പോരുന്നോ മൂന്നറിൽ

Give your rating
Average: 4 (6 votes)
banner
Profile

Heaven

Loyalty Points : 760

Total Trips: 15 | View All Trips

Post Date : 20 Dec 2020
3 views

3 വർഷത്തിന് മുൻപ് ഫ്രണ്ട്സുമായി കറങ്ങാൻ പോയ സ്ഥലങ്ങളുടെ കൂട്ടത്തിൽ മൂന്നറിലേക്കും ഞങ്ങൾ വന്നിരുന്നു. പലതവണ വന്നിട്ടുണ്ടെങ്കിലും മൂന്നാർ ഒരു വശ്യ മനോഹരിയെ പോലെ  അന്ന് ഞങ്ങൾക്ക് പ്രതീകമായി. അവിടെ വെച്ച് കോടമഞ്ഞിൻ ഇടയിലൂടെ അമ്പരപ്പിക്കുന്ന സൂര്യോദയം കണ്മുന്നിൽ കണ്ട അന്ന് ഞാൻ തീരുമാനിച്ചതാണ് ഒരിക്കൽ കൂടി അവിടേക്കു തിരിച്ചു വരണമെന്ന്.

Lockdown അടിച്ചു വീട്ടിൽ ബോറടിയുടെ മൂർധന്യാവസ്ഥയിൽ ഇരിക്കുമ്പോൾ എവിടേക്കെങ്കിലും ഒരു യാത്ര പോകണമെന്ന് തോന്നി. അന്ന് ആദ്യം മനസിലേക്ക് ഓടിയെത്തിയത്, തേയില തോട്ടങ്ങളും പാറകെട്ടുകളും നിറഞ്ഞ മലയുടെ ഉയരങ്ങളിൽ സൗന്ദര്യത്തികവോടെ  തലയുയർത്തി നിൽക്കുന്ന മൂന്നാറിലെ കാഴ്ചയാണ്.... അപ്പോ തന്നെ അങ്ങോട്ടേക്ക് തിരിക്കണമെന്നു തോന്നിയെങ്കിലും കൈയിലെ ജോർജ്കുട്ടിയുടെ എണ്ണം കുറവായതിനാൽ മനസിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിനു സാധിമായിരുന്നില്ല...
അങ്ങനെ ഫാമിലിയെയും കൂട്ടി ഉള്ള ചെമ്പ് കൊണ്ട് മൂന്നാറിലേക് ഉള്ള ഗിയർ ഞൻ തിരിച്ചു..     


വെളുപ്പിന് 2.30 നു വീട്ടിൽ നിന്നിറങ്ങിയ ഞങ്ങൾ 3., 3.0 ആയപ്പോഴേക്കും അടിവാരത്തെത്തി. ഡ്രൈവിങ്ങിനിടയിലെ എന്റെ വെറുപ്പിക്കൽ സഹിക്കാൻ പറ്റാത്തതിനാൽ കൂടെ വന്ന കക്ഷികൾനേരത്തെ തന്നെ  ഉറക്കത്തിലേക്ക് തഴുകി വീണു.
കേവലം ഒരു വാഹനപ്രേമിയായതിനാലും ഡ്രൈവിംഗിൽ ഒട്ടും മടുപ്പ് തോന്നാത്തതിനാലും ഫുൾ കൺട്രോളിൽ മൂന്നാറിന്റെ മനോഹരിതയിൽ ഞാൻ ലയിച്ചിരുന്നു. കൂടാതെ,...ചെറിയ ചാറ്റൽ മഴ ഉള്ളതിനാൽ കാലാവസ്ഥ വീണ്ടും വില്ലനായി,. സൂര്യോദയം കാണാൻ പറ്റുമോ എന്നുള്ള ഭയത്തിൽ ഇടക്കിടക്ക് ഞാൻ പുറത്തേക്ക് നോക്കി വാനനിരീക്ഷണം നടത്തികൊണ്ടിരുന്നു. മൂന്നാറിലെ മനോഹരമായ റോഡിന്റെ കുഴികളിൽ അറിയാതെ കാർ ഒന്ന് ചാടിയ ഞെട്ടലിൽ എല്ലാരും ചാടിയെണീറ്റു. അടിവാരത്തു നിന്ന് മുകളിലേക്കുള്ള കാഴ്ചകൾ കൂടുതൽ മനോഹാരിത നിറഞ്ഞതിനാൽ എല്ലാരും പുറത്തേക് നോക്കി കാഴ്ചകൾ കണ്ടിരുന്നു. നേരം അത്ര പുലർന്നിട്ടില്ലാതത്തിനാൽ
മേഘങ്ങൾക്കിടയിലൂടെ നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണുചിമ്മുന്നുണ്ടായിരുന്നു.....
മുകളിലേക്ക് കയറുന്തോറും വന്യമായ പച്ചപ്പിന്റെ തീക്ഷണ സുഗന്ധം ഞങ്ങളെ വലയം ചെയ്തു കൊണ്ടിരുന്നു. അവിടെ നിന്ന് hill station ലക്ഷ്യമാക്കി നീങ്ങുന്ന വഴി മൂന്നാറിന്റെ മനോഹാരിത കൂട്ടുന്ന പൈൻ മരങ്ങളും വെള്ളച്ചാട്ടത്തിന്റെ ശബ്ദങ്ങളും ഞങ്ങളുടെ യാത്രയെ സംതൃപ്തരാക്കി.
      
