ജപ്പാനിലെ ആ രാത്രി………

Give your rating
Average: 4 (2 votes)
banner
Profile

Renjith Das

Loyalty Points : 270

Total Trips: 4 | View All Trips

Post Date : 11 Jun 2021

ഏകദേശം ഒരു വർഷത്തിനു മുമ്പാണ് ആണ് ഒരു ജപ്പാൻ യാത്രയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. പല സമയങ്ങളിലായി 29 ഓളം രാജ്യങ്ങൾ കുടുംബമായി സന്ദർശനം നടത്തിയ ഞങ്ങളുടെ അടുത്ത യാത്ര, ഏകദേശം രണ്ടാഴ്ച യുടെ പദ്ധതി. വിമാന ടിക്കറ്റ് നിരക്ക് നോക്കി 2018 നവംബർ ആദ്യവാരം തന്നെ ബുക്ക് ചെയ്തു 2019 മെയ് മാസത്തേക്ക് 13 ദിവസത്തെ പരിപാടി. കൊച്ചിയിൽ നിന്നും തായ്ലൻഡിലെ ബാങ്കോക്ക് വഴി ജപ്പാനിലെ ഒസാക്കയിലേക്ക്, മടക്കം ടോക്കിയോയിൽ നിന്ന് ബാങ്കോക്ക് - ചെന്നൈ - തിരുവനന്തപുരം. ഞങ്ങളുടെ എല്ലാ യാത്രകളും സ്വന്തം പദ്ധതി പ്രകാരമാണ് 2018 നവംബർ മുതൽ തന്നെ പദ്ധതികൾ രൂപീകരിച്ചു തുടങ്ങി എവിടെയൊക്കെ എത്ര ദിവസം താമസിക്കണം എന്നിവയൊക്കെ. ജപ്പാനിലെ ആഭ്യന്തര യാത്രയ്ക്ക് ട്രെയിനാണ് ഞങ്ങളുടെ യാത്ര മാർഗം. ഒരു ഞായറാഴ്ച രാത്രി 10 മണിക്കാണ് ഞങ്ങൾ വിമാനത്താവളത്തിൽ എത്തിച്ചേരുക അവിടെനിന്നും ഏകദേശം 50 മിനിറ്റ് ട്രെയിനിൽ സഞ്ചരിച്ച് വേണം നഗരത്തിൽ എത്തിച്ചേരേണ്ടത്. ആദ്യത്തെ രണ്ട് ദിവസം ഒസാക്കയിലും ബാക്കി മറ്റു നാല് നഗരങ്ങളിലും ആണ് ചിലവഴിക്കുക. ആദ്യ ദിവസം രാത്രി 12 മണിക്ക് ശേഷം മാത്രമേ ഹോട്ടലിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ. ഒരുമണിക്കൂറോളം ഇമിഗ്രേഷൻ നടപടികൾ പിന്നെ ഒരു മണിക്കൂർ യാത്ര, രാത്രി 12 മണി വരെയെങ്കിലും ചെക്കിൻ ഉള്ള ഹോട്ടൽ കണ്ടെത്തി ബുക്ക് ചെയ്തു. അഞ്ചു നഗരങ്ങളിൽ 12 രാത്രികൾ താമസം എന്നിവ ശരിയാക്കി ആക്കി.ജപ്പാനിൽ എത്തിയശേഷം റെയിൽ വൗച്ചർ പാസ് ആക്കി മാറ്റേണ്ടതുണ്ട് എന്നാൽ മാത്രമേ ട്രെയിൻ യാത്ര അനുവദിക്കുകയുള്ളൂ. ജപ്പാനിൽ എത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് മാത്രമുള്ളതാണ് ഈ പാസ്, ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നതിനേക്കാൾ അധികലാഭം ഇത് നൽകുന്നു. ജപ്പാനിലെ ചുരുക്കം ചില സ്ഥലങ്ങൾ ഒഴികെ എല്ലായിടത്തും ഈ പാസ് ഉപയോഗിച്ച് യാത്രചെയ്യാം. വിമാനത്താവളത്തിൽ തന്നെ ഈ വൗച്ചർ റെയിൽവേ പാസ് ആക്കി മാറ്റാനുള്ള സൗകര്യം ഉണ്ട്, അന്നേദിവസം തന്നെ അതിനാൽ യാത്ര ആരംഭിക്കാം. വിമാനത്താവളത്തിൽനിന്നും ഹോട്ടലിലേക്കുള്ള യാത്ര ഇതുപയോഗിച്ചാണ് നടത്തേണ്ടത് എന്നാൽ രാത്രി 11 മണിവരെ മാത്രമേ റെയിൽവേ ഓഫ് ഓഫീസ് പ്രവർത്തിക്കുകയുള്ളൂ അതിനുമുമ്പ് മാറ്റിയെടുക്കണം കൂടാതെ ഒരു മൊബൈൽ സിം വാങ്ങണം. രാത്രി 11:35 നാണ് നഗരത്തിലേക്കുള്ള അവസാന ട്രെയിൻ. ജപ്പാനിൽ എത്തുന്ന ദിവസം വളരെ സമയം വളരെ പരിമിതം ......!!

