ഗോവൻ വസന്തം തേടി

Give your rating
Average: 5 (2 votes)
banner
Profile

Shareef Chembirika

Loyalty Points : 300

Total Trips: 9 | View All Trips

Post Date : 19 Mar 2024
2 views

ചെവ്വാഴ്ച്ച ഡ്യുട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ബുധനാഴ്ച ഒരു യാത്ര പോയാലോ എന്ന ചിന്ത , ഗോവ യോ , ഉഡുപ്പിയോ , കൊച്ചിയോ ,

കൊച്ചി ഒരുപാട് തവണ പോയത് കൊണ്ട് തന്നെ കൊച്ചി വേണ്ടന്ന് വെച്ചു , വ്യാഴാഴ്ച്ച രാവിലെ ഡ്യുട്ടിയുള്ളത് കൊണ്ട് ഒരു ദിവസത്തെ പദ്ധതി മാത്രം .

സമയം 6.30 കഴിഞ്ഞപ്പോഴും തീരുമാനമായില്ല , 7.15 ന് ചെറിയ ബാഗിൽ അത്യാവശ്യ സാധനങ്ങളുമായി മകനെയും കൂട്ടി റെയിൽവെ സ്റ്റേഷനിലേക്ക് , ഗോവക്കുള്ള ജാംനഗർ - തിരുനൽവേലി ട്രെയിനിൽ ടിക്കറ്റിന് ശ്രമിചെങ്കിലും റിസർവേഷൻ സമയം കഴിഞ്ഞതിനാൽ ടിക്കറ്റ് ലഭിച്ചില്ല , ഒടുവിൽ അതേ ട്രെയിനിന് മംഗലാപുരം - മഡ്ഗാേവ ടിക്കറ്റ് ഓൺലൈനിൽ ലഭിച്ചു. 

 

ബീച്ച് ടൂറിസത്തിന് പേര് കേട്ട ഗോവയെ തേടിയുള്ള എന്റെ യാത്ര പുലർച്ചെ നാലരക്ക് മഡ്ഗോവയിലെത്തി 

 

അവിടെ നിന്നും എന്റെ ലക്ഷ്യം പനാജിയും , ചരിത്രത്തിന്റെ കൈയൊപ്പുകൾ നിറഞ്ഞ പഴയ ഗോവയും . രാവിലെ 6 മണി മുതൽ സിറ്റി ബസ് തുടങ്ങും , സിറ്റി ബസിൽ ഗോവയുടെ വാണിജ്യ തലസ്ഥനമായ മഡ്ഗോവ ( മർഗോവ പഴയ പേര് ) ബസ് സ്റ്റാന്റിലേക്ക് പോയാൽ മാത്രമെ ഗോവൻ തലസ്ഥാനമായ പനാജിയിലേക്ക് ബസ് ലഭിക്കുകയുള്ളു , എന്നാൽ ആറ് മണിയോടടുക്കുമ്പോൾ സുന്ദനായ ഒരു പുത്തൻ പാസഞ്ചർ ട്രെയിൻ ഫ്ളാറ്റ്ഫോമിൽ വന്നു നിന്നു , ഗൂഗിളിന്റെ സഹായത്തോടെ ഈ ട്രെയിനിലൂടെ പനാജിയിലേക്കോ പഴയ ഗോവയിലേക്കോ ഒരു യാത്ര പദ്ധതിയിട്ടു , കർമാലി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയാൽ തൊട്ടടുത്താണ് പഴയ ഗോവ ,

 

മഡ് ഗോവയിൽ നിന്നും കർമാലി വരെയുള്ള യാത്ര തന്നെയായിരുന്നു എന്നെ എറ്റവും ആകർശിച്ചത് , മഞ്ഞ് കൊണ്ട് കാഴ്ച്ചകൾ മൂടപ്പെട്ടിരുന്നു , കനാലിനിടയിലുള്ള ആ യാത്രയും സുര്യോദയ കാഴ്ച്ചയും ആനന്ദകരം തന്നെ 

 

റെയിൽവെ സ്റ്റേഷനിൽ നിന്ന് അൽപ്പം മുമ്പോട്ട് നടന്നാൽ പഴയ ഗോവക്കുള്ള ബസ് ലഭിക്കും , കർമാലിയിൽ നിന്നും പഴയ ഗോവക്ക് നടക്കാനുള്ള ദൂരം മാത്രമെയുള്ളു 

 

പഴയ ഗോവ, പോർച്ചുഗീസ് ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ മൂദ്രണം ചെയ്ത നഗരം , ഏറെ പഴക്കം ചെന്ന ചർച്ചുകളും മ്യുസിയവും പൊതുജനങ്ങൾക്കുള്ള പ്രവേശന സമയം രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ ,

 

ഒമ്പത് മണിക്ക് മുമ്പ് പ്രഭാത ഭക്ഷണം കഴിച്ചു , എന്താണന്നെറിയില്ല ശൂന്യമായ ഹോട്ടലുകളാണ് കാണാൻ സാധിച്ചത് , നഗരം പഴയതാണെങ്കിലും വൃത്തിയും മറ്റു വികസനങ്ങളും എടുത്ത് പറയേണ്ടത് തന്നെ , സുലഭമായ തെരുവ് നായ്ക്കൾ തെല്ലൊന്ന് ഭയപ്പെടുത്തി ,

 

പഴയ ഗോവയിൽ നിന്നും ഗോവയുടെ തലസ്ഥാന നഗരമായ പനാജിയിലേക്കുള്ള ബസ് യാത്രക്കിടയിൽ മകന്റെ ശ്രദ്ധകളെല്ലാം ഐ എസ് എൽ നടക്കുന്ന സ്റ്റേഡിയങ്ങളും അവർ പാർക്കുന്ന ഹോട്ടലുകളുമായിരുന്നു .

