MAAJULI ISLAND,ASSAM

Give your rating
Average: 4 (2 votes)
banner
Profile

Sohan Sathyarthy

Loyalty Points : 335

Total Trips: 13 | View All Trips

Post Date : 09 Jan 2022

 

മജുലി ദീപിലെ പാടങ്ങൾക്കു സ്വർണ നിറമാണിപ്പോൾ .കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടുകുപാടങ്ങൾ പൂത്തുലഞ്ഞു നിൽക്കുകയാണ് .മനോഹരമായ കാഴ്ച തന്നെ .

ആസ്സാമിൽ ബ്രഹ്മപുത്ര നദിയിലാണ് ഈ ദ്വീപ് .largest river island in the world .മഴക്കാലത്തു സംഹാര രൂപിണിയാവുന്ന നദി ദ്വീപിനെ കുറേശ്ശെ കാർന്നു തിന്നുനും ഉണ്ട് .

ചെറിയ പുഴകളും ,കുളങ്ങളും ,കൃഷിയിടങ്ങളും ,മുളം കൂട്ടങ്ങളും ഒക്കെ ഉള്ള തനി ഗ്രാമം അതാണ് മജുലി .ഗ്രാമക്കാഴ്ചകളിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാതെ ആയിരിക്കണം അങ്ങോട്ടുള്ള യാത്ര .

അവിടത്തെ പ്രധാന ആകർഷണം സത്രങ്ങൾ ആണ് .നവ വൈഷ്ണവ വക്താവായ ശ്രീ ശങ്കർ ദേവ് സ്ഥാപിച്ച ആരാധനാലയങ്ങൾ ആണ് സത്രങ്ങൾ .മ്യൂസിയം ,ലൈബ്രറി ,ആർട് ഗാലറി എന്നിവയൊക്കെ ചില സത്രങ്ങളിൽ ഇപ്പോഴും ഉണ്ട് .,കമലാ ബാരി .auniati ,garmuhk ,dakinpath .samaguri ഇവയൊക്കെ ആണ് പ്രധാന സത്രങ്ങൾ .ഇതിൽ സമഗുരി സത്രയിൽ മുഖം മൂടികൾ നിർമിക്കുന്നുണ്ട് .അവിടത്തെ ഉത്സവമായ രാസലീലക്കും മറ്റു ട്രഡീഷണൽ ഉത്സവങ്ങൾക്കും വേണ്ട മുഖം മൂടികൾ മുളയും മണ്ണും ചാണകവും ഉപയോഗിച്ച് നിർമിക്കുന്നു .

ആസ്സാമി ജനതയ്ക്ക് പുറമെ പല ട്രൈബൽ വിഭാഗക്കാരും ആണിവിടത്തെ താമസക്കാർ .മുളകാലുകളും കോൺക്രീറ്റു കാലുകളും കുത്തി നിർത്തി അതിനു മുകളിൽ മുളയും വൈക്കോലും ഉപയോഗിച്ചാണ് ട്രഡീഷണൽ വീട് നിർമാണം .അടുക്കളയിൽ മണ്ണ് കൊണ്ട് പീഠം ഉണ്ടാക്കി അതിനു മുകളിൽ ആണ് വിറകടുപ്പ് കത്തിക്കുന്നത് .ഇപ്പോൾ പല വീടുകളിലും ഗ്യാസ് അടുപ്പുകൾ വന്നു തുടങ്ങി .

അരിയും ചില പച്ചമരുന്നുകളും ഉപയോഗിച്ച് ഉണ്ടാകുന്ന റൈസ് ബിയറും ഉണക്ക മീൻ വറുത്തതും ആണ് അതിഥി സൽക്കാരത്തിന് ഇവർ ഉപയോഗിക്കുന്നത് .മജൂലിയിൽ നിയമവിധേയം ആണത്രേ റൈസ് ബിയർ നിർമാണം

2016 മുതൽ മജുലി ഒരു ജില്ല ആണ് .സ്‌കൂൾ .കോളേജ് ATM ,പെട്രോൾ പമ്പ് ,ഹോസ്‌പിറ്റൽ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാണ്

ദ്വീപിൽ താമസിക്കാൻ ഹോം സ്റ്റേ ,ഗസ്റ്ഹൗസ് എല്ലാം ലഭ്യമാണ് .ചുറ്റിക്കറങ്ങുവാൻ ബൈക്ക് ,സൈക്കിൾ എന്നിവ കിട്ടും

എത്തിച്ചേരുവാൻ ആദ്യം ഗൗഹാട്ടി എത്തണം .അവിടെ നിന്നും മറിയാനി ജങ്ക്ഷൻ .മാറിയാനി നിന്നും ഷെയർ ഓട്ടോയിൽ ജോർഹാട് ടൗണിൽ എത്താം 30 രൂപ ഓട്ടോചാർജ് .ജോർഹാട്ടിലും റെയിൽവേ സ്റ്റേഷൻ ഉണ്ട് പക്ഷെ കുറച്ചു ട്രെയിനുകൾ മാത്രമേ ഉള്ളു .ജോർഹാട് നിന്നും അടുത്ത ഷെയർ ഓട്ടോ പിടിച്ചു ബോട്ട് പുറപ്പെടുന്ന നിമാതി ഘട്ടിൽ എത്താം 40 രൂപ ഓട്ടോ ചാർജ് .ബോട്ട് ചാർജ് 15 രൂപ .ബൈക്ക് ,കാർ ഒക്കെ ബോട്ടിൽ കയറ്റം ,അതിനു ചാർജ് വേറെ .ഒരു മണിക്കൂറിൽ കൂടുതൽ വേണം ബോട്ട് യാത്ര .കടൽ പോലെ പരന്നു കിടക്കുന്ന ബ്രഹ്മപുത്രയിലൂടെ മനോഹരമായ യാത്രക്കൊടുവിൽ മാജുലിയിൽ എത്താം .ഗ്രാമങ്ങളിലേക്ക് പോകുവാൻ അവിടെയും ഷെയർ ഓട്ടോ കിട്ടും .