2019 മെയ് മാസം പന്ത്രണ്ടാം തീയതി അതിരാവിലെ 1:30 ന് കൊച്ചിയിൽ നിന്നും ബാങ്കോക്കിലേക്ക് യാത്രതിരിച്ചു, നാലുമണിക്കൂറോളം ഉള്ള വിമാനയാത്ര അവിടെ രാവിലെ 6:45 എത്തിച്ചേർന്നു. ഒന്നരമണിക്കൂർ മുന്നോട്ടാണ് തായ്ലൻഡ് സമയം,ബാങ്കോക്ക് വിമാനത്താവളത്തിൽ ഏഴ് മണിക്കൂറോളം വിശ്രമം... അടുത്ത വിമാനത്തിന് വേണ്ടി. വിമാനത്താവളത്തിൽനിന്നും ഭക്ഷണം കഴിച്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക് പുറപ്പെടേണ്ട വിമാനം 15 മിനിറ്റ് വൈകി യാത്രതിരിച്ചു, ഒസാക്കയിലേക്കു.... ഈ 15 മിനിറ്റ് ഞങ്ങളെ അവിടെ ബാധിക്കും തീർച്ച... അഞ്ചു മണിക്കൂർ നീണ്ട യാത്ര രാത്രി പത്തിന് ഒസാക്കയിലെ കൻസായി വിമാനത്താവളത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൃത്രിമ ദ്വീപാണ് കൻസായി. വിമാനത്തിൽ നിന്നും ഇറങ്ങി ഇമിഗ്രേഷൻ ലക്ഷ്യമാക്കി നടന്നു ... ഒരു ട്രെയിൻ കൂടി കയറണം കയറിവേണം ഇമിഗ്രേഷൻ സ്ഥലത്തെത്താൻ . അവിടെയെത്തിയപ്പോൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിധം വലിയ തിരക്ക് രാത്രി ഏകദേശം 10:30.... ഞങ്ങൾ ഒരു നീണ്ട നിരയുടെ പുറകിൽ സ്ഥാനം പിടിച്ചു കുറച്ചു നേരം കഴിഞ്ഞു കൗണ്ടറിൽ എത്തിയപ്പോഴാണ് മനസ്സിലായ അവിടെ ഫോട്ടോയും വിരലടയാളവും എടുത്ത ശേഷം വീണ്ടും അടുത്ത വരിയിൽ നിൽക്കണം.... എങ്ങനെയും 11 മണിക്ക് മുമ്പായി റെയിൽവേ കൗണ്ടറിൽ എത്തണം .... ഞാൻ ഇമിഗ്രേഷൻ പൂർത്തിയാക്കി പുറത്തേക്കുള്ള വഴിയിൽ മറ്റുള്ളവർക്കായി കാത്തുനിന്നു. അവരുടെ ഇമ്മിഗ്രേഷൻ പൂർത്തിയാക്കിയതും ... ഞങ്ങൾ റെയിൽവേ കൌണ്ടർ ലക്ഷ്യമാക്കി ഓടി...10:58 റെയിൽവേ കൗണ്ടറിന്റെ ഔട്ടോമാറ്റിക് വാതിലിലൂടെ അകത്തു കടന്നു ..... ചെറിയൊരു ആശ്വാസം .... അവിടത്തെ ജീവനക്കാരിക്ക് ഞങ്ങൾ രേഖകൾ കൈമാറി. അപ്പോൾ ഞങ്ങൾ കയറിവന്ന വാതിലിൽ ആരോ മുട്ടുന്ന ശബ്ദം.... നോക്കിയപ്പോൾ ഒരു വനിത, അവരുടെ ഭാവം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഞങ്ങളെപ്പോലെ വൗച്ചർ മാറ്റി വാങ്ങാൻ വന്നതാകാം എന്ന്. എന്നാൽ സമയം 11 മണി കഴിഞ്ഞിരുന്നു അതിനാൽ വാതിലടഞ്ഞു. ആ വിവരം കൗണ്ടറിലെ ജീവനക്കാരിയുടെ ശ്രദ്ധയിൽപ്പെടുത്തി ....നോ പ്രോബ്ലം ....എന്നു അവർ പറഞ്ഞു .....കുഴപ്പമില്ല എന്നും അവർ വാതിൽ തുറന്നുതരുമെന്നും ആംഗ്യ ഭാഷയിൽ ഞാൻ ആ വനിതയോടു ... അവർക്ക് ഒരു ആശ്വാസം ... ഏകദേശം 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങളുടെ പാസ് തയാറായി, ഞങ്ങളുടെ ട്രെയിൻ വിവരം തിരക്കിയ ശേഷം വാതിലിലേക്ക് നടന്നു, പെട്ടെന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരൻ വന്ന മറ്റൊരു വാതിൽ കാട്ടി... പുറത്തുനിന്നു ആ വനിത ആ വാതിൽ വഴി കയറുവാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹം അനുവദിച്ചില്ല... രാത്രി 11 മണിക്ക് ശേഷം കമ്പ്യൂട്ടർ പ്രവർത്തിക്കില്ല എന്ന് പറഞ്ഞു അവരെ മടക്കി, വിഷമത്തോടെ അവർ പോയി.

