പ്രകൃതിയൊരുക്കിയ വിസ്മയം .. പൊസാടി ഗുംപെ ഹിൽ

Give your rating
Average: 4.7 (7 votes)
banner
Profile

Shareef Chembirika

Loyalty Points : 300

Total Trips: 9 | View All Trips

Post Date : 21 Sep 2021
2 views

മുറ്റത്തെ മൂല്ലക്ക് മണമില്ലെന്നാണല്ലോ പഴമൊഴി.... അങ്ങനെയൊരു മൂല്ലയെ തേടി ഇന്ന് എന്റെ ബൈക്കിൽ മകനോടൊപ്പം പോകാൻ പദ്ധതിയിട്ടു 

കാസർകോട് ടൗണിൽ നിന്നും 27 കിലോമീറ്റർ കിഴക്കായി പുത്തിഗെ പഞ്ചായത്തിൽ പെർമുട - ധർമ്മത്തടുക്ക ഗ്രാമത്തിൽ സമുദ്രനിരപ്പിൽ നിന്നും 1060 അടി ഉയരത്തിൽ നിലകൊള്ളുന്ന ഹിൽ സൈറ്റാണ് പൊസടി ഗുംപെ ഹിൽ സ്റ്റേഷൻ

മലകയറാനുള്ള ബുദ്ധിമുട്ട് മകൻ പറഞ്ഞെങ്കിലും പകുതി വഴിയിൽ ഉപേക്ഷിക്കാൻ തയ്യാറായില്ല . സമുദ നിരപ്പിൽ 1060 അടി മുകളിലെത്തിയാൽ നല്ല കളി മൈതാനം പോലെ നിരപ്പായ പുൽ കോർട്ട് , അവിടെ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങൾ വരെ കാണാം . മംഗലാപുരവും അറബി കടലും അടക്കം നാല് ഭാഗങ്ങളിലും മനസിന് കുളിരേകുന്ന കാഴ്ച്ചകൾ ആസ്വദിച്ച് മടങ്ങാം 

വരും നാളുകളിൽ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലകളിൽ അറിയപ്പെടുന്ന കേന്ദ്രമാകാൻ സാധ്യതയുള്ള ഒരു പിക്നിക്ക് സ്പോട്ടാണ് പൊസടി ഗുംപെ