മഞ്ഞു തുള്ളികൾ മുത്തമിടുന്ന മേഘങ്ങൾ നെറുകിൽ ചുംബിക്കാൻ കൊതിക്കുന്ന മീശപ്പുലിമലയിലേക്ക് പ്രണയമാണ് യാത്രയോട് ടീമിനോടൊപ്പം
*മഞ്ഞു കണങ്ങൾ മുത്തമിടുന്ന, മേഘങ്ങൾ നെറുകിൽ ചുംബിക്കുവാൻ കൊതിക്കുന്ന മീശപുലിമല കാണുവാൻ പ്രണയമാണ് യാത്രയോട് ടീമിനോടൊപ്പം*............
യാത്രയെ പ്രണയിക്കുന്ന എല്ലാവർക്കുമായി ആരംഭിച്ച ഒരു ഗ്രൂപ്പ് അവരോടൊപ്പം ഒരു മീശപുലിമലയാത്ര വളരെ നാളുകളായുള്ള ഒരു ആഗ്രഹമായിരുന്നു കാരണം, 9 വർഷങ്ങൾക്കു മുൻപ് ഡിസംബർ മാസത്തിൽ ഇറങ്ങി ഹിറ്റായ ചാർളി സിനിമയിലെ "മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന ഒറ്റ ഡയലോഗ് ലൂടെ അതിനു മുൻപ് കേട്ട് പരിചയമില്ലാത്ത സ്ഥലം ഞാനുൾപ്പടെയുള്ള യാത്രകളെ പ്രണയിക്കുന്നവരുടെ സ്വപ്നമായി മാറുകയായിരുന്നു, ആ സ്വപ്നം വീണ്ടും വീണ്ടും എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നത് പ്രണയമാണ് യാത്രയോട് ഗ്രൂപ്പ് ആണ്..
യാത്രികർക്കു ചെന്നെത്താനാകുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം അതിന്റെ മുകളിൽ ചെന്ന് അവിടേക്കു എത്താൻ കഴിയാത്ത മേഘങ്ങളെ നോക്കി കൂക്കി വിളിക്കണം എന്ന ആഗ്രഹം ഉള്ളിൽ കൂടിയിട്ട് നാളെറെയായിരിക്കുന്നു. ഈ വർഷത്തെ ഡിസംബർ മാസത്തെ ട്രെക്കിങ് തീയതികൾ ഗ്രുപ്പിൽ വന്നപ്പോൾ തന്നെ ബുക്ക് ചെയ്തു ആ ദിവസത്തിനയുള്ള കാത്തിരിപ്പും ആരംഭിച്ചിരുന്നു, 27 നു രാത്രി 12 മണിയോടടുത്തു തന്നെ അജിത്, ജിതിൻ, കിരൺ,സനൽ, പിന്നെ ഞാനും ഞങ്ങളുടെ നാട്ടിൽ നിന്നു യാത്ര ആരംഭിച്ചു, നേര്യമംഗലത്തു ചായ കുടിക്കാൻ നിർത്തിയ കടയിൽ സ്പീക്കർ ൽ പാട്ടു വെച്ച് ഡാൻസ് ചെയ്തുകൊണ്ടിരുന്ന മൂന്നാർ കു പോകുന്ന കൊറച്ചു തൃശൂർ ഗെഡികൾക്കൊപ്പം ഞങ്ങളും ചുവടുകൾ വെച്ചു , റോസ് ഗാർഡൻ ൽ വണ്ടി പാർക്ക് ചെയ്യുവാൻ എത്തുന്ന വരെ മൂന്നാർ ടൗണിൽ അലഞ്ഞു നടന്നു അതിനിടയിൽ റൂം എടുത്തു പ്രഭാതകൃത്യങ്ങൾ തീർപ്പാക്കി. റോസ് ഗാർഡനിൽ നിന്നും പുലിമുരുഗനിൽ ഡ്രൈവർ ഋത്വിക് നൊപ്പം തേയിലക്കാടുകൾക്കിടയിലൂടെ ബേസ്ക്യാമ്പ് യാത്ര ആരംഭിച്ചു. ആദ്യ ദിവസത്തെ ഒന്നാമത്തെ സന്ദർശന സ്ഥലമായ സൈലന്റ് വാലിയിൽ ജീപ്പ് നിർത്തി, അവിടെ നടന്നു കണ്ടും ഫോട്ടോസ് പകർത്തിയും, ഗ്രൗണ്ടിൽ ൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം കളിച്ചും കുറച്ചു സമയം ചിലവഴിച്ചതിനു ശേഷം ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു യാത്ര തുടർന്നു പിന്നീടുള്ള ഓഫ്റോഡ് യാത്ര ആസ്വാദ്യകരമാക്കുവാൻ ഡ്രൈവേഴ്‌സ് കുറച്ചു സാഹസങ്ങൾക്കും തയ്യാറായി.
