മഞ്ഞിൽ കുളിച്ച്‌ പരുന്തുംപാറ

Give your rating
Average: 4 (2 votes)
banner
Profile

Jasmin Nooruniza

Loyalty Points : 445

Total Trips: 12 | View All Trips

Post Date : 08 Oct 2021
14 views

 

ചാർലി മൂവി ലൊക്കേഷനിൽ നിന്ന് നേരെ പോയത് പരുന്തുംപാറയിലേക്കാണ്. ഒരു ദിവസത്തെ യാത്രയുടെ അവസാന ഡെസ്റ്റിനേഷൻ ആണ് പരുന്തുംപാറ. വ്യൂ പോയിന്റിന് മുൻപുള്ള കുറച്ഛ് ദൂരം മുതൽ, കാഴ്ചയുടെ വസന്തമാണ്. ഇരു വശങ്ങളിലും പുൽമേടുകൾ, പച്ച വിരിച്ച മൊട്ടക്കുന്നുകൾ, കുന്നുകൾക്ക് മുകളിലൂടെ ഒഴുകി നീങ്ങുന്ന കോടമഞ്‌. ഓരൊ കുന്നിലേക്കും ഓടിക്കയറിയാലോ എന്ന് തോന്നും.

കാഴ്കൾ കണ്ട് വ്യൂ പോയിന്റിന് അടുത്തെത്തി. ഒരുപാട് സഞ്ചാരികൾ ഉണ്ടെങ്കിലും വണ്ടി പാർക്ക് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായില്ല. ഇത്രയും ഭംഗി ഉള്ള സ്ഥലം ആയിട്ടും പാർക്കിംഗ് ഫീസും, എൻട്രി ഫീസും ഇല്ലാത്തത് ആശ്വാസകരമാണ്. വണ്ടിയിൽ നിന്ന് ഇറങ്ങി കോട മഞ്ഞിന് ഇടയിലൂടെ നടന്നു.

പരുന്തുംപാറ ഒരു വിസ്മയം ആണ്. എപ്പോഴാണ് മഴ പെയ്യുന്നത് എന്നോ, മഞ്‌ വന്ന്‌ നമ്മളെ മൂടുന്നതെന്നോ പറയാൻ പറ്റില്ല. നിമിഷ നേരം കൊണ്ട് കോടമഞ് ‌വന്ന്‌ മൂടുകയും, അത് പോലെ തന്നെ പെട്ടെന്ന് തെളിയുകയും ചെയ്യും.

ഭംഗിയുള്ള നടപ്പാതയിലൂടെ നടന്ന് വ്യൂ പോയിന്റിലെത്താം. പരുന്തുംപാറക്ക് ഈ പേര് വന്നതിന് പിന്നിൽ പല കാരണങ്ങളാണ് പറയുന്നത്. ഇവിടുത്തെ പാറക്കെട്ടുകൾക്ക് പരുന്തിന്റെ ആകൃതി ഉള്ളത് കൊണ്ടാണ് പരുന്തുംപാറ എന്ന്‌ പേര്‌ വന്നതെന്നും, അതല്ല; മുകളിൽ നിന്ന് നോക്കുമ്പോൾ ഇവിടുത്തെ പാറകൾക്ക് പരുന്തിന്റെ ആകൃതി ആയത് കൊണ്ടാണ് ഈ എന്ന് പേര് വന്നതെന്നും പറയുന്നുണ്ട്.

ഇത് രണ്ടുമല്ല, പാറക്കെട്ടുകൾക്ക് മുകളിൽ നിൽക്കുമ്പോൾ പരുന്തിന്റെ കണ്ണിലൂടെ കാണുന്നത് പോലെ നല്ല വിസ്തൃതിയിൽ കാഴ്ചകൾ കാണാൻ പറ്റുന്നത് കൊണ്ടാണ് പരുന്തുംപാറ എന്ന്‌ പേര് വന്നതെന്നും പറയുന്നുണ്ട്. ഒരു പാറക്കെട്ടിന്‌ മഹാ കവി രബീന്ദ്രനാഥ് ടാഗോറിന്റെ മുഖ സാദൃശ്യം ഉള്ളത് കൊണ്ട് ആ പാറയെ ടാഗോർ പാറ എന്നും പറയപ്പെടുന്നു. 

സിനിമാക്കാരുടെ ഇഷ്ടപെട്ട ലൊക്കേഷൻ കൂടിയാണ് പരുന്തുംപാറ. മലയാള സിനിമ ഭ്രമരം, നസ്രാണി എന്നീ സിനിമകളുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്.

എറണാകുളത്ത്‌ നിന്ന് ഉള്ളവർക്ക് ഒരു ദിവസം കൊണ്ട്, കാണാവുന്ന സ്ഥലങ്ങൾ ആണ്‌, കൊടികുത്തി വ്യൂ പോയിന്റ്, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, പാഞ്ചാലിമേട്, ചാർലി മൂവി ലൊക്കേഷൻ, പരുന്തുംപാറ എന്നിവ. 

ഈ യാത്രയുടെ വിശദമായ വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ (Jasmin Nooruniza) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.