ഭൂട്ടാൻ ഡയറീസ് - 2

Give your rating
Average: 4 (2 votes)
banner
Profile

Loyalty Points : 80

Total Trips: 2 | View All Trips

Post Date : 28 Jun 2021

ഭൂട്ടാനിലേക്കുള്ള ENTRY
 
    തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്ങനെ എങ്കിലും ഉറങ്ങി എന്ന് വരുത്തിക്കൂട്ടി 4 മണിക്ക് ഞാൻ എണീറ്റു. പാക്കിങ് എല്ലാം മുന്നേ കഴിഞ്ഞിരുന്നു. കുളിയും പല്ലുതേപ്പും എല്ലാം കഴിഞ്ഞു കൃത്യം 5 മണിക്ക് ഞാൻ ഊബറിൽ കേറി. 7.35 നു ആയിരുന്നു ഫ്ലൈറ്റ്. 45 മിനിറ്റ് കൊണ്ട് എയർപോർട്ട് എത്തി. അതിരാവിലെ ആയതു കൊണ്ട് വഴിയിലും ചെക്കിങ്ങിനും മറ്റും തിരക്ക് അധികം ഇല്ലായിരുന്നു. ഹൈദരാബാദിൽ നിന്നും ഏകദേശം രണ്ടര മണിക്കൂർ യാത്ര ആണ് ബാഗ്ദോഗ്ര എയർപോർട്ടിലേക്ക്. ഒരു കപ്പ് കാപ്പിയും നുണഞ്ഞു കൊണ്ട് ഞാൻ ബോർഡിങ്ങിനു വേണ്ടി നിന്നു. അശ്വതിയും അമ്മുവും ബാംഗ്ലൂരിൽ നിന്ന് ആണ് വരുന്നത്. അവർക്ക് കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു. 5 മണിക്ക് ആയിരുന്നു അവരുടെ ഫ്ലൈറ്റ്. ആദ്യം മുംബൈ എയർപോർട്ട് അവിടുന്ന് ബാഗ്ദോഗ്ര. ഏകദേശം ഒരേ സമയത്തു തന്നെ രണ്ടു ടീമും മീറ്റ് ചെയ്യാൻ ആയിരുന്നു പ്ലാൻ. അവിടുന്ന് ഒരുമിച്ച് പിന്നെ ഉള്ള യാത്ര. 

    എന്നെക്കാളും മുൻപേ എണീറ്റതിന്റെ ക്ഷീണം അവര് ഷെയർ ചെയ്ത വാട്സാപ്പ് ഫോട്ടോസിൽ കാണാമായിരുന്നു. ഫ്ലൈറ്റിൽ കേറിയിട്ടു ഉറങ്ങാം എന്ന് വിചാരിച്ചു ഞാൻ ഇരുന്നു. അല്ലെങ്കിലും ഉറക്കം എന്ന സിദ്ധി ആണ് എന്റെ സൂപ്പർ പവർ. എപ്പോ വേണേലും ഉറങ്ങാം. എവിടെ വേണേലും ഉറങ്ങാം. ഇതുപോലെ ഉള്ള ട്രിപ്പുകൾ ഉള്ളപ്പോൾ മാത്രമാണ് ഉറക്കവും ഞാനും തമ്മിൽ അകലുന്നത്. Excitement കൂടുതൽ ആയതുകൊണ്ടാവാം ഫ്ലൈറ്റിലും ഉറക്കം എന്നെ തിരിഞ്ഞു നോക്കിയില്ല. രണ്ടര മണിക്കൂർ യാത്രയിൽ ഞാൻ എൻ്റെ മത്തങ്ങകണ്ണ് തുറന്നു പിടിച്ചു തന്നെ ഇരുന്നു. ആദ്യമൊക്കെ മേഘങ്ങൾക്കിടയിലൂടെയും പിന്നെ എത്താറായപ്പോഴേക്കും പച്ചയുടെ വകഭേദങ്ങൾ പെയിന്റ് ചെയ്തപോലെ ഉള്ള പാടങ്ങളുടെ മനസ്സ് നിറക്കുന്ന ഭംഗി കണ്ടുകൊണ്ടു ഞാൻ ബാഗ്ദോഗ്രയിൽ വിമാനമിറങ്ങി. അവർ മുൻപേ എത്തിയിരുന്നു. 

