Nilgiri Mountain Railway

Give your rating
Average: 4.3 (3 votes)
banner
Profile

SAGAR SALIM

Loyalty Points : 40

Total Trips: 1 | View All Trips

Post Date : 19 Oct 2021

Nilgiri Mountain Railway

യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും ജീവിതത്തിൽ ഒരു പ്രാവിശ്യം എങ്കിലും സഞ്ചരിക്കേണ്ട ഒരു റെയിൽ പാതയാണ്  
മേട്ടുപാളയം മുതൽ  
ഊട്ടി വരെയുള്ള പാത.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളിൽ ഒന്നാണ് ഊട്ടി - മേട്ടുപാളയം റെയിൽ. പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് നീലഗിരി കുന്നുകളിലൂടെയുള്ള യാത്ര.  

മേട്ടുപാളയം മുതൽ  ഊട്ടി  വരെയുള്ള          46 km ഏകദേശം 
നാല് മണിക്കൂർ കൊണ്ടാണ് എത്തിച്ചേർന്നത്. ചുരുക്കി പറഞ്ഞാൽ അതിഗംഭീരമായ ഒരു യാത്ര തന്നെയാണിത് പ്രക്യതിയുടെ ഭംഗിയും ചരിത്രത്തിന്റെ പ്രൗഡിയും ഒത്തു ചേർന്ന ഒരു അതി മനോഹരമായ യാത്ര.

ഈ യാത്രയ്ക്ക് വേണ്ടിയുള്ള ആഗ്രഹം മനസ്സിൽ കയറിയിട്ട് 
കുറേ ആയെങ്കിലും ഇപ്പോഴാണ് അവസരവും,ഭാഗ്യവും ഒത്ത് വന്നത്.
ടിക്കറ്റ് ബുക്ക് ചെയ്തത് മൂന്ന് 
മാസം മുൻപാണ് 
എനിക്കും ഹർഷൻ അണ്ണനും 
കൂടി 590 രൂപയായി. 
ഒരാൾക്ക് 255 രൂപയാണ് 
( first Class നു 470 ആണ് ഒരാൾക്ക് )
ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാകും  എന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുക.
ഇനി ഭാഗ്യം എന്നത് നിങ്ങൾ ബുക്ക് ചെയ്ത് അവിടെ എത്തിയാലും ട്രെയിൻ പോകുന്ന വഴിയിൽ എന്തെങ്കിലും കുഴപ്പം (മണ്ണ് ഇടിച്ചിൽ) പോലെയുള്ള സംഭവങ്ങൾ ഉണ്ടായാൽ ട്രയിൻ ക്യാൻസൽ ചെയ്യും. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ടിക്കറ്റ് ബുക്ക് ചെയ്തിട്ട് തിരിച്ചുള്ള യാത്ര മാത്രമാണ് സാധ്യമായത്. 

മേട്ടുപാളയത്തു നിന്ന് രാവിലെ 
7:10 നാണ് ഈ യാത്ര ആരംഭിക്കുന്നത് കേരളത്തിൽ നിന്ന് വരികയാണെങ്കിൽ രാവിലെ 5 മണിക്ക് കോയമ്പത്തൂരിൽ നിന്ന് വരുന്ന നീലഗിരി express നു കയറിയാൽ മതി ആത് 6 മണിക്ക് മേട്ടുപാളയം എത്തും. 
സ്റ്റീം എൻജിൻ മേട്ടുപ്പാളയം സ്റ്റേഷനിൽ നിന്ന് വെള്ളമൊക്കെ നിറച്ച ശേഷം ചെറിയ പരിശോധനയും കഴിഞ്ഞ് വണ്ടി അവിടെ നിൽപ്പുണ്ടാകും

ഞങ്ങൾ ഊട്ടിയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് ട്രെയിനിൽ കയറി. ഉച്ചക്ക് 2.15 ന് 
തന്നെ ട്രെയിൻ എടുത്തു.
ഊട്ടിയിൽ നിന്നും കൂനൂർ വരെ ഡീസൽ എഞ്ചിനും, കൂനൂർ മുതൽ മേട്ടുപാളയം വരെ സ്റ്റീം എഞ്ചിനും ആണ് ഉപയോഗിക്കുന്നത്.

