Trekking to Paithal Mala - Kannur

Give your rating
Average: 4 (2 votes)
banner
Profile

sheeba nair

Loyalty Points : 40

Total Trips: 1 | View All Trips

Post Date : 25 Sep 2021
2 views

പൈതൽമല ..കണ്ണൂരിൽ തന്നെ ട്രെക്കിങ്ങ് ചെയ്യാൻ ഉള്ള ഒരു സ്ഥലം ആണ് പൈതൽമല. ആദ്യം ആയിട്ടാണ് കുറച്ചു മാസങ്ങൾക്കു മുന്നേ അവിടെ പോകാൻ ഉള്ള ഒരു സാഹചര്യം ഉണ്ടായത്.

പൈതൽ മലയിലേക്കു പോകാൻ രണ്ട് വഴിയുണ്ട്. ഞങ്ങൾ തളിപ്പറമ്പ യിൽ നിന്ന് പുറപ്പെട്ടു ഒടുവള്ളിത്തട്ടും കണ്ടു പൈതല്മലയിലേക്കു തിരിച്ചു. എത്തിച്ചെന്നവിടെ എഴുതിയിരുന്നത് വൈതൽ മല എന്നാരുന്നു. ആദ്യം വിചാരിച്ചു എത്തിപ്പെട്ട സ്ഥലം മാറിപ്പോയോ? പിന്നെ വിചാരിച്ചു അക്ഷരതെറ്റാണോ ? അങ്ങനെ ഒക്കെ. അവിടെ ഒരു ചെറിയ ഫോറെസ്റ് ഓഫീസ് ഉണ്ടാരുന്നു. അടഞ്ഞു കിടക്കുകയാരുന്നു. പിന്നെ കാട്ടിലേക്കുള്ള നടത്തം അല്ലെ, നേരെ നടന്നാലെന്താ എന്തിനാ ഓഫീസിൽ തുറന്നു ടിക്കറ്റ് എടുക്കാൻ കാതുന്നിക്കുന്നെ എന്ന് ഒരു നിമിഷം ചിന്ദിച്ചു. അപ്പൊ കൂടെ ഉണ്ടാക്കുന്ന അനിയൻ പറഞ്ഞു , ഷീബച്ചി കേറി പോകാൻ പറ്റും, ടിക്കറ്റ് ഇല്ലാതെ തിരിച്ചു വരൻ വിട്ടില്ലെങ്കിലോ , അനധികൃതമായി കാടു കൈയ്യേറി എണ്ണവും കേസ്. കട്ടിൽ കിടക്കേണ്ടി വരും. ഇതാണോ ശരിക്കും റൂട്ട് എന്നുപോലും അറിയില്ല. അവൻ്റെ പേടിപെടുത്തലിൽ ഞാൻ വീണു. എന്ന പിന്നെ ൩൦ രൂപേടെ ടികേട് എടുത്തിട്ട് പോകാം.

