അട്ടപ്പാടി ഒരു വേറിട്ട കാഴ്ച... റോഡ് വ്യൂസ്

Give your rating
Average: 3.7 (6 votes)
banner
Profile

Subair Kalliathodi

Loyalty Points : 30

Total Trips: 1 | View All Trips

Post Date : 26 Sep 2021
8 views

രാവിലെ എണീറ്റപ്പോൾ അട്ടപ്പാടിയിലേക്ക് ഒന്ന് പോയാലോ എന്നൊരാഗ്രഹം. എന്റെ വീട്ടിൽ നിന്ന് 68 കിലോമീറ്ററാണ് ആനകട്ടിയിലേക്ക് ഉള്ളത്. 9 മണിക്ക് കുടുംബത്തോടൊപ്പം യാത്ര ആരംഭിച്ചു. യാത്രയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട Nikon Z 6 ക്യാമറയും 24 - 70 ലെൻസും കയ്യിൽ കരുതി. 24 - 70 Nikkor അതൊരു കിടിലൻ ലെൻസ്‌ ആണ്. ഒരു യാത്രക്ക്  അതുമതി. Portrait, Landscape ഫോട്ടോഗ്രഫിക്ക്‌  ഏറ്റവും അനുയോജ്യമായമായ ലെൻസ്‌. Tripod ഉം കയ്യിൽ കരുതി. ചുരത്തിൽ ചെറിയ ഒരു വെള്ളച്ചാട്ടമുണ്ട്.

അത് ക്യാമറയിൽ പകർത്തണമെങ്കിൽ tripod നിർബന്ധമാണ്.ചുരമെല്ലാം കയറി കൽക്കണ്ടി ജെല്ലിപ്പാറ വഴി കാരറയിൽ എത്തി. കാരറയിൽ നിന്ന് ഗുണ്ടയൂർ  ഭാഗത്തേക്ക് യാത്ര തിരിച്ചു. നല്ല കാലാവസ്ഥയും  നല്ല ആകാശവും. പിന്നെ ഒന്നും നോക്കിയില്ല ക്യാമറ അതിന്റെ പണി തുടങ്ങി. ശേഷം കോട്ടത്തറ വഴി ഊട്ടി റോഡിലൂടെ  വെന്തവട്ടിയിലേക്ക്. അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും മനസ്സിന് കുളിരു നൽകുന്ന കാലാവസ്ഥയും. വെന്തവട്ടിയിൽ നിന്ന് നേരെ ഷോളയൂർ വഴി നല്ലശിങ്ക  ഊത്തുകുഴിയിലേക്ക്. അവിടുത്തെ കാഴ്ചകൾ പറഞ്ഞറിയിക്കാൻ കഴിയില്ല. ചെറിയ യാത്രയിൽ ഒരു ദിവസം കൊണ്ട് കുറെ കാഴ്ചകൾ കാണാൻ സാധിച്ചു.