ആനകളുടെ നീരാട്ട് കാണാൻ ആനകുളത്തേക്ക് ഒരു യാത്ര

Give your rating
Average: 4 (2 votes)
banner
Profile

Printo Augustine

Loyalty Points : 115

Total Trips: 3 | View All Trips

Post Date : 04 Jun 2022
4 views

ആനകുളത്തെ ആന കാഴ്ചയെ പറ്റി വായിച്ചറിഞ്ഞതു മുതലുള്ള ആഗ്രഹമായിരുന്നു കണ്ണ് നിറയെ ആനകൾ വെള്ളം കുടിക്കുന്നതും വെള്ളത്തിൽ കളിക്കുന്നതുമെല്ലാം കാണുകയെന്നത്. അവസരങ്ങൾ പല രീതിയിൽ തെന്നി മാറി ഒടുവിൽ ഞായറാഴ്ച പോകാൻ പ്ലാൻ ചെയ്തു.,🔥🔥 കോതമംഗലം- അടിമാലി - കൂമ്പൻപാറയിൽ നിന്ന് കല്ലാർ- മാങ്കുളം വഴി ആന കുളം അതായിരുന്നു റൂട്ട് . സ്വർഗ്ഗത്തിലേക്കുള്ള വഴി ഞെരുക്കമുള്ളതും വാതിൽ ഇടുങ്ങിയതും ആണെന്ന വചനം ഉറപ്പിച്ച യാത്രയായിരുന്നു ആനകുളം എന്ന സ്വർഗ്ഗത്തിലേക്കുള്ള ഈ യാത്ര🚗🚗 .

അടിമാലിയിൽ നിന്ന് മൂന്നാർ റൂട്ടിൽ കൂമ്പൻ പാറയിൽ ചെന്ന് മാങ്കുളം റൂട്ടിലേക്ക് തിരിയുമ്പോഴേക്കും ഹൈറേഞ്ചിന്റെ തണുപ്പ് ആസ്വദിക്കാൻ തുടങ്ങിയിരുന്നു🌳. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന വഴികൾക്ക് ഇരുവശങ്ങളിലും കൃഷി ചെയ്തിരുന്ന ഏലതോട്ടങ്ങൾക്കിടയിലെ വലിയ മരങ്ങൾ തണലായി ഉണ്ടായിരുന്നു🌳🌳- ലക്ഷ്മി റ്റീ എസ്റ്റേറ്റിന്റെ തെയില തോട്ടങ്ങൾ കടന്ന് വിരിപ്പാറയിൽ എത്തിയപ്പോഴാണ് ടൈഗർ കേവ് എന്ന ഒരു ചെറിയ ബോർഡും തൂക്കുപാലവും കണ്ടത്.🥰🥰

          ഇടക്ക് ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ചേട്ടൻ പറഞ്ഞതനുസരിച്ച് 5 മണിക്ക് ശേഷമാണ് 🐘🐘ആന കൂടുതലും വരിക എന്ന അറിവും, സമയം ധാരാളം ബാക്കി ഉള്ളതും ,ടൈഗർ കേവിൽ കയറാൻ കാരണമായി ..എന്തായാലും ടൈഗർ കേവിൽ കയറാൻ എടുത്ത തീരുമാനം ശരിക്കും ഒരു ബോണസ് ആയിരുന്നു.

തൂക്കുപാലത്തിൽ കയറി വെളളം കുറഞ്ഞ്, പാറകൾ നിറഞ്ഞ മാങ്കുളയാറിൽ ഇറങ്ങി ഫോട്ടോയെടുക്കുകയും , ഈറ്റകൾ നിറഞ്ഞ തീരത്ത് വിശ്രമിക്കുകയും ചെയ്യാം എന്ന തീരുമാനത്തിൽ നിന്ന ഞങ്ങളോട് 50 രൂപയുടെ ടിക്കറ്റിൽ , ഗൈഡിന്റെ സഹായത്തോട് കൂടി 🐯പുലിമടയിൽ പോകാൻ കഴിയുമെന്നറിയച്ചത് . ഒന്നും നോക്കാതെ ടിക്കറ്റെടുത്ത് ഗൈഡിന്റെ പിന്നാലെ തൂക്കുപാലം കടന്ന് ഈറ്റകൾ നിറഞ്ഞ വഴിയിലൂടെ ഇളം കാറ്റേറ്റ് നടന്നു.പാറകളിൽ കയറാനും മരത്തിന്റെ വള്ളികളിലിരുന്ന് ആടാനുമുള്ള അവസരങ്ങൾ പോകുന്ന വഴിയിൽ ഒരുക്കിയിട്ടുണ്ട്. 🌲🌲ഈറ്റക്കാടുകളുടെ അവസാനം ചെന്നെത്തുന്നത് കുത്തനെയുള്ള വലിയ പാറക്കെട്ടുകളുടെ അടുത്തേത്താണ് . പിന്നീട് ഉള്ള യാത്ര വലിയ കുത്തനെയുള്ള പാറകൾക്കിടലൂടെയും വശങ്ങളിലൂടെയുമാണ്.     

