ഇടുക്കിയിലെ സ്വപ്ന ഭൂമിയായ മീശപ്പുലി മലയിലേക്ക്

Give your rating
Average: 4 (2 votes)
banner
Profile

Heaven

Loyalty Points : 760

Total Trips: 15 | View All Trips

Post Date : 15 Apr 2021
5 views

ഒന്ന് രണ്ടു മലയാളം പടങ്ങളിൽ കണ്ടപ്പോൾ മുതൽ തോന്നിയതാണ് ആ സ്ഥലം എവിടെയാണെന്ന് അറിയാനുള്ള ആകാംക്ഷ. അന്വേഷിച്ചു കണ്ടുപിടിച്ചു വന്നപ്പോഴുണ്ടല്ലോ ആഹാ.......
 സംഭവം കിട്ടി....... മീശപ്പുലിമല... 
 
ആദ്യം സൂര്യമംഗലം വഴി munnar ചെക്ക്പോസ്റ്റ് കേറി ആനച്ചൽ റോഡ്..
അവിടെനിന്ന് മുകളിലേക്ക് കുറച്ചു ദൂരം ജീപ്പിൽ പോകാം. പാമ്പിനെ പോലെ വളഞ്ഞു ചുറ്റി കിടക്കുന്ന വഴിയോരം. പോകുന്ന വഴി കല്ലും കുഴികളാലും സമ്പൂർണ്ണമായ വഴികൾ. വേറെന്തു വേണം. മുകളിലേക്ക് കയറി ചെല്ലുമ്പോൾ വഴി ഇടുങ്ങി കൊണ്ടിരുന്നു. അവിടന്ന് കൊളിക്കുമല എത്തി. ഇനി മല കയറ്റം.
 
              നമ്മുടെ മലയാറ്റൂർ മലയേക്കളും ഒക്കെ നല്ല ഉയരം ഉണ്ട്. നമ്മുടെ സൗത്ത് ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഉയരം കൂടിയ കൊടമുടി എന്നൊക്കെയാണ് ഇവിടം വിശേഷിപ്പിക്കുന്നത്. പ്രകൃതിയുടെ കരസ്പർശത്താൽ നിറഞ്ഞു കിടക്കുന്ന പുൽമേടുകൾ മുതൽ പ്രകൃതിയുടെ വിരുന്നുകൊണ്ട് കവിഞ്ഞൊഴുകുന്ന പ്രദേശം എന്നൊക്കെ ഇവിടം വിശേഷിപ്പിക്കാം...
               
           മുകളിലേക്ക് കയറാനുള്ള ആവേശം വളരെ കൂടുതൽ ആയതിനാൽ വല്ല്യ തളർച്ചയൊന്നും ആദ്യം തോന്നില്ല.
 കുറച്ചു കഴിഞ്ഞപ്പോൾ മടുത്തു തുടങ്ങി. എന്നാലും കേറാൻ തന്നെ തീരുമാനിച്ചു. പരിശ്രമത്തിന്റെ ഒടുവിൽ അങ്ങനെ മുകളിലെത്തി....

    അവിടെയെത്തിയപ്പോൾ വല്ലാത്ത ഒരുതരം ഭ്രാന്തമായ ആവേശത്തോടെ ഞങ്ങൾ കൂവി വിളിക്കാൻ തുടങ്ങി.
    ആകാശത്ത് തൊട്ട് നിൽക്കുന്ന പോലുള്ള ഒരു കാഴ്ച.അത് ഞങ്ങളെ അതിശയിപ്പിച്ചു കളഞ്ഞു. സിനിമകളിൽ ഇങ്ങനെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് ഇത് ആദ്യമാണ്...
          
