MAKALI DURGA FORT ,KARNATAKA

Give your rating
Average: 4 (2 votes)
banner
Profile

Sohan Sathyarthy

Loyalty Points : 335

Total Trips: 13 | View All Trips

Post Date : 12 Dec 2021
1 view

ബാംഗളൂർ നിന്നും 60 km ദൂരെയുള്ള ട്രെക്കിങ്ങ് സ്പോട് ആണിത് .സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1300 M അടി ഉയരം .കാർ പാർക്കിങ്ങിൽ നിന്നും റെയിൽപാത മുറിച്ചു കടന്നാൽ മല മുകളിലേക്കുള്ള പ്രവേശന കവാടം എത്തും .രണ്ടു കിലോമീറ്ററോളം നടന്നു കയറണം .ആദ്യത്തെ കുറച്ചു ദൂരം മൺ പാതയാണ് .അത് പിന്നിട്ടാൽ കയറ്റം തുടങ്ങുക ആയി .ചെറുതും വലുതും ഒക്കെയായ പാറ കല്ലുകൾക്ക് ഇടയിലൂടെ ആണ് വഴി .വെള്ള പെയിന്റ് ഉപയോഗിച്ച് ആരോ മാർക്കുകൾ ഉള്ളതിനാൽ വഴി തെറ്റാതെ കയറാം .ഒന്ന് രണ്ടിടത്തും അല്പം റിസ്ക് ആണ് .ചെരിഞ്ഞ പാറയിലൂടെ കയറണം .പിടിക്കാൻ കൈവരികൾ ഒന്നും ഇല്ല ,മഴക്കാലത്തു സ്ലിപ് ആവാൻ സാധ്യത ഉണ്ട് .

മുക്കാൽ ഭാഗം കയറിയാൽ വളരെ വിശാലമായ പാറപുരത്തു എത്തും .മനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച് അൽപനേരം ഇരുന്നു വീണ്ടും മുകളിലേക്ക് കയറാം .മലമുകളിൽ പഴയ കോട്ടയുടെ അവശിഷ്ടങ്ങളും ഒരു പഴയ ശിവ ക്ഷേത്രവും ഉണ്ട് .

ഓൺലൈൻ ബുക്കിംഗ് മാത്രമേ ഉള്ളു .my eco trips എന്ന സൈറ്റിലൂടെ ബുക്ക് ചെയ്യാം .rs 250 ആണ് ചാർജ് .കടകൾ ഒന്നും ഇല്ലാത്ത കൊണ്ട് വെള്ളം ,ഭക്ഷണം ഒക്കെ കയ്യിൽ കരുതുക .

Route-bangalur-yelhanka-doddabellapur-maakalidurga