Poovar
തിരുവനന്തപുരം തമ്പാന്നൂർ റയിൽവേ സ്റ്റേഷന് അടുത്ത് നിന്ന് ഏകദേശം 27 കലോമീറ്റർ സഞ്ചരിച്ചാൽ പൂവാറിൽ എത്താം .
കെ എസ് ആർ ടി സി സർവ്വീസ് ലഭ്യമാണ്.കുറച്ചു കാലമായി തിരുവനന്തപുരത്തെ പ്രധാന ടൂറിസം അട്രാക്ഷൻ ആണ് പൂവാർ ദ്വീപും കായലും കണ്ടൽകാടുകളും. ബോട്ട് സർവ്വീസിന് റേറ്റ് ഇത്തിരി കൂടുതലാണ് വിലപേശി കുറയ്ക്കുന്നത് ഓരോരുത്തരുടെയും മിടുക്ക് പോലെ ഇരിക്കും. ഒരു മണിക്കൂറോളം സമയം ബോട്ടിൽ ചുറ്റി സഞ്ചരിച്ചാൽ ഫ്‌ളോട്ടിങ് റിസോട്ട് , എലിഫന്റ് റോക്ക് , ഗോൾഡൻ സാൻഡ് ബീച്ച് എന്നിവ കാണാം. കണ്ടല്കാടുകൾക്ക് ഇടയിലൂടെയുള്ള ബോട്ട് യാത്ര മനോഹരമാണ്. ധാരാളം പക്ഷികളുടെ ആവാസ വ്യവസ്ഥയാണ് ഈ കാടുകൾ.കായലിൽ നിരവധി ഫ്‌ളോട്ടിങ് റസ്റോറന്റുകളും സഞ്ചാരികളെ കാത്തിരിക്കുന്നു.
വില പേശി 1000 രൂപയ്ക്ക് ഒരുമണിക്കൂർ ബോട്ട് സർവ്വീസ് നേടി. പക്ഷെ കൊടുത്ത പൈസയ്ക്ക് മുതലായ യാത്ര ആയിരുന്നു പൂവാറിലേത്. കണ്ടല്കാടുകളും പക്ഷികളും ബീച്ചും അങ്ങനെ ഒരു നല്ല അനുഭവം, സ്വകാര്യ ബോട്ട് സർവീസ് ആയതുകൊണ്ട് പേര് പ്രൊമോട്ട് ചെയ്യുന്നില്ല