Lake palace, Thekkady- കാടിനും കായലിനും നടുവീലുള്ള കൊട്ടാരം.

Give your rating
Average: 4.6 (5 votes)
banner
Profile

TODDLERS TWISTS

Loyalty Points : 130

Total Trips: 3 | View All Trips

Post Date : 29 Oct 2021
8 views

ഇക്കഴിഞ്ഞ ഓണത്തിന് മുൻപേ മനസ്സിൽ തോന്നി അടുത്ത് എവിടെയെങ്കിലും പോണം എന്ന്. എന്റെ സ്വദേശം കോട്ടയം. അപ്പൊ സ്വാഭാവികം ആയി വാഗമൺ,മൂന്നാർ,തേക്കടി ഒക്കെ ആണ് മനസ്സിൽ വന്നത്. അപ്പൊ തോന്നി എന്നാൽ  പിന്നെ തേക്കടി പോവാൻ എന്ന്. റിസോർട്ടുകൾ തപ്പി തുടങ്ങി.ടാർഗറ്റ് ഓണം കഴിഞ്ഞുള്ള തിങ്കൾ ചൊവ്വ ദിവസങ്ങൾ. വർക്കിംഗ് ഡേ ആയതു കൊണ്ട് തിരക്ക് കുറവായിരിക്കും എന്നൊരു വിശ്വാസം. ഓഫീസിൽ ലീവ് അപ്ലൈ ചെയ്തു. ഒരുപാട് റിസോർട്ടുകൾ നോക്കി, ഒന്നും അത്ര രസിച്ചില്ല. അങ്ങിനെ തപ്പുമ്പോൾ ആണ് തേക്കടിയിലെ കൊട്ടാരത്തെ കുറിച്ച് ഓർമ്മ വന്നതു. ലേക്ക് പാലസ്, അതാണ് കാടിന് നടുവിലെ കൊട്ടാരം.ഇപ്പൊ KTDC ടെ റിസോർട് ആണ്. വെബ്സൈറ്റ് നോക്കിയപ്പോ ഫുൾ ആണെന്നു കണ്ടു. യൂട്യൂബിൽ കുറച്ചു വീഡിയോസ് കൂടി കണ്ടപ്പോ അവിടെ മതി എന്ന നിലപാടിൽ എത്തി. എപ്പോൾ ആണ് ബുക്കിംഗ് ഉള്ളത് എന്ന് നോക്കിയപ്പോ കണ്ടത് സെപ്റ്റംബർ 2 ആമത്തെ ആഴ്ച്ച എന്ന് കണ്ടു. ലീവ് അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള പ്ലാൻ മനസ്സിൽ വന്നു. യൂട്യൂബിൽ കൂടുതൽ വീഡിയോ കണ്ടപ്പോ അവിടെ പോവാൻ ഉള്ള ഇന്ററസ്റ്  കൂടി വന്നു.ഭാര്യയെ വിഡിയോകൾ കാണിച്ചപ്പോ അവൾക്കും ഫുൾ ജോഷ്. അവിടെ എന്തായാലും പോണം എന്ന്. അങ്ങിനെ ഒരു ഇന്ററസ്റ് തോന്നാൻ കാരണം ഇതാണ്, പെരിയാർ ടൈഗർ റിസർവിനുള്ളിൽ KTDC ക്കു മാത്രമേ റിസോർട്ട് ഉള്ളു. വൈകിട്ട് 5 മണി കഴിഞ്ഞാൽ പുറത്തു നിന്നും ആർക്കും കാടിനുള്ളിലേക്ക് പ്രവേശനം ഇല്ല. എന്നാൽ KTDC റിസോർട്ടിൽ താമസം ഉള്ളവർക്ക് മാത്രമേ വൈകിട്ട് 5 മണിക്ക് ശേഷം അവിടൊക്കെ നടക്കാൻ അനുമതി ഉള്ളു. പിന്നെ ബോട്ടിംഗ് കൂടി പാക്കേജിൽ ഉൾപ്പെട്ടതാണ്. കാടിനുള്ളിലെ താമസം ആരാണ് ആഗ്രഹിക്കാത്തത്. ആഗ്രഹം മാത്രം പോരല്ലോ. 2 ഉം കല്പിച്ചു ഫോൺ എടുത്തു വിളിച്ചു ലേക്ക് പാലസ് ന്റെ ഓഫീസിൽ . റൂംസ് അവൈലബിൾ ആണോ ഏന് ചോദിച്ചു. അങ്ങേ തലയ്ക്കൽ നിന്നും മറുപടി. നോക്കിയിട്ടു തിരിച്ചു വിളിക്കാം എന്ന്. അപ്പൊ തന്നെ മനസ്സിൽ ഉറപ്പിച്ചു.തിരിച്ചു വിളിക്കൽ ഒന്നും പ്രതീക്ഷിക്കേണ്ട റൂം കിട്ടാൻ ചാൻസ് ഇല്ല എന്ന്. വൈകിട്ടു 4 മണി ആയപ്പോ കാൾ വന്നു. ലേക്ക് പാലസിൽ റൂം ഉണ്ട് 3 നേരത്തെ ആഹാരം ഉൾപ്പടെ ₹10,000 ആണ്, വേഗം കൺഫേം ചെയ്യണം എന്ന്. ശരിക്കുള്ള റേറ്റ് ₹12000 ആണ് എന്നും അവർ പറയാൻ മറന്നില്ല. ഒന്നും നോക്കിയില്ല കൺഫേം ആണെന് പറഞ്ഞു. ഒരു കാര്യം കൂടി അവർ പറഞ്ഞു. മൊബൈൽ നു റേഞ്ച് ഉണ്ടാവില്ല. വൈഫൈ ഇല്ല എന്ന്. നമ്മുക്കത് ഡബിൾ ഓക്കേ. ജൂണിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ റിസൾട്ടും നെഗറ്റീവ് ആയതിന്റെ റിസൾട്ടും ഒകെ അയച്ചു കൊടുത്തു.