ജപ്പാനിൽ ട്രെയിൻ യാത്ര വളരെ ചിലവേറിയതാണ് ഞങ്ങൾക്ക് പാസ് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഏകദേശം ജപ്പാൻ കറൻസി 7000 യെൻ (4500 രൂപ) വേണം ഞങ്ങൾക്ക് ഹോട്ടലിലേക്ക് എത്താൻ. ആ വനിതയ്ക്ക് ഒരുപക്ഷേ അതിൽ ഏറെ ദൂരം പോകേണ്ടത് ആയിരിക്കാം, ഞങ്ങളുടെ ഭാഗ്യം അപ്പോഴാണ് മനസ്സിലായത്. ജപ്പാനിൽ ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേക്ക് ഏകദേശം 2000 രൂപ ചിലവാകും ട്രെയിൻ യാത്രയ്ക്ക്. ഇവിടെ ട്രെയിൻ ഏകദേശം 280 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത് അതായതു തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് ഒരു മണിക്കൂറിനകം എത്തിച്ചേരുമെന്ന് അർത്ഥം. 14 ദിവസത്തേക്ക് ഒരാൾക്ക് ഏകദേശം 30,000 രൂപ വരും റെയിൽ വൗച്ചറിന് നിരക്ക് പരിധിയില്ലാതെ ഉപയോഗിക്കാം.അവിടെ നിന്നും ഞങ്ങൾ പ്ലാറ്റ്ഫോമിലേക്ക് പോയി, 11:35 നാണു ഞങ്ങടെ ട്രെയിൻ. ഇനി ഒരു സിം എടുക്കണം മറ്റുള്ളവരെ പ്ലാറ്റഫോമിൽ നിർത്തി ഞാൻ സിം അന്വേഷിച്ചു പോയി. അവസാനം മൊബൈൽ സിം വിൽക്കുന്ന സ്ഥലത്ത് എത്തി പക്ഷേ ഒരാൾ പോലും ഇല്ല ..... കുറേ വെൻഡിങ് മെഷീൻ മാത്രം സംശയം ചോദിക്കാൻ പോലും ആരുമില്ല ആ ശ്രമം ഉപേക്ഷിച്ചു തിരികെപോയി. ജപ്പാനിൽ മൊബൈൽഫോൺ ഉപയോഗം വളരെ ചിലവ് ചിലവേറിയതാണ് ഏകദേശം 2000 രൂപ വേണ്ടിവരും രണ്ടാഴ്ചത്തേക്ക് മിനിമം ഡാറ്റാക്കു മാത്രം. ട്രെയിനിൽ കയറി ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു അപ്പോഴും ഹോട്ടൽ ചെക്കിൻ സമയം ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു…. രാത്രി 12 മണി കഴിയുന്നു.... ഞങ്ങളുടെ ഹോട്ടൽ Tenoji എന്ന സ്ഥലത്താണ്, ഏകദേശം 12:15ന് ഞങ്ങൾ Tenoji റെയിൽവേ സ്റ്റേഷനിൽ എത്തി.

