കൽക്കട്ട

Give your rating
Average: 4 (2 votes)
banner
Profile

Ameen AP

Loyalty Points : 30

Total Trips: 1 | View All Trips

Post Date : 27 Nov 2021

കൽക്കട്ടയിലേക്ക് ഇവിടെ നിന്ന് കുറച്ചു ദൂരമേ ഉള്ളൂ, നമുക്ക് വിട്ടാലോ????

ഒറീസയിൽ ജോലിചെയ്തിരുന്ന കാലത്ത് കോളേജ് ജൂനിയർ Fuad ചോദിച്ചതാണിത്, എങ്കിൽ പോവാം എന്നായി ഞാനും എൻറെ കോളേജ് സീനിയറായ നിദേവും. അങ്ങനെയാണ് ആ യാത്ര സംഭവിച്ചത്

2016 ജനുവരി 25 നാണ് ഒറീസയിൽ നിന്ന് രാത്രി കൽക്കട്ടയിലേക്ക് ബസ് കയറിയത്,  പുലർച്ചെ തന്നെ ഞങ്ങൾ കൊട്ടാരങ്ങളുടെ നാട്ടിലെത്തി. വിക്ടോറിയ കാലഘട്ടത്തെ കുറിച്ചും ആ കാലത്തെ വാസ്തുവിദ്യയെകുറിച്ചും വിളിച്ചോതുന്നതാണ് അവിടെയുള്ള ഓരോ കാഴ്ചകളും

ഹോട്ടലിൽ പോയി ഫ്രഷ് ആയി പെട്ടെന്നുതന്നെ പരേഡ് നടക്കുന്ന മൈതാനിയിലേക്ക് പോയി, റിപ്പബ്ലിക് ദിനമായതിനാൽ ഇന്ത്യൻ നേവിയുടെയും ആർമിയുടെയും പ്രൗഢഗംഭീരമായ പരേഡ് കാണാൻ സാധിച്ചു. ആയിരങ്ങളാണ് അവിടെ തടിച്ചു കൂടിയിരുന്നത്

വിക്ടോറിയ പാലസും Alipore Zoo വും കറങ്ങിയതിനു ശേഷം ട്രാമിൽ കയറാൻ ടിക്കറ്റെടുത്തു , അതിലൂടെയുള്ള യാത്ര അവിസ്മരണീയമായിരുന്നു.പാർക്ക് സ്ട്രീറ്റ് മുതൽ ധരംതാല വരെയുള്ള ആ യാത്ര ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു.വിശാലമായ മാർക്കറ്റിലൂടെയുള്ള ആ യാത്ര ഏവരെയും വിസ്മയിപ്പിക്കുന്നതാണ്.

അടുത്ത ദിവസം രാവിലെ തന്നെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു ഞങ്ങൾ പുറപ്പെട്ടത് ബേലൂർ മതിനെ ലക്ഷ്യമാക്കിയാണ്, ഹൗറ പാലവും ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയവും കടന്ന് ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. അവിടെയുള്ള റെയിൽവേ സ്റ്റേഷൻ ഏവരെയും അമ്പരപ്പിക്കുന്നതാണ്, പുരാതന കാലത്തെ കുറിച്ച് ചിത്രം നൽകുന്ന ഒന്നായിരുന്നു അത്

സ്വാമി വിവേകാനന്ദ മ്യൂസിയം കണ്ടു ബോട്ട് മാർഗം കലി ഘട് അമ്പലത്തിലേക്ക് പോയി, നിശബ്ദതയുടെ ഇടമായിരുന്നു സ്വാമിവിവേകാനന്ദൻ മ്യൂസിയവും അതിനോടനുബന്ധിച്ചുള്ള ഇടങ്ങളും.

അവിടെനിന്ന് മെട്രോ വഴി സഹീദ് മിനാറിലേക്കും അതിനെ തുടർന്ന് ഇന്ത്യൻ മ്യൂസിയത്തിലേക്കും പോയി. അതിനിടയിൽ ടിപ്പു മസ്ജിദിൽ കയറി, വാസ്തുവിദ്യയുടെ മറ്റൊരത്ഭുതമായിരുന്നു ആ പള്ളി.യാത്രയുടെ വശങ്ങളിലായി ഒരുപാട് ക്രിക്കറ്റ് ടൂർണമെൻറ്കൾ കണ്ടു, രഞ്ജി ട്രോഫിക്ക് മുമ്പ് നടക്കുന്ന മത്സരങ്ങളാണ് അത് എന്ന് മനസ്സിലാക്കാൻ സാധിച്ചു

ഇന്ത്യയിലെ തന്നെ വലിയ മ്യൂസിയങ്ങളിൽ പെട്ട ഒന്നായ ഇന്ത്യൻ മ്യൂസിയത്തിൽ നിന്നിറങ്ങി ഞങ്ങൾ പുറപ്പെട്ടത് സയൻസ് സിറ്റിയിലേക്ക് ആയിരുന്നു, രവീന്ദ്ര സദനിൽ മെട്രോ ഇറങ്ങി ബസ് മാർഗ്ഗം ഞങ്ങളവിടെയെത്തി.ഒരേസമയം പഠിക്കാനുള്ളതും രസകരമാകുന്നതുമായ സംഗതികളാണ് അവിടെയുള്ളത്

തെരുവിൽ നിന്ന് ലഭിക്കുന്ന ആസ്വാദ്യകരമായ ഭക്ഷണങ്ങളാണ് കൽക്കത്തയുടെ മറ്റൊരു ആകർഷക ഘടകം, ചുരുങ്ങിയ പണം കൊണ്ട് ലഭിക്കുന്ന ഏറ്റവും നല്ല ഭക്ഷണം

ചുരുക്കത്തിൽ പതിനെട്ടാം നൂറ്റാണ്ടിൻ്റെയും പത്തൊമ്പതാം നൂറ്റാണ്ടിൻ്റെയും ചിത്രം പകർന്നുനൽകുന്ന ഒന്നായിരുന്നു ഞങ്ങളുടെ കൽക്കട്ട യാത്ര 

ഒരേസമയം ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ വീണ സമൂഹത്തെയും ആഡംബരത്തിൽ ജീവിക്കുന്ന ആളുകളെയും അവിടെ കാണാൻ സാധിച്ചു, അതിൻറെ നേർചിത്രങ്ങളാണ് Quest മാളും ചേരികളും സൂചിപ്പിക്കുന്നത്

ഓരോ യാത്രകളും ഓരോ ഓർമകളാണ്,
ജീവിതത്തിലെ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ഏടുകളാണ്.അത്തരത്തിലുള്ള മനോഹരമായ ഒരു ഏടാണ് കൽക്കട്ട യാത്ര ❤️