എന്റെ വീട്ടിൽ നിന്നും ഏകദേശം മൂന്നു മണിക്കൂർ ഉണ്ട് തേക്കടി എത്താനായി.   രാവിലെ ഒരു 1030 ആവുമ്പോളേക്കും ആരണ്യ നിവാസ് എത്തണം. അവിടെ ആണ് ചെക്കിൻ. അവിടുന്നു 1115 ബോട്ട് ഉണ്ട് ലേക്ക് പാലസിലേക്കു. വൈകിട്ട് 03 30 നു ആണ് അവസാനത്തെ ബോട്ട്. ലേക്ക് പാലസ് പോവുന്നവർ വൈകിട്ട് 0300 ആവുമ്പോളേക്കും ആരണ്യ നിവാസ് എത്തി ചെക്കിൻ ചെയ്യാം. വൈകിട്ടു 5 മാണി കഴിഞ്ഞാൽ റിസേർവിലേക്കു കയറ്റി വീടില്ല. ഞങ്ങൾ രാവിലെ  6 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങി. രാത്രി മുഴുവൻ തരക്കേടില്ലാത്ത മഴ ഉണ്ടായിരുന്നു. പ്രാതൽ കയ്യിൽ കരുതി. ഞാനും ഭാര്യയും 4 വയസുള്ള മോളും. പീരുമേട് ഉള്ള avt ഔട്ട്ലെറ്റ് ന്റെ പാർക്കിങ്ങിൽ നിർത്തി  ആഹാരം കഴിച്ചു ഒരു ചായയും കുടിച്ചു തേക്കടി ലക്‌ഷ്യം ആക്കി യാത്ര തുടർന്നു. രാവിലെ  0945 ആയപ്പൊളേക്കും ടൈഗർ റിസേർവിന്റെ ഗേറ്റിൽ എത്തി. KTDC  റിസോർട്ട് ബുക്കിംഗ് ഉള്ളവർക്ക് മാത്രമേ സ്വന്തം വണ്ടി റിസേർവിലേക്ക് കൊണ്ടോവാൻ പറ്റുള്ളൂബോട്ടിംഗ് നു പോവുന്നവർ കാർ  അവിടെ കാർ പാർക്കിങ്ങിൽ പാർക്ക് ചെയ്‌തതിന്‌ ശേഷം ഫോറെസ്റ് കാരുടെ ബസിൽ ആണ് പോവേണ്ടത്. നമ്മൾ 10 മണിക്ക് ആരണ്യ നിവാസിൽ എത്തിപെരിയാർ ടൈഗർ റിസേർവിനുള്ളിൽ KTDC ക്കു 3 റിസേർട്ടുകൾ ആണുള്ളത്. പെരിയാർ ഹൗസ് , ആരണ്യ നിവാസ്, ലേക്ക് പാലസ്. 3 കാറ്റഗറിയിൽ ഉള്ള റിസോർട്ടുകൾ ആണിവ. പെരിയാർ ഹൗസ് ബഡ്ജറ്റ് റിസോർട്ട് ആണ്ആരണ്യ നിവാസിൽ ചെന്നപ്പോ തന്നെ വെൽക്കം ഡ്രിങ്ക് ഒക്കെ കുടിച്ചു  ചെക്കിൻ പരിപാടികൾ ചെയ്തു. 