വട്ടവട എന്ന കാർഷീക ഗ്രാമം

Give your rating
Average: 4 (2 votes)
banner
Profile

Arun C A

Loyalty Points : 130

Total Trips: 2 | View All Trips

Post Date : 15 Feb 2021
6 views

സമുദ്രനിരപ്പിൽ നിന്ന് ആറായിരത്തി അഞ്ഞൂറോളം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. കേരളത്തിൽ ആണെങ്കിലും പൊതുവെ തമിഴ്നാട് ശൈലി ആണ് വട്ടവടയിൽ. സുഖകരമായ കാലാവസ്ഥയും മൂന്നാറിൽ നിന്നും വ്യത്യസ്തമായി പഴം-പച്ചക്കറി കൃഷികളും ആയതിനാൽ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിനും കുറവില്ല. കാടും ഗ്രാൻഡിസ് മരങ്ങളും തിങ്ങി നിറഞ്ഞ മലഞ്ചെരുവിൽ തട്ട് തട്ടായി കൃഷി ചെയ്യപ്പെടുന്ന വട്ടവടയുടെ കാഴ്ചകൾ ആരുടെയും ഹൃദയം കവരും.

ഒരു ഭാഗത്ത് കാന്തല്ലൂരും ആനമുടി നാഷണൽ പാർക്കും, മറ്റൊരു ഭാഗത്ത് കൊടൈക്കനാലിലെ പൂണ്ടിയും കിലാവരൈ ഭാഗവും പാമ്പാടും ഷോല നാഷണൽ പാർക്കിനാലും ചുറ്റപ്പെട്ടാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ അപൂർവ ജീവിവർഗമായ നീലഗിരി മാർട്ടെൻ (മരനായ) ആവാസ മേഖല കൂടിയാണ് വട്ടവട ഭാഗവും പാമ്പാടുംചോലയും. വട്ടവടയിൽ നിന്ന് കൊടൈക്കനാൽ, കാന്തല്ലൂര്‍, കുണ്ടള ഭാഗങ്ങളിലേക്ക് ട്രെക്കിങ്ങ് വഴികളുണ്ട്. വട്ടവടയിലെ ഫാമുകളിൽ നല്ല പഴുത്ത് വിളഞ്ഞു കിടക്കുന്ന സ്ട്രോബെറി പഴങ്ങളുടെ കാഴ്ചകൾ നമുക്ക് എല്ലാവര്ക്കും പുതിയ കാഴ്ചകൾ ആയിരിക്കും.

കാടിനോട് ചേർന്ന് കിടക്കുന്ന ഒട്ടനവധി റിസോർട്ടുകൾ ഇവിടെ ഉണ്ട്, അവിടെ മഞ്ഞുപെയ്യുന്ന രാത്രിയിൽ നല്ല തെളിഞ്ഞ ആകാശത്തിൽ നക്ഷത്രങ്ങളെയും നോക്കി വീശി അടിക്കുന്ന തണുത്ത കാറ്റും കൊണ്ട് കാടിന്റെ ശബ്ദം മാത്രം കേട്ട് കൊണ്ടുള്ള താമസവും വളരെ നല്ല ഒരു അനുഭവം ആയിരുന്നു.