           ഹോ..... വല്ലാത്തൊരു ഫീൽ തന്നെ. അവിടെ നിൽകുന്തോറും മഞ്ഞ് പെയ്യുന്ന കാഴ്ചകൾ മേഘങ്ങൾ അതിനെ താങ്ങി നിർത്തുന്ന കാഴ്ച, കൻമുന്നിലൂടെ മറഞ്ഞു കൊണ്ടിരുന്നു. പതഞ്ഞ കണക്കിന് ആകെ മഞ്ഞ് പാളികൾ, കണ്ണാടി പോലെ മുന്നിൽ തെളിയുന്ന ആകാശം, അതിനു തൊട്ടു താഴെ പ്രകൃതിയുടെ പച്ചപരപ്പും. പ്രകൃതിയുടെ സൗന്ദര്യവും ഇടക്ക് വരുന്ന കാറ്റും എന്റെ യാത്രയെ അനുഭവ പൂർണ്ണമാക്കി. ഈ യാത്ര എനിക്ക് കൂടുതൽ ആത്മ വിശ്വാസമുളവാക്കി.  
           
               ഒരുവശത്ത് മഞ്ഞിൻ തുള്ളികൾ തഴുകി നിൽക്കുന്ന തേയിലത്തോട്ടങ്ങൾ., മറുവശത്ത് കാട്. മുകളിൽ നിൽക്കുന്തോറും സൂര്യന്റെ ചൂടു ഏറി വരുന്നു. കുറച്ച് അപ്പുറത്തേക്ക് മാറി കുറച്ചു ചെമ്മരിയാട് കൂട്ടങ്ങളെ കാണാം. ഈ കാലാവസ്ഥ എന്നെ വല്ലാതെ അമ്പരിപ്പിച്ച് കൊണ്ടിരുന്നു. മണിക്കൂറുകൾ കഷ്ടപ്പെട്ട് മല കേറിയത് വെറുതെയായില്ല., ഇടുക്കിയുടെ നയനമനോഹരമായ കാഴ്ചകൾ....
    
         ആസ്വാദനവും വിശ്രമവും കഴിഞ്ഞു താഴേക്കിറങ്ങാൻ സമയം നോക്കിയപ്പോൾ വളരെ സന്ധ്യയായി.. അവിടെയുള്ള തോട്ടത്തിലെ പണിക്കരോട് ചോദിച്ചപ്പോൾ ഒരു എളുപ്പവഴി പറഞ്ഞു തന്നു. മരങ്ങൾക്കിടയിലൂടെ നേരെ മുളങ്കാട് കയറി താഴേക്കിറങ്ങാനുള്ള മറ്റൊരു വഴി.  കേട്ടപ്പോൾ interesting ആയി തോന്നി. എന്നൽ പോകുന്ന വഴി വല്ല്യ പഴക്കമില്ലത്ത ആനപിണ്ടങ്ങൾ കണ്ടൂ. ഇടനെഞ്ചിൽ ചെറിയ മിന്നൽ പാളി. പിന്നെ ഒന്നും നോക്കീല.. കണ്ണും പൂട്ടി ഞങൾ നേരെ അങ്ങ് ഓടി. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ പുലിയുടെ മീശ പോലെയുള്ള ആകൃതിയിൽ മല. അതുകൊണ്ട് തന്നെയാണ് ഇവിടം മീശപ്പുലിമല എന്ന് വന്നത്. 
          
        കുറച്ചു കഴിഞ്ഞപ്പോൾ ഷീണം ഞങ്ങളെ തഴുകി ആവരണം ചെയ്തു. അതിനിടയിലാണ് അവിടെ ഒരു നീർച്ചാൽ കണ്ടത്. അവിടെപ്പോയി കയ്യും കാലും മുഖവുംകഴുകി, ശേഷം പിന്നെയും മുന്നോട്ട്.....
           
         എങ്ങനെയോ അവിടന്ന് താഴെക്കുള്ള ജീപ്പ് കിട്ടി. അങ്ങനെ താഴെ എത്തി. വരുന്ന വഴി ചിന്നംവിളിയും ചീവിടിന്റെ ഒച്ചയും അനക്കവും നല്ലപോലെ ഉണ്ടായിരുന്നു. 
 സന്ധ്യ കഴിഞ്ഞ് മലയിറക്കം കുറച്ചു സാഹസികത ആണ്. പോരാത്തതിന് നല്ല കോടയും. കാഴ്ചകൾ എല്ലാം മറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ അവിടന്ന് അടിവാരം....... 
 തിരിച്ച് നാട്ടിലേക്ക്.....