ഗ്രാമീണ ഭംഗി ഒളിഞ്ഞിരിക്കുന്ന ഹംപിയുടെ മറുവശം

Give your rating
Average: 4 (2 votes)
banner
Profile

Shan Raj

Loyalty Points : 190

Total Trips: 5 | View All Trips

Post Date : 10 Nov 2021
11 views

വർഷങ്ങൾക്ക് മുൻപേ മനസ്സിൽ കേറിപ്പറ്റിയ ഒരു പേരാണ് ഹംപി. ഈ വർഷം അത് സാധിച്ചു. യാത്രാ പ്രേമികളുടെ ഒരു prime ഡെസ്റ്റിനേഷൻ ആണ് ഹംപി. ഹംപിയെ കുറിച്ച് മിക്കവാറും എല്ലാവർക്കും അറിവുണ്ടാകും. എന്നാൽ അധികം ആരും പോകാത്ത ഒരു മറു വശം ഉണ്ട് ഹംപിക്ക്. മൺസൂൺ കാലത്ത് ആർത്തലച്ചൊഴുകുന്ന തുങ്കഭദ്രാ നടി നെടുകെ കീറിമുറിക്കുന്ന ഹംപിയുടെ ഗ്രാമീണ ഭംഗി ഒളിഞ്ഞിരിക്കുന്ന ഒരു മറുവശം.

എവിടെ നോക്കിയാലും പച്ച പാടങ്ങളും അങ്ങിങ്ങായി പെറുക്കി അടുക്കി വച്ച പോലുള്ള പാറക്കൂട്ടങ്ങളും കുറേ പാവങ്ങളായ നല്ല മനുഷ്യരും ചേർന്ന് ഒരു നാച്ചുറൽ ഫീൽ തരുന്ന തനി ഗ്രാമം. ഹംപിയിൽ വരുമ്പോൾ താമസം ഇവിടെയായാൽ ആ ട്രിപ്പ്‌ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അനുഭവമായിരിക്കും തീർച്ച. ഒറ്റ പ്രശ്നമേ ഉള്ളൂ, നദിയിൽ വെള്ളം കൂടുതൽ ആണെങ്കിൽ ബോട്ടിൽ നദി മുറിച്ചുകടന്ന് അപ്പുറം എത്താൻ കഴിയില്ല. 27 കിലോമീറ്റർ ചുറ്റി വേണം പിന്നെ അവിടെ എത്താൻ. ആകെയുള്ളത് ഓട്ടോ മാത്രം. അല്ലെങ്കിൽ കാത്ത് നിന്ന് എപ്പോഴെങ്കിലും വരുന്ന രണ്ടോ മൂന്നോ ബസ് കയറിയിറങ്ങണം. Stay അവിടെ ബുക്ക്‌ ചെയ്തിരുന്നത് കൊണ്ട് എന്തായാലും അവിടെ എത്തിയെ പറ്റൂ.

രാവിലെ വെറും വയറ്റിൽ കുറേ ഓട്ടോക്കാരോട് മല്ലടിച്ച് അവസാനം 1100 രൂപയ്ക്ക് ഒന്നിനെ ഒപ്പിച്ചു. 1100 രൂപയ്ക്ക് റൂമിലെത്തിച്ച്, അവിടെ നിന്ന് അടുത്തുള്ള അഞ്ചനാദ്രി ഹില്ലും ലക്ഷ്മി ടെമ്പിളും ശബരി കേവും കൊണ്ടുപോയി തിരിച്ചു വീണ്ടും റൂമിൽ വിടാം എന്ന് പറഞ്ഞത് കൊണ്ട് ഒരാശ്വാസമായി. പോകും മുൻപ് mangotree യിൽ കയറി പ്രാതലും കഴിച്ചു. ഹംപിയിലെ ട്രെഡിഷണൽ ഫുഡ്‌ കിട്ടുന്ന ഒരു ഓതെന്റിക് restaurant ആണ് Mangotree. അങ്ങനെ ഹംപിയിൽ നിന്ന് കമലപുർ, അനേഗുണ്ടി വഴി സനാപുർ എന്ന ഗ്രാമത്തിൽ എത്തി. അവിടെ വാട്ടർഫാൾ ഗസ്റ്റ് ഹൌസിൽ ആണ് സ്റ്റേ.

റൂമിൽ മിനിമം സൗകര്യങ്ങളെ ഉള്ളൂ എങ്കിലും കിടിലൻ ആംബിയൻസ് 👌ഒരു വയലിനു നടുക്ക് പുല്ല് മേഞ്ഞ മൺ കുടിലുകൾ ആണ് റൂമുകൾ. നിലത്ത് മെത്ത വിരിച്ച് അതിലിരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള ഡയനിങ് ഏരിയ. അൽപ്പം എക്സ്പീൻസിവ് ആണെങ്കിലും എന്ത് ആഹാരം എപ്പോൾ പറഞ്ഞാലും ഒരു മടിയും ഇല്ലാതെ ഉണ്ടാക്കിത്തരുന്ന നല്ല സ്റ്റാഫ്‌. അടുത്തുള്ള സ്ഥലങ്ങളിൽ നമുക്ക് തന്നെ പോയി വരുന്നതിന് ടു വീലറുകൾ അവിടുന്ന് തന്നെ വാടകയ്ക്കും ലഭിക്കും. വൈകുന്നേരം അതെടുത്തു ഞങ്ങൾ തുങ്കഭദ്രാ ഡാം കാണാൻ പോയത് മറ്റൊരു അടിപൊളി അനുഭവമായിരുന്നു♥️ പിറ്റേന്ന് ടൂറിസ്റ്റുകളുടെ തിക്കിതിരക്കിലാണ് ഹമ്പി മുഴുവൻ കണ്ടതെങ്കിലും തിലേദിവസത്തെ സനാപൂരിലെ താമസം വേറിട്ട അനുഭവമായിരുന്നു. ♥️

പിറ്റേന്നത്തെ ഹമ്പി വിശേഷം പിന്നീടൊരിക്കൽ പറയാം.