3 വർഷമായി കാത്തിരുന്ന സൂര്യാദയം കാണാൻ പോകുന്ന വഴിക്ക് ഇങ്ങനെയൊരു കാഴ്ച ശെരിക്കും ഞങ്ങളെ മൂന്നാറിലേക്ക് സ്വാഗതം ചെയ്യുന്ന പോലെ തോന്നി. അങ്ങനെ ഞങ്ങൾ ഹിൽസ്‌റ്റേഷന്റെ മുകളിൽ എത്തി. തേയില തോട്ടങ്ങൾ അപാരമായ സൗന്ദര്യത്തികവോടെ പച്ചപരവധാനി നീർത്തിയിരിക്കുന്നു..... അവിടെയവിടെയായി ചുവപ്പും മഞ്ഞയും നിറഞ്ഞ പൂക്കളും നാഗലിംഗ മരങ്ങളും മറ്റും തലയുയർത്തി നിലയ്ക്കുന്നുണ്ടായിരുന്നു., അങ്ങനെ ഞാൻ കാത്തിരുന്ന എന്റെ സൂര്യോദയം ഞാൻ പച്ചപ്പിന്റെ നിഴൽ പതിഞ്ഞ മാലയിടുക്കുകളുടെയും,നീർച്ചാലുകളുടെയും തഴുകിയുണർത്തുന്ന കോടയുടെ ഇടയിലൂടെ ഞാൻ കൊതി തീരുന്ന വരെ കണ്ടുത്തീർത്തു., അധിക നേരം അവിടെ നിൽക്കാൻ എന്റെ വിശപ്പ് സമ്മതിക്കാത്തതിനാൽ നല്ലൊരു ഹോട്ടലിൽ കയറി സമാന്യം നല്ലരീതിയിൽ അപ്പവും മുട്ടക്കറിയും കേറ്റി...
       
അവിടെ നിന്ന് ഞങ്ങൾ എത്തിയത് love of tragedy എന്നറിയപ്പെടുന്ന  CSI Christ church ലേക്കായിരുന്നു.
രണ്ടു മനസുകളുടെ പ്രണയത്തിന്റെ സ്മാരകമാണ് ഇന്നും അവിടെ സ്ഥിതി ചെയ്യുന്ന ആ സിമിത്തേരി. വളരെ സന്തോഷവും ദുഖവും നിറഞ്ഞ നിമിഷമായിരുന്നു അത്.
അവിടെനിന്നു ഞങ്ങൾ മാടുപെട്ടി ഡാംലേക്കു  യാത്ര തിരിച്ചു.. പോകുന്ന വഴി echo point ഉം tea plantation ഗാർഡനും ഫ്ലവർ ഷോയും കണ്ണൻ ദേവന്റെ ഫാക്ടറികളുമൊക്കെ കൺകുളിർക്കേ കണ്ട് തീർത്തു.
അങ്ങനെ ഞങ്ങൾ മടുപ്പെട്ടി dam ലെത്തി.
സഞ്ചരികളുടെ തിരക്ക് ഒട്ടും തന്നെ കുറവില്ലാത്ത സ്ഥലമാണ് ഈ dam.
പെരിയറിന്റെ പോഷകനദിയായ മുതിരാപ്പുഴയാറിലാണ് ഈ dam സ്ഥിതി ചെയ്യുന്നത്. മൂന്നാറിന്റെ മറ്റൊരു സംഭവനയാണ് ഈ മടുപ്പെട്ടി dam.
പിന്നീട് അവിടെ നിന്ന് ഇരവിക്കുളം നാഷണൽ പാർക്കിലേക്ക്.. അവിടെ കൊറോണ issues കാരണം ഞങ്ങൾ എൻട്രി പാസ്സ് എടുത്തില്ല. പകരം അവിടെയിരുന്ന view points ഒക്കെ  കണ്ടുത്തീർത്തു അന്ന് അവിടെ stay ചെയ്തു.


