ടെക് ഭീമന്മാരുടെ സിലിക്കോൺ വാലി

Give your rating
Average: 4 (2 votes)
banner
Profile

Jyothi sanoj

Loyalty Points : 195

Total Trips: 5 | View All Trips

Post Date : 29 Oct 2021

നമ്മളൊക്കെ ഏതാണ്ട് എല്ലാ ദിവസവും വന്നു തള്ളി മറിക്കാനോ അല്ലെങ്കിൽ തോണ്ടി സമയം കളയാനോ ഒക്കെ വരാറുള്ള ഫേസ്ബുക്, വാട്സ്ആപ്, ട്വിറ്റെർ, ഗൂഗിൾ & യൂട്യൂബ് എന്ന് തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ ടെക്നോലോജിക്കൽ കമ്പനികഉടെ എല്ലാം ആസ്ഥാനം കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോ നഗരത്തിനടുത്തുള്ള സിലിക്കോൺ വാലി എന്ന പ്രദേശത്താണ്. ഇതിലെ മിക്ക കമ്പനികൾക്കും ഇന്ത്യയിലടക്കം ലോകത്തിലെ പല രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. പക്ഷെ ഞാൻ പറയുന്നതു ഇവയുടെയെല്ലാം ഗ്ലോബൽ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെകുറിച്ചാണ്. അതായത്, ഉദാഹരണത്തിന് നമ്മളെല്ലാം "സുക്കൂർ അണ്ണൻ" എന്ന് വിളിക്കുന്ന ഫേസ്ബുക്കിന്റെ CEO മാർക്ക് സക്കർബെർഗ് , ഗൂഗിളിന്റെ CEO സുന്ദർ പിച്ചൈ ഇവരുടെയെല്ലാം ഓഫീസ് ഉള്ള സ്ഥലത്തെക്കുറിച്ച്‌.
ഓർമ്മിക്കാൻ കഴിയുന്നതിൽ കൂടുതൽ തവണ ഈ വഴി കടന്നുപോയിട്ടുണ്ടെങ്കിലും ഇത് വരെ ഇവിടെ ഇറങ്ങി കണ്ടിട്ടില്ല അല്ലെങ്കിൽ കാണാൻ തക്കതായ പ്രാധാന്യമുള്ളതായി തോന്നിയിട്ടുണ്ടായിരുന്നില്ല. ഇത്തവണയും ഇവിടെ ഇറങ്ങാൻ ഉദ്ദേശമുണ്ടായിരുന്നില്ല. കാലിഫോർണിയയിലെ തന്നെ സാന്താക്രൂസിന് അടുത്തുള്ള മിസ്റ്ററി പോയിന്റ് ആയിരുന്നു ലക്‌ഷ്യം. പക്ഷെ മുൻകൂട്ടി ബുക്ക് ചെയ്യാതിരുന്നത് കൊണ്ട് ഞങ്ങൾ എത്തിയ ദിവസം അവിടെ എൻട്രി കിട്ടിയില്ല. അത് കൊണ്ട് പ്ലാനിൽ ഇല്ലാത്ത ഒരു ദിവസം San Jose നഗരത്തിൽ തങ്ങേണ്ടി വന്നു. ഒരു ദിവസം പകൽ മുഴുവൻ ഹോട്ടൽ മുറിയിൽ ബോറടിച്ചിരിക്കാൻ താല്പര്യം ഇല്ലാതിരുന്നതു കൊണ്ട് സിലിക്കൺ വാലിയിലെ ടെക് ഭീമന്മാരുടെയെല്ലാം ക്യാമ്പസുകൾ ഒന്ന് പോയി കണ്ടു കളയാം എന്ന് തീരുമാനിച്ചു. സിലിക്കോൺ വാലി എന്ന് ഒരു പാട് തവണ ഇതിനകം പറഞ്ഞെങ്കിലും സിലിക്കൺ വാലി എന്ന ഒരു പ്രത്യേക സ്ഥലം ഇല്ല. സാൻ ഫ്രാൻസസിസ്കോ നഗരവും അവിടെ നിന്ന് തെക്കു ഭാഗത്തേക്ക് സാനോസെ (San Jose) വരെയുള്ള (ഏതാണ്ട് 80 കിലോമീറ്റർ ദുരം ) പ്രദേശത്തെ പൊതുവായി വിളിക്കുന്നതാണ് സിലിക്കോൺ വാലി എന്ന്. സിലിക്കോൺ വാലിയ്ക്ക് ആ പേര് കിട്ടിയത് 1970 കളുടെ തുടക്കത്തിൽ മാത്രമാണ്. കംപ്യൂട്ടറിലെ മൈക്രോപ്രൊസസ്സർ നിർമ്മിക്കുന്ന കമ്പനി ആയ ഇന്റൽ 1968 ൽ കാലിഫോർണിയയിലെ മൗണ്ടൈൻ വ്യൂ എന്ന സ്ഥലത്തു പ്രവർത്തനം ആരംഭിച്ചു. ഒരു വര്ഷത്തിനു ശേഷം മൈക്രോപ്രൊസസ്സർ നിർമ്മിക്കുന്ന മറ്റൊരു കമ്പനി ആയ AMD ഇതിനടുത്തു തന്നെയുള്ള സണ്ണിവേൽ എന്ന സ്ഥലത്തു് നിന്നും തുടങ്ങി. പിന്നീട് മറ്റു പല കമ്പനികളും ഈ പ്രദേശത്തേക്ക് വരികയുണ്ടായി. കമ്പ്യൂട്ടർ പ്രോസസ്സർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലോഹമാണ് സിലിക്കോൺ .
സിലിക്കോൺ വാലി - ബേ ഏരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് ഭീമന്മാരിൽ പ്രധാനപ്പെട്ടവ താഴെ ചേർക്കുന്നു.
Apple,
HP,
Google
Facebook ,WhatsApp & Instagram
Twitter
Oracle
Intel
Cisco
Broadcom
Adobe
eBay
ഇതിൽ മുഴച്ചു നിക്കുന്നത് മൈക്രോസോഫ്റ്റിന്റെ അസ്സാന്നിധ്യമാണ്. മൈക്രോസോഫ്റ്റിന്റെ ക്യാമ്പസും സിലിക്കൺ വാലിയിൽ ഉണ്ടെങ്കിലും നേരത്തെ പറഞ്ഞത് പോലെ ഹെഡ് ക്വാർട്ടേഴ്‌സ് വാഷിംഗ്‌ടൺ സംസ്ഥാനത്തുള്ള സിയാറ്റിൽ എന്ന സ്ഥലത്താണ്

 

ഗൂഗിൾ പേജിലെ അക്ഷരങ്ങളുടെ അതെ നിറങ്ങളിൽ ആണ് ക്യാമ്പസ്സിലെ ഓരോന്നും ഡെക്കറേറ്റ് ചെയ്തിരിക്കുന്നത്