 

                    🪨🪨പാറകൾക്കിടയിലൂടെ പോകുമ്പോഴുണ്ടാകുന്ന തണുപ്പും ചെവീട് പോലുള്ള പ്രാണികളുടെ കരച്ചിലും വെളിച്ചകുറവും അല്പം ഭയം ഉണ്ടാകുമെങ്കിലും ശരിക്കും ആവേശം ജനിപ്പിക്കുന്നതാണ്. [പേടി കൊണ്ട് പലപ്പോഴും ഗൈഡിനെ വിട്ട് ഒരു പത്തടി അകലത്തിൽ പുറകിൽ നടന്നെങ്കിലും] വലിയ പാറകളിലൂടെ കയറിയും ഇറങ്ങിയും അവസാനം വലിയ രണ്ട് പാറക്കിടയിലൂടെയുള്ള ഗ്യാപ്പിൽ കൂടി നിരങ്ങി കടന്ന് ഞങ്ങളും പുലിമടയിലെത്തി🐯🐯 .       

 

                  അവിടെ നിന്ന് അങ്ങോട്ട് ആളിന് കടന്ന് പോകാൻ കഴിയാത്ത വിധം അറ്റം കാണാൻ പറ്റാത്ത പാറകൾ ചേർന്നിരിക്കുന്ന കിടങ്ങ് പോലെയാണ് . മുകളിൽ നിന്നു മരചില്ലകളിൽ തട്ടി അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും ചുറ്റും പാറകൾ തീർത്ത നിശബ്ധമായ ഗുഹയും അപ്പുറത്തെ ആറിലെ വെള്ളത്തിന്റെ ഇരമ്പലും നമ്മളെ ആസ്വദനത്തിന്റെ വേറേ തലത്തിൽ എത്തിക്കും.അവിടെ നിന്ന് ഫോട്ടോയും എടുത്ത് തിരിച്ച് ചെറിയപാറകൾ നിറഞ്ഞ മാങ്കുളയാറിൽ ഇറങ്ങി മുഖമെല്ലാം കഴുകി ക്ഷീണമകറ്റി മനസ്സ് നിറഞ്ഞ് ആനകുളത്തേക്ക് തിരിച്ചു .

 

         തകർന്ന് കിടക്കുന്ന റോഡ് യാത്രയുടെ വേഗത ശരിക്കും കുറച്ചു. ചില സ്ഥലങ്ങളിൽ റോഡിന് പകരം ചെറിയ കല്ലുകൾ മാത്രമായിരുന്നത് ഒരു ഓഫ് റോഡ് ഡ്രൈവിന്റെ പ്രീതിതിയുണ്ടാക്കി [ വണ്ടിയുടെ അടിഭാഗം രണ്ട് മൂന്ന് സ്ഥലങ്ങളിൽ വച്ച് തട്ടുകയും ചെയ്തു] .,🛤️🛤️ആനകുളം പാലം കഴിഞ്ഞുള്ള വഴി കൂടുതൽ മോശമായപ്പോൾ വന്നത് അബദ്ധമായോ എന്ന തോന്നലും മനസ്സിൽ ശക്തമായി ഉണ്ടായിരുന്നു. തകർന്ന വഴിയിലൂടെ അവസാനം നമ്മുടെ സ്വപ്ന ഭൂമിയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ശരിക്കും പ്രതീക്ഷ തകർക്കുന്നതും നമ്മളിൽ നിരാശ നിറക്കുന്നതുമായിരുന്നു😥😥

                     IPL കാണാൻ ഇരിക്കുന്ന ഒരു വലിയ ഗാലറി പോലെ , ആളുകൾ വണ്ടികൾ ഒതുക്കി ആനകൾ വരാൻ കാത്തിരിക്കുന്നു. അതിനപ്പുറത്ത് ആളുകൾ കൂടിയ ആവേശത്തിൽ പച്ചപ്പ് നിറഞ്ഞ ഗ്രൗണ്ടിൽ ഒച്ചപ്പാട് ഉണ്ടാകി ക്രിക്കറ്റ് കളിക്കുന്ന കുറേ കുട്ടികളും 🤔🤔. ഈ ഗ്രൗണ്ടിനോട് ചേർന്നാണ് ആനകൾ വന്ന് വെളളം കുടിക്കുന്ന ആനകുളം ഓര് .                         

