ഒരു ഷിംല കൽക്ക ടോയ്‌ട്രെയിൻ സവാരി

Give your rating
Average: 4 (2 votes)
banner
Profile

TEENA MARY

Loyalty Points : 285

Total Trips: 8 | View All Trips

Post Date : 17 Apr 2023
53 views

ചണ്ഡിഗർഹിൽ നിന്ന് തിങ്ങി നിറഞ്ഞ തീവണ്ടി ഏതോ ദേശത്തു കൊണ്ട് നിർത്തി. നല്ല തണുപ്പ്... ആ തണുപ്പ് പോലും താങ്ങാൻ പറ്റുന്നില്ല. പോരാത്തതിന് നല്ല ക്ഷീണവും. 6 മണിക്ക് kalka to ഷിംല toy ട്രെയിൻ kalkayil നിന്ന് പുറപ്പെടും, പക്ഷെ അല്പം താമസിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക്‌ ചെയ്താലും സമയമല്ലേ മുഖ്യം. ഓടിപിടിച്ചു ഒരു ഓട്ടോ കിട്ടിയേങ്കിലും അതിലെ സാരഥിയുടെ വേഗം ഉള്ള പ്രതീക്ഷ കളയുമാറു ആണ്.

"ഇങ്ങേർക്കെന്താ നമ്മുടെ നെഞ്ചിലെ ഇടിപ്പ് അറിയാത്തതു. എങ്ങാനും ആ ട്രെയിൻ പോയാൽ കാത്തിരുന്ന ഒരു വല്യ അനുഭവം ആണ് പോകുന്നെ ".. മനസ്സിൽ നല്ല മലയാളം വരുന്നുണ്ട്, എന്നാലും പുറമെ സഭ്യമായ രീതിൽ വേഗത്തിൽ പോകാൻ പറഞ്ഞു.

 

Kalka സ്റ്റേഷൻ എത്തി.. കിട്ടിയതൊക്കെ പറക്കി, സാരഥിക്ക് അവകാശപ്പെട്ടതും കൂട്ടത്തിൽ ഒരു bye പറഞ്ഞിട്ട് ഒരു ഓട്ടം ആയിരുന്നു.. മനസ് നിറയെ എടുക്കല്ലേ എന്ന പ്രാർത്ഥനയും..

പ്രതീക്ഷ കൈ വിട്ടില്ല.. എടുക്കാറായി നില്കുന്നു.. Toy ട്രെയിൻ, അക്ഷരാർത്ഥത്തിൽ correct ആണ്.. കളിപ്പാട്ടം പോലെ ഒരു ട്രെയിൻ.. നേരം പുലര്ന്നെ ഉള്ളു.. എനിക്ക് അവസാനത്തെ ബോഗി ആണ് കിട്ടിയത്. ഒരു ചില്ലു കൂടാരത്തിലേക്ക് കേറിയ പ്രതീതി. അസ്ഥി മരകഷണങ്ങൾ കൊണ്ടും. വലതു ഭാഗത്തെ ചെറിയ സീറ്റിൽ പോയി ഇരുന്നു.. ഉള്ളിൽ അധികം space ഇല്ലാ എങ്കിലും വിശാലത. അങ്ങനെ ചുവന്ന തീവണ്ടി അങ്ങ് ചലിക്കുന്നു.. മല കേറി കേറി ഷിംല, മലകളുടെ രാജകുമാരിയെ കാണാൻ..ബോര് വശത്തു സൂര്യൻ ഉദിച്ചു പൊങ്ങുന്നു.എന്നാൽ അത് പോലെ നമ്മളും മല കേറുകയാണല്ലോ ചുരങ്ങൾ താണ്ടി, തുരങ്ങളിലൂടെ, pine മരക്കാടുകളികൂടെ തണുത്ത കാറ്റിനെ തുറന്നു കൊണ്ട്.. ചെറിയ ചെറിയ കൂടാരങ്ങൾ അങ്ങങായി കാണാം. ഒരു പൊക്കമുള്ള പാലത്തിലൂടെ.. പിന്നെ തുറങ്കങ്ങൾക്കു ഉള്ളിലൂടെ നുഴഞ്ഞു പൈൻ കാടുകളിലൂടെ... തണുപ്പ് സൂര്യന്റെ ചൂടിനെ തോൽപിച്ചു നില്കുന്നു, ഇപ്പോൾ കാണുന്നത് വെളിച്ചം മാത്രം കാട്ടുന്ന ഒരു പന്തം പോലെ ആണ്.ഒരു യൂറോപ്പിയൻ ഗ്രാമത്തിലൂടെ പോകും പോലെ തോന്നുന്നു.. ഈ ഭാരതത്തിലും ഉണ്ടല്ലേ ഇമ്മാതിരി ഇടങ്ങൾ.

പല സ്റ്റേഷനുകളിൽ നിർത്തുന്നുണ്ട്.. ചിലർ ഇറങ്ങി ആഹാരം കഴിക്കുന്നു.. ഫോട്ടോ എടുക്കുന്നു, സാധനം വാങ്ങുന്നു. ആ കൂട്ടത്തിൽ ഞാനും പങ്കെടുക്കുന്നു.. ചീട എന്നാൽ ഇവിടെത്തെ കപ്പലണ്ടി മിട്ടായി ആണെന്ന് അന്ന് മനസിലായി..വീണ്ടും വീണ്ടും അതങ്ങു കേറി പോകുന്നു.. പൈൻ കാടുകളിലൂടെ..