11 മണിക്ക് ബോട്ട് എത്തി. ലഗേജ് ഒക്കെ അവർ ബോട്ടിൽ എത്തിച്ചിരുന്നു. അരമണിക്കൂർ ബോട്ടിൽ പോണം. കാടിനുള്ളിലെ ലൈക്കിൽ കൂടി അങ്ങിനെ ഒഴുകി ഒഴുകി നമ്മൾ ലേക്ക് പാലസ് എത്തി. ബോട്ട് ലാൻഡിങ്ങിൽ നിന്നും പടികൾ കയറി വേണം റിസോർട്ടിൽ ഏതാണ്. അതാ രാജഭരണ കാലത്തെ പ്രൗഢി വിളിച്ചറിയിക്കുന്ന കൊട്ടാരം. 6 മുറികൾ ആണ് അവിടെ ആകെ ഉള്ളത്. ഒരു മുറിക്ക്‌  ലേക്ക് വ്യൂ റൂം എന്ന പേരിൽ റേറ്റ് കൂട്ടി വാങ്ങുന്നു. അവിടെ എല്ലായിടത്തും ലേക്ക് വ്യൂ ആണ്. ചെന്നപ്പോൾ തന്നെ ഒരു ഹെർബൽ ചായ തന്നു. കട്ടൻചായ പൊതുവെ അത്ര പ്രിയം ഇല്ലെങ്കിലും അവിടുന്നു കിട്ടിയ ചായക്ക്‌ ഒരു പ്രത്ത്യേക രുചി ആയിരുന്നു. ശാന്തമായ അന്തരീക്ഷം. പക്ഷികളുടെ കരച്ചിലും കാറ്റിന്റെ ശബ്ദവും മാത്രം. ശുദ്ധവായു. മൊബൈൽ ഫോൺ ന്റെ ബഹളം ഇല്ല. ചില സ്ഥലങ്ങളിൽ കാറ്റടിച്ചു റേഞ്ച് വരുന്ന പോലെ BSNL നു റേഞ്ച് കാണിക്കും. കുട്ടികൾക്ക് കളിയ്ക്കാൻ ചെറിയ ഒരു പാർക്ക് ഉണ്ട്. കുരങ്ങന്മാർ ധാരാളം ഉണ്ട്.റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ വാതിൽ അടച്ചിടണം. മറുകരയിൽ ഒരുകൂട്ടം മാനുകൾ വെള്ളം കുടിക്കാൻ വന്നു.കാട്ടുപോത്തിനേയും കണ്ടു. ഉൾകാട്ടിൽ വെള്ളം ഉള്ളത് കൊണ്ട് ആനയെയും കടുവയെയും കാണാൻ പറ്റിയില്ല. റിസോർട്ടിന് ചുറ്റും ഒരു വലിയ കിടങ്ങുണ്ട്അവിടുത്തെ ജോലിക്കാർ പറഞ്ഞത് ആനയെയും കടുവയെയും ഒക്കെ കണ്ടിട്ടുണ്ട് എന്നാണ്പിന്നെ പാമ്പിനും ഒരു കുറവും ഇല്ല. അണലി ആണ് കൂടുതലും. അതുകൊണ്ടു സന്ധ്യ കഴിഞ്ഞാൽ പുറത്തൂടെ ഉള്ള നടത്തം അല്പം സൂക്ഷിക്കണംഉച്ചക്ക് നാടൻ ഊണ്. മീനും ചിക്കനും ഒക്കെ ഉള്ള ഒരു അടിപൊളി ഊണ്. ടേസ്റ്റ് അപാരം. ഊണ് കഴിഞ്ഞു സേമിയ പായസവും തന്നു.

