പയസ്വിനി പുഴയുടെ തീരത്ത് " ചന്ദ്രഗിരി കോട്ട "
വടക്കൻ കേരളത്തിലെ കാസർഗോഡ് ജില്ലയ്ക്ക് തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായി ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്നു
Post Date : 22 Nov 2023
9 views
ചന്ദ്രഗിരി കോട്ട
ഓരോ അവധികളും ഓരോ യാത്രകൾ ,എന്നാൽ ഇന്നത്തെ അവധി ക്രിക്കറ് ഫൈനൽ നടക്കുന്നതിനാൽ ഒന്നും നടക്കില്ല ,എന്നാൽ പിന്നെ മുറ്റത്തെ മുല്ലയെ തേടി കാമെന്ന് വെച്ചു' ,
എറ്റവും അടുത്തുള്ള ചന്ദ്രഗിരി കോട്ടയിലേക്ക് ,
വടക്കൻ കേരളത്തിലെ കാസർഗോഡ് ജില്ലയ്ക്ക് തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായി ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്നു ഈ കോട്ട പുഴയിലേക്കും അറബിക്കടലിലേക്കും തെങ്ങിൻ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ്
കാസർകോട് നിന്ന് 6 കിലോ മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു . കളനാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പയസ്വിനി പുഴയുടെ തീരത്തിലൂടെ ഒരു കിലോ മീറ്റർ സഞ്ചരിച്ചാൽ ചന്ദ്രഗിരി കോട്ടയിലെത്താം