അവിടെനിന്ന് ഹോട്ടലിലേക്കുള്ള വഴി ഏകദേശം മനസ്സിലാക്കി ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. കയ്യിൽ ഒരു പ്രിൻറ് ചെയ്ത് മാപ്പുണ്ട് അതാണ് ഏക ആശ്വാസം. ഇംഗ്ലീഷിൽ കുറച്ച് പുറകിലാണ് ജപ്പാൻകാർ എന്നാലും അവർ നമ്മെ എങ്ങനെയും സഹായിക്കും. റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് മുറിച്ചുകടന്ന് ഹോട്ടൽ ലക്ഷ്യമാക്കി നടന്നു, വഴിയിലൂടെ നടന്നു കൊണ്ടിരുന്ന ഒരാളോട് വഴി ചോദിച്ചു. അദ്ദേഹം മൊബൈലിൽ മാപ് നോക്കി വഴി കണ്ടെത്തി, ഏകദേശം 500 മീറ്റർ അകലെയാണ് ഹോട്ടൽ അദ്ദേഹം ഹോട്ടൽ.... വാതിൽ വരെ അദ്ദേഹം ഞങ്ങളെ കൊണ്ടാക്കി, ഞങ്ങൾ അദ്ദേഹത്തോട് നന്ദി പറഞ്ഞു പിരിഞ്ഞു. കുറച്ചു പടികൾ കയറി ഞങ്ങൾ ഹോട്ടലിൽ രണ്ടാം നിലയിൽ എത്തി അടഞ്ഞുകിടക്കുന്ന ഒരു ചില്ലു വാതിൽ അകത്തു നല്ല വെളിച്ചം എന്നാൽ ആരും തന്നെ ഇല്ല അവിടെയാണ് റിസപ്ഷനിൽ. രണ്ടുമൂന്നു പ്രാവശ്യം തട്ടി ഒരു പ്രയോജനവുമില്ല ഞാനൊരു നില കൂടി കയറി നോക്കി ആരെങ്കിലും ഉണ്ടോ എന്ന് ആരും ഇല്ല.... ഞങ്ങൾ ആകെ വിഷമിച്ചു മിക്കവാറും ഈ പടികളിൽ ഇരുന്നു ഉറങ്ങേണ്ടിവരും... പെട്ടെന്ന് മറ്റൊരു വാതിൽ തുറന്ന് ഒരു പ്രായമായ സ്ത്രീ വന്ന ജപ്പാൻ ഭാഷയിൽ എന്തോ ഞങ്ങളോട് പറഞ്ഞു വാതിൽ പൂട്ടി അകത്തേക്ക് പോയി ഒന്നും മനസ്സിലായില്ല ഞങ്ങൾ ആകെ വിഷമിച്ചു. അപ്പോഴാണ് ഒരുവശത്തായി വച്ചിരിക്കുന്ന ഒരു ചെറിയ ബോർഡ് ശ്രദ്ധയിൽപ്പെട്ടത് അതിൽ ഈ ഹോട്ടലിൽ എങ്ങനെ ചെക്കിൻ ചെയ്യണം