കൂനൂർ മുതൽ  ആവി എഞ്ചിൻ്റെ സൗണ്ടും പുകയും പഴയകാല സിനിമകളിലെ സീനുകൾ ഓർമ്മിപ്പിക്കുന്ന പോലെയാണ് യാത്ര. ചെറിയ ഗ്രാമങ്ങളും ,
കൃഷി ഇടങ്ങളും, ഇടതൂർന്ന് നിൽക്കുന്ന യൂക്കാലിപ്സ് മരങ്ങളുടെ ഇടയിലൂടെയുള്ള 
യാത്ര കഴിഞ്ഞ് പതിയെ വണ്ടി മലനിരകളിലേക്ക് പ്രവേശിക്കും.

കാട്ടിലൂടെ മെല്ലെ മെല്ലെ ട്രെയിൻ മുന്നോട്ടു പോവുകയാണ്,  പ്രകൃതി എത്രമേൽ കൺകുളിർമ നൽകുന്നതാണെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു 
ഓരോ നിമിഷങ്ങളും.

ട്രെയിൻ ഇടയ്ക്കിടയ്ക്ക് ഓരോ സ്ഥലങ്ങളിലും നിർത്തുന്നുണ്ട്, മനോഹരമായ പ്രകൃതിയുടെ കാഴ്ചകളായിരുന്നു ഓരോ സ്റ്റോപ്പും. അതിനിടയിൽ ട്രെയിനിന് ആവശ്യമായ വെള്ളം നിറക്കുകയും  ചെയ്യുന്നുണ്ട്.


16 തുരങ്കങ്ങളും 
250 പാലങ്ങളും പാതയിൽ ഉണ്ട്. 
ഇതിൽ 32 ഓളം  വലിയ പാലങ്ങൾ. 
റോഡുകൾക്ക് മീതെ 15 പാലങ്ങൾ ഉണ്ട്.  മണിക്കൂറിൽ 25 കിലോമീറ്ററാണ് പരമാവധി 
വേഗത. ഊട്ടിയില്‍ നിന്ന് മേട്ടുപാളയത്തേക്കും തിരിച്ചും              ദിവസം ഒരു സർവീസ് വീതം. 

ചരിത്രം...
1854 ആണ് ബ്രിട്ടീഷുകാർ ഇതിന്റെ   പ്ലാനിങ്ങ് ആരംഭിക്കുന്നത് , 
45 വർഷത്തെ കാത്തിരിപ്പിനു ശേഷം     1899 ലാണ് ഇത് പൂർണ്ണമായി 
പണി കഴിഞ്ഞത് 
ആദ്യകാലത്ത് കൂനൂർ വരെയായിരുന്നു ഉണ്ടായിരുന്നത് തുടർന്ന് 1908 ൽ ഊട്ടി വരെ വ്യാപിപ്പിക്കുകയാണ് ചെയ്തത് അന്ന് പണി കഴിപ്പിച്ച പാലങ്ങളും തുരങ്കങ്ങളും ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു ' 
ഇന്ത്യയിൽ ഇന്നുള്ള ഒരേയൊരു 
Rack Railway ആണ് ഈ പാത.
2005 ൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചു. 

ഇനിയും പോകാത്തവർ ഊട്ടിയിൽ പോകുമ്പോൾ എന്തായാലും ഒരു തവണ യാത്ര ചെയ്യണം.

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്, വെളിച്ചത്തിൽ നിന്ന് കൂടുതൽ വെളിച്ചത്തിലേക്ക് മനുഷ്യനെ കൊണ്ടു പോകുന്ന 
ഒന്നാണ് യാത്രകൾ....