 

വൈകിട്ടു 4 മണിക്ക് ബോട്ടിങ്ങിനു പോയി. റൂമിന്റെ റേറ്റ്  ബോട്ടിംഗ് ഒക്കെ ഉൾപ്പടെ ആണ്. ബോട്ടിംഗ് കഴിഞ്ഞു വന്നപ്പോ ചായ കിട്ടി. അത്താഴം രാത്രി മണിക് റെഡി ആയി. ചപ്പാത്തി, പനീർ, ഫിഷ്,ചിക്കൻ, ദാൽ,പുലാവ് പിന്നെ ഒരു ഡെസേർട്ടും. ആഹാരം അടിപൊളി ആയിരുന്നു. മോൾക്ക് ഐസ് ക്രീമും കിട്ടി.യാത്രകളിൽ മനസ്സ് നിറഞ്ഞു ആഹാരം കഴിക്കുന്നത് വിരളം ആണ്. ഇവിടെ ശരിക്കും മനസ് നിറഞ്ഞു. ജോലിക്കാരുടെ പെരുമാറ്റവും ഒക്കെ അത്ര ഗംഭീരം ആയിരുന്നു. രാത്രി ചീവീടുകളുടെയും ഏതൊക്കെയോ കിളികളുടെയും ശബ്ദം മാത്രം. മറ്റൊന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് നേരത്തെ കിടന്നുറങ്ങി.രാവിലെ നേരത്തെ എഴുനേറ്റു. പുതിയ ഒരു സ്ഥലത്തു പോവുമ്പോ അതിരാവിലെ ഉള്ള കാഴ്ചകൾ കാണാൻ ഒരുപാടിഷ്ടം ആണ്. പക്ഷികളുടെ കലപില ശബ്ദം ഒഴിച്ചാൽ വേറെ ഒന്നും ഇല്ല.ശാന്തമായ തടാകം കണ്ണാടി പോലെ തോന്നി. മറുകരയിൽ ഒരു ഭീമൻ കാട്ടുപോത്തു വെള്ളം കുടിക്കാൻ നിൽക്കുന്നു. കുറച്ചു നേരം പ്രഭാതം ആസ്വദിച്ചുകൊണ്ട് പുറത്തൊക്കെ നടന്നു. ബോട്ട് ലാൻഡിങ്ങിൽ ഒക്കെ പോയി നിന്നും ഫോട്ടോസ് എടുത്തു. പ്രാതൽ പുട്ടും കടലയും പപ്പടവും. പിന്നെ ദോശ. എല്ലാം ഒന്നിനൊന്നു മെച്ചം.

അടുത്ത ദിവസം രാവിലെ 1045 ന്റെ ബോട്ടിൽ ലേക്ക് പാലസിനോട് വിടപറഞ്ഞു ബോട്ട്  ആരണ്യ നിവാസ് ലക്ഷ്യമാക്കി നീങ്ങി.

 

ലേക്ക് പാലസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡീസൽ ജനറേറ്ററിൽ നിന്ന് വൈദ്യുതി ഉത്പാദനം. 24 മണിക്കൂറും ചൂടുവെള്ളം ലഭിക്കും. ലേക്ക് പാലസിന്റെ പുറകിൽ തന്നെ ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ഒരു IB  ഉണ്ട്. അതിന്റെയും പിന്നിൽ ആണ് റിസോർട്ടിലെ ജോലിക്കാരുടെ താമസം. പൊലൂഷൻ ഒട്ടും ഇല്ലാതെ സ്വസ്ഥമായി സമയം ചിലവിടാൻ പറ്റുന്ന ഒരു സ്ഥലം. വേനൽക്കാലത്തു  പോയാൽ ധാരാളം മൃഗങ്ങളെ കാണാൻ സാധിക്കും എന്നാണ് അറിഞ്ഞത്മൊബൈൽ ഫ്ലൈറ്റ് മോഡിൽ ഇട്ടു 2 ദിവസം ജീവിക്കാൻ പറ്റുന്നവരേ അവിടെ പോകാവൂ. കുറച്ചു ഫോട്ടോസും ഒരു വിഡീയോയും ചുവടെ ചേർക്കുന്നു. വീഡിയോ സ്വന്തം ആവശ്യത്തിന് എടുത്തത് ആണ്.

 

അവിടെ നിന്ന് തിരികെ വന്നപ്പോൾ ആണ് തോന്നിയത് എന്തു കൊണ്ട് ഒരു ചാനൽ തുടങ്ങിക്കൂടാ. നമ്മൾ പോവുന്ന സ്ഥലങ്ങളിലെ വിഡിയോകൾ എന്തായലും എടുക്കും.എന്നാൽ പിന്നെ അതൊരു ചാനലിൽ ആക്കി എല്ലാവരെയും കാണിച്ചാലോ എന്ന് തോന്നി. വീഡിയോയിലെ വോയിസ് ഓവർ അത്ര ക്ലിയർ അല്ല,ക്ഷമിക്കണം. ആദ്യായിട്ടാണേയ് ഇങ്ങനെ ഒരു പരീക്ഷണം. എന്തായാലും ലേക്ക് പാലസിന്റെ കുറച്ചു കാഴ്ച്ചകൾ ചുവടെ ചേർക്കുന്നു.