എന്നായിരുന്നു. ബുക്കിംഗ് സ്വീകരിച്ച ദിവസം തന്നെ ഒരു മെയിൽ അയച്ചിട്ടുണ്ട് എന്നും അതിൽ എല്ലാ വിവരങ്ങളും ഉണ്ടെന്ന് ഹോട്ടലിലെ വൈഫൈ വിവരങ്ങളും ഉണ്ടായിരുന്നു, മൊബൈൽ ഇൻറർനെറ്റ് കണക്ട് ചെയ്തു ഇമെയിൽ കണ്ടെത്തി അതിൽ നിന്നും വാതിലുകളുടെ നമ്പർ ലോക്ക് വിവരങ്ങൾ മനസിലാക്കി. എങ്ങനെയോ ഞാൻ ആ ഇമെയിൽ കാണാതെ പോയി. റിസപ്ഷൻ വാതിൽ നമ്പർ ലോക്ക് ഉപയോഗിച്ച് തുറന്നു.... ഒരാശ്വാസം എവിടെയെങ്കിലും കിടന്നുറങ്ങാം... ചായ ഉണ്ടാക്കാനുള്ള സൗകര്യങ്ങളുണ്ട് ഒരു വശത്തായി. ഇമെയിൽ പ്രകാരം മുറി കണ്ടെത്തി നമ്പർ ലോക്ക് തുറന്നു ....നല്ല സൗകര്യമുള്ള അതി വിശാലമായ മുറി, ബാഗും സാധനങ്ങളും മുറിയിലാക്കി. ടോയ്ലറ്റ് നോക്കിയപ്പോൾ കുറെ സ്വിച്ചുകൾ ... യൂട്യൂബ് നോക്കി അവയുടെ പ്രവർത്തനം പഠിച്ചു. ചായ ഉണ്ടാക്കി കുടിച്ചു എല്ലാവരും സുഖമായി ഉറങ്ങി. ഇനിയും ഒരു രാത്രി കൂടി ഈ ഹോട്ടലിൽ ഉണ്ടാവും രണ്ടു രാത്രികളും പകലുകളും അവിടെ താമസിച്ചെങ്കിലും ഹോട്ടലിലെ ഒരു ജീവനക്കാരെയും ഞങ്ങൾ കണ്ടില്ല എന്നാലും മുറി വൃത്തിയാക്കൽ എപ്പോഴോ നടന്നിരുന്നു. എന്താവശ്യമുണ്ടെങ്കിലും ഹോട്ടൽ ജീവനക്കാരുമായി ബന്ധപ്പെടാൻ റിസപ്ഷനിൽ ഒരു ഫോൺ ഉണ്ട്. ജീവനക്കാർ ഇല്ലാതെയും ഒരു ഹോട്ടൽ നന്നായി നടത്താമെന്നു ഇതിൽ നിന്ന് ഞങ്ങക്ക് മനസിലായി. ഒസാക്കയിലെ കാഴ്ചകൾക്കു ശേഷം ഞങ്ങൾ ഹിരോഷിമയിലെ തിരിച്ചു ഇനിയും 11 ദിവസങ്ങൾ ജപ്പാനിൽ.... അങ്ങനെ സംഭവബഹുലമായ ജപ്പാനിലെ ആ രാത്രി......