ബേസ്ക്യാമ്പ്- വളരെ നന്നായി പരിപാലിക്കുന്ന പൂക്കളുള്ള പലതരം ചെടികൾ ആമ്പൽക്കുളം , മീനുകൾ, കുളത്തിനോട് ചേർന്ന് തന്നെയുള്ള ഒരു കുടിൽ, സഞ്ചാരികൾക്കുള്ള ടെന്റ് കൾ, ഫെൻസിങ്ങിനാൽ ൽ ചുറ്റപ്പെടുത്തിയ മനോഹരമായ ഒരു സ്ഥലം. ടെന്റ് കൾ അലോട് ചെയ്തു കഴിഞ്ഞപ്പോളേക്കും ഭക്ഷണം തയ്യാറായിരുന്നു കൃത്രിമമായ രുചികൂട്ടുകൾ ഒന്നും ചേർക്കാത്ത നാടൻ രീതിയിൽ തയ്യാറാക്കിയ നല്ല രുചികരമായ ഭക്ഷണത്തിനു ശേഷം യാത്രക്കായി എത്തിയവരുമായി പരിചയപ്പെടൽ തുടർന്നു. കുറച്ചു സമയതെ വിശ്രമത്തിന് ശേഷം രണ്ടാമത്തെ സന്ദർശന സ്ഥലമായ കുറിഞ്ഞിവാലി വെള്ളച്ചാട്ടത്തിലേക്കുള്ള വന യാത്ര ആരംഭിച്ചു. വെള്ളച്ചാട്ടം കാണുവാനുള്ള വനയാത്രയും അത് കഴിഞ്ഞുള്ള വെള്ളത്തിലെ കുളിയും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു ബാവ ചേട്ടൻ പറഞ്ഞതുപോലെ വെള്ളച്ചാട്ടത്തിലെ വെള്ളത്തിൽ കാല് നനച്ചു പോന്ന ആർക്കും അത് പറഞ്ഞാൽ മനസിലാകില്ല. കുളിച്ചു തിമിർത്ത ഓരോരുത്തർക്കും ഇപ്പോളും ഇനി ആ രംഗം ഓർക്കുമ്പോളും ഫോട്ടോസ് കാണുമ്പോളും തീർച്ചയായും ആ അനുഭവം അനുഭവപ്പെടും തീർച്ച. അവിടെ നിന്നു തിരികെ പോരുമ്പോൾ എന്തിനു ഇത്ര നേരത്തെ തിരിച്ചു പോകുന്നു എന്ന വിഷമം ഉള്ളിൽ ഉയർന്നു. ക്യാമ്പിൽ തിരിച്ചെത്തി ചായകുടിക്കൽ നു ശേഷം പിന്നീട് കോട കയറിവരുന്ന കാഴ്ചകളും കണ്ടു കുറച്ചു സമയം ക്യാമ്പ് പരിസരങ്ങൾ കറങ്ങി നടന്നു, അതെ സമയം ക്യാമ്പ് ഫയർ നുള്ള ഒരുക്കങ്ങൾ തുടങ്ങിരുന്നു പിന്നീട് ഒരു 2 മണിക്കൂറോളം പാട്ടും ചുവടു വക്കലുകളുമായി എല്ലാവരും നന്നായി തന്നെ ക്യാമ്പ് ഫയർ എൻജോയ് ചെയ്തു. രാത്രിയിലെ ഭക്ഷണം ഉച്ചഭക്ഷണത്തെക്കാൾ മികച്ചതായിരുന്നു. ഭക്ഷണശേഷം സ്വയം പരിചയപ്പെടുത്തലും, നടത്തിയിട്ടുള്ള യാത്ര അനുഭവങ്ങളും, ട്രക്കിങ് നെ കുറിച്ചുള്ള ലഘുവിവരണങ്ങളും, ഗൈഡ് പ്രബു ന്റെ ക്ലാസ്സ് ഉം എല്ലാം വളരെ നല്ല അനുഭവങ്ങൾ ആയിരുന്നു.