 

           നിരാശയും സങ്കടവും നിറഞ്ഞ മനസ്സോടെ വണ്ടിയിൽ നിന്നിറങ്ങി , എതിരേ നടന്ന് വരുന്ന ലോക്കൽ ചേട്ടനോട് ആന വരാൻ ചാൻസുണ്ടോ എന്നന്വേക്ഷിച്ചപ്പോൾ ഇന്നലെയും മിനിഞ്ഞാന്നും അതിന്റെ തലേ ദിവസവും വന്നു , ആന വരുമ്പോൾ കമ്പ് ഒടിയുന്ന സൗണ്ട് ഉണ്ടാകും അപ്പോൾ പിളേർ കളി നിർത്തി കയറും ആന വന്ന് വെളളം കുടിക്കും എന്ന മറുപടി ഞങ്ങളെ സംബന്ധിച്ച് അവിശ്വസീനീയവും അല്പം തള്ള് നിറഞ്ഞതും പോലെ തോന്നി . പുള്ളി ഞങ്ങളെ ട്രോളിയതാണോ എന്ന സംശയവും ഉള്ളിൽ നിറച്ച്, കമ്പോടിച്ചൽ - കളി നിറുത്തൽ- വെളളം കുടി ഇതെന്താ സർക്കസ്സിലെ ആനയാണോ ചേട്ടാ😂😂 എന്ന് പരസ്പരം പറഞ്ഞ് ചിരിച്ച് ഗ്രൗണ്ടിന്റെ ഏറ്റവും സൈഡിൽ ചെറിയ വെള്ള ചാലിനടുത്തിരുന്ന് കൈയിൽ കരുതിയിരുന്ന മിൽക്ക് ബണുകൾ വീതം വെച്ച് കഴിച്ച് സമയം നീക്കി .  

 

            ഏകദേശം 5.45 PM ആയപ്പോൾ ഒരു ഫോറസ്റ്റ് ഉദ്യേഗസ്ഥൻ വന്ന് കയറി പോകാൻ പറഞ്ഞപ്പോൾ തന്നെ മനസ്സിൽ ലഡു പൊട്ടി. റോഡിൽ അക്ഷമയോടെ ഉച്ചത്തിൽ സംസാരിച്ച് കാത്തിരുന്ന ആളുകൾ പെട്ടന്ന് നിശ്ബദരായി വനത്തിലേക്ക് ഉറ്റ് നോക്കി കൊണ്ടിരുന്നപ്പോൾ .🧐🧐.... ദാ വരുന്നു മക്കളെ .....ഒരുത്തൻ ..... കുറേ നേരം നിശബ്ദമായി പരിസരം വീക്ഷിച്ച ആ വീരൻ മുന്നോട്ട് നടന്നതോടെ പിന്നാലെ കാട്ടിലെ തമ്പുരാക്കന്മാർ നീരാട്ടിനായി വരിവരിയായി ഇറങ്ങി വരികയായിരുന്നു ----ഒരാന രണ്ടാന മൂന്നാന പിന്നെ ആനയോടാന എന്ന രീതിയിൽ 14 ആനകൾ ....😯😯😯 കൂടെയുണ്ടായ കുട്ടിയാനയെ സുരക്ഷിത വലയത്തിൽ ചേർത്ത് നിർത്തി ഓരിലേക്ക് ഇറങ്ങി.പച്ചപ്പ് നിറഞ്ഞ കാടിന്റെ ചെരിവിലെ ചോലയിൽ ആനകൾ വെള്ളം കുടിക്കുന്നതും കുളിക്കുന്നതും അത്ഭുതവും ആഹ്ളാവും നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്ന ഞങ്ങൾക്ക്, കാണുന്നത് സത്യമാണോ എന്നറിയാൻ ഒരു മാതിരി പരസ്പരം നുള്ളി നോക്കേണ്ട അവസ്ഥ പോലെയായി🤩🤩.

 

          എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ മനസ്സില്ലാ മനസോടെ അവസാനിപ്പിച്ച് തിരിച്ചു പോരാൻ തുടങ്ങുമ്പോഴാണ് അടുത്ത കൂട്ടം 🐘🐘🐘എത്തുന്നത് കണ്ടത്. ഇത് എന്താ ആനകളുടെ സംസ്ഥാന സമ്മേളനമാണോ ? എന്ന ആത്മഗതത്തോടെ വീണ്ടും ഞങ്ങൾ പിന്നെയും അവിടെ തന്നെ നിലയുറപ്പിച്ചു. സൂര്യൻ മറഞ്ഞു തുടങ്ങിയതോടെ ഗ്രൗണ്ടിലെ ലൈറ്റിന്റെ വിളിച്ചതിലായി ഞങ്ങളുടെ ആസ്വാദനം . അതിരറ്റ സന്തോഷത്തോടെ മനസ്സ് നിറഞ്ഞ് ആനകളെ വിട്ട് വണ്ടിയിൽ കയറുമ്പോൾ ലോട്ടറിയടിച്ച കുട്ടുണ്ണിയുടെ അവസ്ഥയായിരുന്നു. ഇടയ്ക് ഓർത്ത് - ഓർത്ത് മനസ് നിറഞ്ഞ് ചിരിച്ച്😂😂😂 ഞങ്ങൾ ആനകുളത്ത് നിന്ന് തിരിച്ചു യാത്രയായി .