേയില ആണ് പ്രധാന കൃഷി പന്നി ,കുരങ്ങു എന്നിവ കൃഷി നശിപ്പിക്കുന്നതിനാൽ മറ്റു കൃഷികൾ ഒന്നും സാധ്യം അല്ലത്രേ ,അവരുടെ ആതിഥ്യം സ്വീകരിച്ചു ഒരു മടക്ക യാത്ര തിരിച്ചു വരുമ്പോഴും വഴിയിൽ നല്ല മഞ്ഞു ഉണ്ടായിരുന്നു   .മഞ്ഞൂരിൽ താമസം ,ATM ,പെട്രോൾ പമ്പ് എന്നീ സൗകര്യങ്ങൾ ഉണ്ട് .