അപ്പോഴാണ് അടുത്തുള്ള ഉരു ചെറിയ പീടിക കണ്ടത്. അവിടുന്നൊരു ചായ കുടിച്ചാലോ, പിന്നെ കുറച്ചു വിശേഷം ചോദികളും ആകാം . അപ്പോഴാണ് മനസിലായത് ഇത് അല്ല പൈതൽ മലയിലേക്കുള്ള പ്രഥാന വഴി . ഞങ്ങൾ വന്നതു പിറകുവശത്തു കൂടെ ആണ് ഇവിടുന്നു വരുമ്പോൾ കാപ്പി മാലയും ഒരു വെള്ളച്ചാട്ടവും ഓക്ക് വഴിയിൽ കാണാം . അതുകൊണ്ടു തന്നെ വഴി അത്ര ആൾകാറില്ല, കടകളും ഒന്നും ഇല്ല, ഒരു കാടു മാത്രമേ കാണാനുള്ളൂ . അതികം ആൾകാർ വന്നു വഴി അത്ര കോമ്മേഴ്സ്യലൈസ് ചെയ്യപ്പെട്ടിട്ടില്ല. ഇവിടുന്നു നടത്തം തുടങ്ങി, ഭയങ്കര കാടു. വഴി ഒന്നും കാണാനില്ല, വഴി പോണോ വഴി പോണോ ഒരു പിടിത്താവും ഇല്ല. വഴി തെറ്റിയാൽ അറിയുകപോലും ഇല്ല. കൂടെ ഉണ്ടായിരുന്നവർ നടന്നു തളർന്നു. കുറച്ചു പേര് നമ്മുടെ മുന്നേ നടന്നവർ വഴി മനസിലാകാതെ നടത്തം നിർത്തി . എന്താ പോകാതെ എന്ന് ചോദിച്ചപ്പോ , വഴി ആണോ പോകണ്ടേ എന്ന് അറിയില്ല , തെറ്റായ വഴി നടക്കാൻ ഉള്ള എനർജി ഇല്ല എന്ന് പറഞ്ഞു. ഞാനും അനിയനും മുന്നോട് നടന്നു, അവർ ചോടക്കികൻ തുടങ്ങി നിങ്ങൾക്കു വഴി അറിയാമോ? ഇതാണോ ശരിയായ വഴി . എന്ത് പറയാനാ, ആർക്കറിയാം ഏതാ ശരിയായ വഴി നമ്മുടെ ജീവിതത്തിലും അല്ലെ, നമുക്ക് ശരിയാണ് എന്ന് തോനുന്നുള്ള വഴിയിലെ നടക്കുക അതല്ലേ വഴി ഉള്ളു. ശരിയായ വഴി അറിഞ്ഞു നടക്കാൻ തുടങ്ങിയാൽ നമ്മൾ അവിടെ വെയിറ്റ് ചെയ്ത് ഇരിക്കുകയെ ഉള്ളു. ഇങ്ങനെ മനസ്സിൽ കരുതിയെങ്കിലും അവരോടു ഫിലോസഫി പറയാൻ പോയില്ല. വെറുതെ പറഞ്ഞു ഇത് തന്നെ ആണ് വഴി കൂടെ പോരെ എന്നു.

 

കുറെ ദൂരം നടന്നു മുകളിലെത്തിയപ്പോ കണ്ട ഒരു വ്യൂ, പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. തിന്റെ പിച്ടുരെസ് ആണ് നിങ്ങൾ താഴെ കാണുന്നത്. കൂടുതൽ ഡീറ്റെയിൽസ് ആണ് എന്റെ വ്ലോഗിൽ കാണുന്നത് ഷീബസ്ട്രാവെൽസ്റ്റോറീസ്. അവിടുന്ന് കുറെ ദൂരം നടന്നാൽ മലയുടെ മറുവശം വഴി താഴെ ഇറങ്ങാം , അതാണ് ശരിക്കും ഉള്ള പൈതൽ മലയിലേക്കുള്ള വഴി.

കാർ വശത്തു പാർക്ക് ചെയ്തത്കൊണ്ട് അത് ചെയ്യാൻ വയ്യ , പിന്നെ കൂടെ വന്ന ഒന്നു രണ്ടു പേർ വഴിയിൽ ഇരിപ്പുണ്ട് കാട്ടിന്റെ നടുവിൽ നടക്കാൻ  വയ്യ എന്ന് പറഞ്ഞു , അപ്പൊ എത്രയും വേഗം തിരിച്ചു പോനം.

 

ഇത്രയും മാലയിട്ടു ഞാൻ എന്തെ ഇവിടെ വന്നില്ല എന്ന് മനസ്സിൽ ഓർത്തു , അതി മനോഹരമായ ഒരു സ്ഥലം , ഒരു റിയൽ ഹാർഡ് ട്രെക്കിങ്ങ് എക്സ്പീരിയൻസ്.