ഉറക്കമില്ലാത്ത യാത്ര ആയിരുന്നതുകൊണ്ട് തന്നെ ഉറക്കം മാടി വിളിച്ചുകൊണ്ടിരുന്നു, ടെന്റിൽ ചെന്നപ്പോഴേക്കും കിരൺ സ്ലീപ്പിങ് ബാഗ് നെ സ്ലീപ്പിങ് ബെഡ് ആക്കി മാറ്റി കിടന്നിരുന്നു അവനെപ്പോലെ തന്നെ മുൻപ് സ്ലീപ്പിങ് ബാഗ് ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ഞാനും അങ്ങിനെ തന്നെ അതിൽ കിടന്നു, ഞങ്ങളെപ്പോലെ തന്നെ പലർക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു എന്ന് പിറ്റേന്ന് അറിഞ്ഞപ്പോൾ മനസ്സിൽ തോന്നിയ ആ ചമ്മൽ മാറിക്കിട്ടി (അഡ്മിൻസ് വോയ്‌സ് അയക്കുമ്പോൾ ഇക്കാര്യം പറയാൻ ശ്രദ്ധിക്കണേ). 3 മണിയോടെ തന്നെ പലരും എഴുനേറ്റ് പ്രഭാതകൃത്യങ്ങളിലേക്ക് കടന്നിരുന്നു, ആരും അന്നേരം കുളിക്കാനുള്ള സാഹസമൊന്നും കാണിക്കാൻ നിൽക്കേണ്ട എന്ന നിർദ്ദേശം തന്ന അഡ്മിന്മാരോടുള്ള വെല്ലുവിളിയായി ഒരു കുളി പാസ്സാക്കാം എന്ന് കരുതി. കുളിക്കുന്ന സമയം പുറത്തുനിന്നും ആരാടാ കുളിക്കുന്നെ, ആരായാലും അവൻ ചത്തോളും, ചത്തില്ലെങ്കിൽ നമുക്കവനെ കൊല്ലാം ടാ എന്നൊക്കെയുള്ള കമന്റ്സ് കേട്ട് ഞാൻ എന്റെ കുളി പാസ്സാക്കി. ശേഷം ബ്രേക്ക്ഫാസ്റ്റ് നായുള്ള കാത്തിരിപ്പായിരുന്നു ഒറ്റ ദിവസം കൊണ്ട് തന്നെ എല്ലാവരും വളരെക്കാലത്തെ പരിചയം ഉള്ളവരെപ്പോലെ ആയിരുന്നു അപ്പോഴേക്കും. എല്ലാവരും പരസ്പരം സംസാരിച്ചിരിക്കുന്നതിനിടെ ചായ ബ്രെഡ് & ജാം എല്ലാം എത്തി അതും കഴിച്ചു ട്രെക്കിങ് നായി വീണ്ടും പുലിമുരുഗനോടും റിഥ്വിക് ന്റെയും ഗൈഡ് ന്റെയും ഒപ്പം വൈകി ഇറങ്ങിയ പുലിമുരുഗൻ റോടോമാൻഷൻ ലക്ഷ്യമാക്കി കുതിച്ചു.
