കോട്ടകളിൽ ഒന്നാമൻ ..... ബേക്കൽ കോട്ട

Give your rating
Average: 4.8 (8 votes)
banner
Profile

Shareef Chembirika

Loyalty Points : 300

Total Trips: 9 | View All Trips

Post Date : 04 Oct 2021
6 views

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്

കാസർക്കോട്ടുക്കാരുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെ പറയാം , 

നാളുകൾക്ക് ശേഷം 10 കിലോ മീറ്റർ മാത്രം അകലെയുള്ള ബേക്കൽ കോട്ടയിലേക്ക് മകനെയും കൂട്ടി ബൈക്കിൽ ചുമ്മാ വാരന്ത്യ അവധി ദിനത്തിലെ ഒരു യാത്ര

കാസർകോട് - കാഞ്ഞങ്ങാട് റൂട്ടിൽ മദ്ധ്യത്തിലായാണ് കോട്ട സ്ഥിതി ചെയ്യുന്നത് , ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ " ബേക്കൽ ഫോർട്ട് " സ്റ്റേഷൻ

ഒരു വർഷം മുമ്പ് പണി കഴിപ്പിച്ച ബേക്കൽ കോട്ടയുടെ അതി സുന്ദരമായ കവാടം ഞങ്ങളെയും സ്വാഗതം ചെയ്തു 

കഴിഞ്ഞ കാലങ്ങളിൽ നിന്ന് വിത്യസ്തമായി ഓഫ് ലൈൻ ടിക്കറ്റിന് പകരം ഓൺലൈൻ ടിക്കറ്റ് ഉപയോഗിച്ച് മാത്രമെ കോട്ടയിലേക്ക് പ്രവേശനാനുമതി ലഭിക്കുകയുള്ളു , 15 വയസിന് മുകളിലുള്ളവർക്ക് 20 രൂപയാണ് നിലവിലെ ചാർജ്ജ് , ദൂരെ നിന്ന് വരുന്നവർക്ക് മുൻകൂട്ടി Paytm / ആമസോൺ വഴി ടിക്കറ്റെടുക്കാവുന്ന രീതിയാണുള്ളത് 

കൊവിഡ് മാത്രമായതും കൊണ്ടായിരിക്കാം അവധി ദിനമായിട്ടും വിനോദ സഞ്ചാരികൾ വളരെ കുറവായിരുന്നു ,