പിറ്റേന്ന് മൂന്നാറിനോട് വിട പറഞ്ഞ് ഞങ്ങൾ മറയൂരിലെത്തി. ചന്ദനമരങ്ങളുടെയും പരമ്പരാഗത ശരക്കര നിർമാണങ്ങളുടെയും നാട് എന്ന നിലയിലാണ് മറയൂർ അറിയപ്പെടുന്നത്.
മറഞ്ഞിരിക്കുന്നവരുടെ ഊര് എന്നാണ് ഈ വാക്കിനര്‍ഥം. അങ്ങോട്ടേക്കുള്ള കാഴ്ചകളിലുടനീളം മനോഹരമായ കാഴ്ചകൾ നിറഞ്ഞതാണ്. ഇവിടുത്തെ മറ്റൊരു പ്രതേകത എന്തെന്നാൽ പതിനെട്ടാം നൂറ്റാണ്ടിലെ ശവകുടിരങ്ങൾ എന്നറിയപ്പെടുന്ന മുനിയറകൾ ഇന്നും ബാക്കി നിൽക്കുന്ന ശേഷിപ്പുകളാണ്. പണ്ടുകാലങ്ങളിലെ മുനിമാർ തപസ് ചെയ്തിരുന്ന അറ ആയതിനാലാണ് മുനിയറ എന്നറിയപ്പെടുന്നതെന്നും പറയപ്പെടുന്നുണ്ട്. ഒരാൾക്കു നിക്കാനും ഇരിക്കാനും ഉള്ള നീളത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന് ഇതായിരുന്നു...
കൂടാതെ ശർക്കര ഉൽപ്പാധനത്തിനായി ധാരാളം കരിമ്പിൻ കൃഷി ധാരാളമായി നടത്തിവരുന്നു. അങ്ങനെ ഞങ്ങൾ ശർക്കര നിർമാണം നേരിട്ട് കാണാൻ തീരുമാനിച്ചു. കരിമ്പ് വെട്ടിയെടുത്തു നീരാക്കി അത് പിന്നീട് തിളപ്പിച്ച്‌ ശർക്കരയാക്കും. 1000ലിറ്റർ വരെ തിളപ്പിക്കുന്ന പാത്രങ്ങളാണ് ഇതിനായി ഇവിടെ ഉപയോഗിക്കുന്നത്. സാധാരണ ശർക്കരയേക്കാൾ മറയുരിലെ ശർക്കരക്ക്  ഒരുപാട്  വ്യത്യാസമുള്ളതിനാൽ ഇതിന് ആവശ്യക്കാർ ഏറെയാണ്. നല്ല മധുരവും തവിട്ടു നിറവുമാണ് ഈ ശർക്കരക്ക്. അതുകൊണ്ട് തന്നെ അവിടെനിന്നു ഇറങ്ങുന്നവഴി ഞങ്ങളും മേടിച്ചു 2kg.
അവിടുന്ന് കാന്തല്ലൂർക്ക്,.....