വൈകി പുറപ്പെട്ടതിനാൽ സൂര്യോദയം നഷ്ടമാകുമോ എന്ന എന്റെ ഭയം വണ്ടിയിൽ കയറിയ ഗൈഡ് നോട് പങ്കുവെച്ചപ്പോൾ എയ് ഇല്ല അതിനു മുൻപേ തന്നെ നമ്മൾ എത്തും അവിടുന്ന് മുകളിൽ എത്തുന്നത് നിങ്ങളുടെ കഴിവ് പോലെ എന്ന അദ്ദേഹത്തിന്റെ അനുഭവപൂർവമുള്ള വാക്കുകൾ എനിക്കാശ്വാസമായി. റോടോമാൻഷനിൽ ജീപ്പ് എത്തിയതും ചാടിയിറങ്ങി മല കയറ്റം ആരംഭിച്ചു, വൈകി വന്നതിനാൽ സൂര്യോദയകാഴ്ചകൾ നഷ്ടമാകുമോ എന്ന ഭയം വീണ്ടും വന്നതിനാൽ മല കയറ്റം സ്പീഡിൽ ആക്കി. സൂര്യോദയ കാഴ്ചയും നിമിഷങ്ങൾക്കുള്ളിൽ മാറി മാറി വന്നുകൊണ്ടിരുന്ന ആകാശത്തിലെ വർണ്ണവ്യത്യാസങ്ങളും എന്നെ ആകർഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. പിന്നീട് അവിടുന്ന് എല്ലാവരുടെയും ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പല സ്ഥലങ്ങളിൽ നിന്നു പരസ്പരമറിയുന്ന കൂട്ടമായി വന്നവർ എല്ലാം തന്നെ പുതിയ ഗാങ് കളായി മാറി സൗഹൃദം പങ്കുവെച്ചു മല കയറുവാനും ഇറങ്ങുവാനും പരസ്പരം സഹായിച്ചും നടന്നു കയറിക്കൊണ്ടിരുന്നു. യാത്രമദ്ധ്യേ കണ്ടുകൊണ്ടിരുന്ന വ്യത്യസ്തമായ പൂക്കളും ചെടികളും ക്യാമെറയിൽ പകർത്തി സൂക്ഷിക്കുവാനും ശ്രദ്ധിച്ചിരുന്നു. അതിൽ തന്നെ ആലാഞ്ചി അഥവാ കാട്ടു പൂവരശ് എന്ന ചെടിയും പൂവും കാണാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം തോന്നി കാരണം ഗൈഡ് പ്രഭു വിന്റെ വിവരണങ്ങളിൽ നിന്നു ഇതു ഇന്ത്യയിൽ 3,4 സംസ്ഥാനങ്ങളിൽ മാത്രമേ ഉള്ളു എന്നും സൗത്ത് ഇന്ത്യയിൽ മീശപ്പുലിമലയിൽ മാത്രം ഉള്ളു എന്നും മനസിലാക്കിയിരുന്നു.കൂടാതെ പ്രണയമാണ് യാത്രയോട് ഗ്രൂപ്പിൽ ചേർന്നല്ലാതെ ട്രെക്കിങ് നായി വന്നിരുന്ന അവിടെ വെച്ച് പരിചയപ്പെട്ട ഒരു സഞ്ചാരി അദ്ദേഹത്തിന്റെ ഭാര്യയുടെ നാട് ഉത്തരാഖണ്ഡ് ആണെന്നും അവിടെ ഇതിന്റെ പൂവ് ഉപയോഗിച്ച് റിഫ്രഷിങ് ഡ്രിങ്ക്സ് ലഭിക്കും അദ്ദേഹവും ഭാര്യയും അതിനെ പറ്റി വിവരിച്ചു തന്നു onnies buransh ആമസോൺ ൽ സെർച്ച് ചെയ്താൽ ലഭിക്കും പക്ഷെ റെയർ ആയ എല്ലാ വസ്തുക്കളെയും പോലെ മായം കലർന്ന സ്‌ക്വാഷ് കിട്ടാൻ സാധ്യത ഉള്ളു എന്നും പറഞ്ഞു അദ്ദേഹത്തിനോടും വൈഫ് നോടും നന്ദി പറഞ്ഞു യാത്ര തുടർന്നു, ഒടുവിൽ അവിടെ ആ ലക്ഷ്യത്തിൽ മീശപ്പുലിമലയുടെ നെറുകയിൽ എത്തിച്ചേർന്നപ്പോൾ ആ സ്വപ്നം യഥാർഥ്യമായപ്പോൾ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത ഒരു തരം അനുഭൂതിയായിരുന്നു, എനിക്ക്.