 

അടൽസേതു കാബിൾ പാലത്തിന്റെ മനോഹാരിതയും വൻ കപ്പലുകളുമായിരുന്നു

പനാജി പട്ടണത്തിലെത്തുമ്പോൾ എന്നെ ആകർശിച്ചത്  

 

പനാജിയിൽ നിന്നും ബാംബോലിൻ വരെ പോയി അവിടെ എത്തിയപ്പോൾ , ഗോവയിലെത്തി ഗോവയുടെ സിറ്റി എന്നറിയപ്പെടുന്ന വാസ്കോഡഗാമ പട്ടണം കാണാതെ പോകരുതല്ലോ , വാസ്കോയിലെത്തിയതേയുള്ളു മകന്റെ കണ്ണം ഗൂഗിൾ മാപ്പും ഐ എസ് എൽ നടക്കാറുള്ള വാസ്കോ ഫുഡ്ബോൾ സ്റ്റേഡിയവുമായിരുന്നു. സ്റ്റേഡിയത്തിനടുത്തെ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് സ്റ്റേഡിയം കണ്ടു , 

 

ജനിച്ചതും വളർന്നതും ഏറ്റവും മികച്ച ചെമ്പിരിക്ക ബീച്ചിനടുത്തായത് കൊണ്ട് ബീച്ചുകൾ പ്രഥമ പരിഗണനയായിരുന്നില്ല വാസ്കോ യിൽ നിന്നും അടുത്തായുള്ള ബെയിനാ ബീച്ചിലേക്കായിരുന്നു അടുത്ത യാത്ര , 

 

ബെയിനാ ബീച്ചിൽ നിന്നും വാസ്കോയിലെത്തി മഡ് ഗോവയിലേക്കുള്ള ബസ് പിടിച്ചു , ഗോവയിലുള്ള പ്രത്യേകതയായി കണ്ടത് ദൂര യാത്രക്ക് ചാർജ് കുററും ഹൃസ്വ യാത്രക്ക് ചാർജ് കുടുതലും , വാസ്കോ യിൽ നിന്ന് മഡ്ഗാവയിലേക്ക് 30 കിലോ മീറ്റർ ദൂരമുണ്ടെങ്കിലും 30 രൂപയായിരുന്നു ബസ് ചാർജ് , യാത്രക്കിടയിൽ ഗൾഫ് രാജ്യങ്ങളിലും മറ്റും കണ്ട പോലുള്ള സുന്ദരമായ കെട്ടിടങ്ങൾ , മേൽപ്പാലങ്ങളും റോഡുകളും ഒന്നിന്നൊന്ന് മികച്ചത് , ഗോവ വിമാന താവളം ബസ് യാത്രക്കിടയിൽ കണ്ടു

 

മഡ് ഗോവ ബസ് സ്റ്റാന്റിൽ നിന്നും കോൾവാ ബീച്ചിലേക്ക് , 8 കിലോ മീറ്റർ അകലെയുള്ള കോൾവാ ബീച്ചിലേക്ക് 25 രൂപയാണ് ബസ് ചാർജ് 

 

ഗോവയിലെ ബീച്ചുകൾ മാത്രമല്ല മൊത്തമായി ഗോമാതാക്കളും തെരുവ് നായകളും സുലഭമായി കാണാമെങ്കിലും വൃത്തിയായി സൂക്ഷിക്കാൻ അധികാരി കൾ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് .

 

 

ഒമ്പത് മണിക്കുള്ള ഇൻഡോർ - കൊച്ചുവേളി സൂപ്പർ ഫാസ്റ്റിൽ തിരിച്ച് വരാനുള്ള ടിക്കറ്റെടുത്തതെങ്കിലും ഒന്നര മണിക്കൂറോളം വൈകിയാണ് വണ്ടി വന്നത് , ടിക്കറ്റെടുക്കുമ്പോൾ കാണുന്ന തിരക്കൊന്നും ട്രെയിനിനകത്ത് കാണാനില്ല , 75 ശതമാനത്തോളം ശൂന്യമായിരുന്നു , വൈകിയാണ് ട്രെയിൽ വിട്ടതെങ്കിലും കൃത്യ സമയത്ത് തന്നെ കാസർകോട് എത്തി

അൽപ്പം ഉറങ്ങി നേരെ ഓഫീസിലേക്ക്

 

ശരീഫ് ചെമ്പിരിക്ക

 

#shareefchembirika