ആപ്പിളും ഓറഞ്ചും പാഷൻ ഫ്രൂട്ടും ഒക്കെയുള്ള ചെറിയൊരു കാശ്മീർ ആണെന്ന് പറഞ്ഞാലും തെറ്റില്ല. പ്രകൃതിയെ തൊട്ടറിഞ്ഞ് സുന്ദരകാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ പറ്റിയയിടമാണ് കാന്തല്ലൂർ. 
മറ്റെവിടെയും കാണാത്ത തരത്തിലുള്ള കൃഷി രീതികളാണ് ഇവിടുത്തെ ആദ്യത്തെ പ്രത്യേകത. നഗരത്തിന്റെതായ  തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത കാന്തല്ലൂര്‍ ഏറെ ശാന്തമായ ഒരിടമാണ്. പ്രകൃതിരമണീയമായ യാത്രക്കൊപ്പം അവരുടെ കൃഷിത്തോട്ടങ്ങൾ കൂടി കാണുകയെന്നത് തന്നെയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
അതിനു ശേഷം ഞങ്ങൾ ചിന്നാർ വന്യ ജീവി സംരക്ഷണ സാങ്കേതത്തിൽ എത്തി.
പശ്ചിമ ഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ ഹരിത വൈവിധ്യത്തിന്റെ കലവറ എന്നാണ് ഇവിടം വിശേഷിപ്പിക്കുന്നത്. നഗരത്തിലെ മനുഷ്യർക്ക്‌ ഇന്നും പ്രേയോജനപ്പെടുന്ന ഔഷധങ്ങളും പുനർയൗവ്വനം ആർജിക്കാനുള്ള പ്രതേകതരം സസ്യങ്ങളും ഇതിനുള്ളിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഈ കാട് പലതരം വന്യജീവികളുടെ പ്രകൃതിദത്ത വാസസ്ഥലമാണ്. മനുഷ്യർക്ക്‌ വേണ്ടി കാടുകളിൽ നിന്ന് ഔഷധങ്ങളും കരകൗശല വസ്തുക്കളും ശേഖരിക്കുന്ന tribals ഉം ഇതിനുള്ളിലുണ്ടെന്നു പറയപ്പെടുന്നു. അതിനു തെളിവായി ഈ കാടിനു പുറത്തു, കാട്ടിലെ തേനും മറ്റു ഉൽപ്പന്നങ്ങളും വിൽക്കുന്ന സ്റ്റോർ സ്ഥിതിചെയ്യുന്നുണ്ട്. സഞ്ചരികളെ ആകർഷിക്കാൻ ആമ യുടെ രൂപത്തിലാണ് ഈ സ്റ്റോർ നിർമിച്ചിരിക്കുന്നത്... ഈ കാടിന്റെ ഉള്ളിലേക്കുള്ള കാവടത്തിൽ തന്നെ ഈ സ്റ്റോർ കാണാൻ സാധിക്കും. ഇതെല്ലാം കണ്ടുത്തീർത്ത ശേഷം വീണ്ടും ഞങ്ങൾ മൂന്നാറിലേക്ക് തിരിയെത്തി. കുറച്ചു നേരം ഞങ്ങളും മൂന്നാറിന്റെ തേയില യിലത്തോട്ടത്തിനിടയിലൂടെ നടക്കണമെന്ന് തോന്നി. ഞാനും ആ തണുത്ത അന്തരീക്ഷത്തിലേക്ക് കാലെടുത്തു വെച്ചു കുറച്ചു നേരം നിന്നു.കാലുകിഴച്ചതുകൊണ്ട് അതിനു സൈഡിലായി പണിക്കാര്‍ തള്ളിക്കളഞ്ഞ മൂലക്കല്ലു പോലെ വഴിയരികിലുണ്ടായിരുന്ന ഒരു പരന്ന കരിങ്കല്‍കഷ്ണത്തില്‍ ഞാന്‍ ഇരുന്നു.സന്ധ്യ ആവുന്തോറും പര്‍വതനിരകള്‍ മഞ്ഞിന്റെ നേര്‍ത്ത വസ്ത്രങ്ങളില്‍ മുഖമൊളിപ്പിച്ചിരിക്കുന്നു. ഞങ്ങൾ മൂന്നാറിന്റെ ഉയരങ്ങളിൽ നിന്നു താഴേക്കു ചലിക്കാൻ തുടങ്ങി.