കാളിന്ദി
എനിക്ക് വളരെ പ്രിയപ്പെട്ട ഒരിടം പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്. ❤
ബ്രഹ്മഗിരി മലയിൽ നിന്നുത്ഭവിച്ച് തിരുനെല്ലി ക്ഷേത്രത്തിണ് സമീപത്തു കൂടി ഒഴുകുന്ന ഒരു ചെറിയ പുഴയാണ് കാളിന്ദി (കപില എന്നും ഇതിന് വിളിപ്പേരുണ്ട്). പാപനാശിനി വന്നു ചേരുന്നത് ഇതിലാണ്. പിന്നീട് ഇത് കബനി നദിയിൽ ചേരുന്നു.
തിരുനെല്ലിയിൽ വരുന്ന സഞ്ചാരികൾ ക്ഷേത്രം സന്ദർശിച്ചു മടങ്ങിപ്പോകാറാണ് പതിവ്. എന്നാൽ സമയം ഉള്ളവർ ഇനി തിരുനെല്ലിയിൽ എത്തുമ്പോൾ കാളിന്ദി സന്ദർശിക്കാതെ പോകരുത്. കാളിന്ദി രൗദ്രയായൊഴുകുന്ന വർഷകാലത്തൊഴികെ എപ്പോൾ പോയാലും നമുക്ക് ആ വെള്ളത്തിൽ ഇറങ്ങാം. കുളിക്കാം. പാറകളിൽ തട്ടി ഒഴുകുന്ന കാളിന്ദിയെ നോക്കി നിൽക്കാൻ തന്നെ നല്ല ഭംഗിയാണ്. വയലുകളും കാടും മലയും ഒക്കെ അവിടെ നിന്നാൽ കാണാം. അങ്ങോട്ടേക്കുള്ള യാത്ര നിങ്ങൾക്ക് ഒരു നഷ്ടമാവില്ല, ഉറപ്പ്. തിരുനെല്ലി ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരമേയുള്ളൂ.
How to reach: താഴെ ജംഗ്ഷനിൽ എത്തീട്ട് വലത്തേക്കുള്ള വഴിയിൽ പോയിട്ട് asramam school ന്റെ അടുത്തുനിന്നു താഴേക്കു ഒരു വഴിയുണ്ട്. അതിറങ്ങി ചെന്നാൽ കാളിന്ദി ആയി. ആരോടെങ്കിലും ചോദിച്ചാൽ പറഞ്ഞു തരും. ഇപ്പോൾ may be clove resort ഇട്ടു google map നോക്കിയാലും മതിയാവും..വ്യത്യസ്ത ഋതുക്കളിൽ അവിടുന്നെടുത്ത ഏതാനും ചിത്രങ്ങളും ചേർക്കുന്നു.