താഴെ നിൽക്കുന്ന മേഘങ്ങളെ നോക്കി കൂവി ഞാൻ എന്റെ ഒരു സ്വപ്നം കൂടി സാക്ഷാത്ക്കരിച്ചു അവിടെ നിന്നു കൊളുക്കുമല വ്യൂ പോയിന്റ് കണ്ടു ഒരു കാര്യം കൂടി മനസിലുറപ്പിച്ചു അടുത്ത യാത്ര കൊളുക്കുമലയിലേക്ക്..... അവിടെ നിന്നും താഴെക്കിറങ്ങുമ്പോൾ നമ്മുടെ ടീം ലെ മുനീർ, ടീന, നിഖിൽ ചേട്ടൻ ആയിരുന്നു കൂടെ എത്രയോ തവണ വന്ന നിഖിൽ ചേട്ടനും ആദ്യമായി വന്ന ഇനിയൊരിക്കൽ കൂടി വരുമോ എന്നറിയാത്ത ഞങ്ങളുടെയും നോട്ടം പിന്നെയും ആ ഉയര ങ്ങളിലേക്ക് തന്നെ ആയിരുന്നു അപ്പോൾ ഞാനോർത്തു അവിടെ നിന്നും ഇറങ്ങിയ എല്ലാവരും മുകളിലേക്കു നോക്കി നെടുവീർപ്പിട്ടിട്ടുണ്ടാകും. ദീർഘനിശ്വാസത്തോടെ അവിടെ നിന്നുമിറങ്ങി പിന്നീട് ഉള്ള കാഴ്ചകളും ആസ്വദിച്ചു റോടോമാൻഷനിലേക്കും അവിടെ നിന്നു ജീപ്പിൽ ബേസ് ക്യാമ്പ് ലേക്കും. ഉച്ചഭക്ഷണത്തിനു ശേഷം എല്ലാവരോടും യാത്ര പറഞ്ഞു പിരിയുമ്പോൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നവരെ ഇനിയും കാണുമോ ഒരു യാത്ര ഉണ്ടാകുമോ എന്നുള്ള സംശയം എല്ലാവരെയും പോലെ എന്റെ ഉള്ളിലും ഉണ്ടായിരുന്നു.വാട്സാപ്പ് ഗ്രൂപ്പ് ഇതുപോലെ നിലനിർത്തിയാലും കുറച്ചു ദിവസം കൂടി അനക്കം ഉണ്ടാകും പിന്നീട് മറ്റു പല ഗ്രൂപ്പ് കളെയും പോലെ വാട്സാപ്പ് ന്റെ
ആഴങ്ങളിലേക്കും ഈ ഗ്രൂപ്പ് പോകാതിരിക്കാൻ ഇടവരാതിരിക്കട്ടെ. എല്ലാവരും ചേർന്ന് ഒരു ട്രിപ്പ് ഉണ്ടാകില്ലെന്നറിയാം പറ്റുന്നവർ എല്ലാവരും ഒരുമിച്ചു യാത്രകൾ പോകുക, ഒത്തു കൂടുക സൗഹൃദം പങ്കുവക്കുക. സ്വപ്നയാത്രയിൽ കൂടെയുണ്ടായിരുന്ന എല്ലാവരോടും യാത്രകളെ ഭ്രാന്തമായി പ്രണയിക്കുന്ന നമ്മുടെ ഗ്രൂപ്പ് അഡ്മിൻമാരോട് പ്രത്യേകിച്ച് നിഖിൽ & ബാവ ചേട്ടന്മാരോട് ഒരുപാട് നന്ദി