    ഞങ്ങളെ കാത്തു ടൂർ ഓപ്പറേറ്ററുടെ കാർ പുറത്തു വെയ്റ്റിംഗ് ആയിരുന്നു. എന്റെ ഓർമ ശരിയാണെങ്കിൽ അവരുടെ അമ്മ ഉണ്ടാക്കി പാക്ക് ചെയ്തു തന്ന ചപ്പാത്തിയും കറിയും ആയിരന്നു അന്നത്തെ എന്റെ ബ്രേക്ക്ഫാസ്റ്റ്. അതും കഴിച്ചു ഞങ്ങൾ ഭൂട്ടാൻ രജിസ്ട്രേഷൻ ഉള്ള കാറിൽ കയറി യാത്ര ആരംഭിച്ചു. ചുവപ്പിൽ സംസ്‌കൃതം എഴുതിയത് പോലെ ഉള്ള ലിപിയിൽ ആയിരുന്നു കാർ നമ്പർ. ഇന്ത്യ-ഭൂട്ടാൻ അതിർത്തി ഗ്രാമം ആയ ജയ്‌ഗോൻ (Jaigoan) ആയിരുന്നു ലക്‌ഷ്യം. ബാഗ്ദോഗ്രയിൽ നല്ല വെയിൽ ആയിരുന്നു. ഏകദേശം ഒരു 11 മണിയോടെ യാത്ര തുടങ്ങിയ ഞങ്ങൾ മിലിറ്ററി ഏരിയ ഒക്കെ കടന്നു പശ്ചിമ ബംഗാളിന്റെ വഴികളിലൂടെ സഞ്ചരിച്ചു. വഴി ആദ്യമൊക്കെ തരക്കേടില്ലാത്ത രീതിയിൽ മോശം ആയിരുന്നു. ഏതോ വാട്ടർ കനാൽ പ്രോജക്ടിന്റെ വശത്തുള്ള റോഡിൽ കൂടെയൊക്കെ ആ ഡ്രൈവർ കാർ കൊണ്ട് പോയി. 

    ഉള്ളത് പറഞ്ഞ ആ സമയത്തു എന്റെ ഉള്ളിൽ ചെറിയ ഒരു പേടി തോന്നിയിരുന്നു. 3 പെൺകുട്ടികൾ മാത്രമായിട്ട്‌ പോകുമ്പോൾ ഉണ്ടാകാവുന്ന സ്വാഭാവിക ഭയം. റാഷ് ഡ്രൈവിങ് അല്ലായിരുന്നു എങ്കിൽ കൂടി സ്പീഡ് ലേശം കൂടുതൽ ആയിരുന്നോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല. കടുത്ത വെയിൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ കടുത്ത മഴയ്ക്ക് വഴി മാറി. ശക്തമായ മഴ കാരണം റോഡ് കാണാതായി തുടങ്ങിയപ്പോ ഞങ്ങൾ വഴിയിൽ കുറച്ച നേരം നിർത്തിയിട്ടു. മഴ കുറച്ചു കുറഞ്ഞപ്പോൾ വീണ്ടും യാത്ര തുടർന്നു. വഴിയിൽ കണ്ട ഒരു ഹോട്ടലിൽ കയറി ഡ്രൈവർ ഭക്ഷണം കഴിച്ചു. പാടങ്ങളുടെ നടുക്കുള്ള ഒരു ഹോട്ടൽ ആയിരുന്നു അത്.  

   മഴ!! ചുറ്റും ഉള്ള പച്ചപ്പ്‌. അശ്വതിയുടെ കാമറ പണി തുടങ്ങി. കാറിൽ തൂക്കിയിട്ടിരുന്ന ബുദ്ധൻ ആയിരുന്നു ഈ യാത്രയിലെ ആദ്യത്തെ ഫോട്ടോ. മഴയത്തു തന്നെ പിന്നെയും യാത്ര തുടർന്നു. ഇടക്കെപ്പോഴോ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടങ്ങളും ഉണ്ടായിരുന്നു ആ വഴിയുടെ ഭംഗി കൂട്ടാൻ. ആദ്യമൊക്കെ വഴി മോശമായിരുന്നു എങ്കിൽ കൂടി പിന്നീടങ്ങോട്ട് വഴി നല്ലതായിരുന്നു. ഏതൊക്കെയോ കാടും കൂടി കടന്നു അവസാനം ഞങ്ങൾ അതിർത്തിഗ്രാമാമായ ജയ്‌ഗോവണിൽ എത്തി. മഴ പെയ്തു ചെളിപിടിച്ച റോഡും തിക്കും തിരക്കും കൂട്ടൂന്ന ആൾക്കാരും തിങ്ങി നിറഞ്ഞ കെട്ടിടങ്ങളും ഒക്കെയായി നോർത്ത് ഇന്ത്യയുടെ ഒരു തനി പകർപ്പ് തന്നെ ആയിരുന്നു ജയ്‌ഗോൻ.  ഭൂട്ടാന്റെ തനതു രീതിയിൽ ഉള്ള വസ്ത്രം ധരിച്ച കുറച്ചു സ്ത്രീകൾ ആയിരുന്നു അതിർത്തി ഗ്രാമം എന്ന് തോന്നിപ്പിക്കാൻ ആകെ കണ്ട മാറ്റം.  

  ഭൂട്ടാനിലേക്കു സ്വാഗതം എന്നെഴുതിയ വലിയ ഒരു കവാടം കണ്ടു. പക്ഷെ വലിയ ലോറികൾ മാത്രമേ ആ വഴി പോകാറുള്ളൂ. ഇന്ത്യൻ സൈഡിലെ മിലിറ്ററി പോസ്റ്റും കഴിഞ്ഞു ഞങ്ങൾ ഒരു ചെറിയ ഇടവഴിയിൽ കൂടെ സിംപിൾ ആയി വേറൊരു രാജ്യത്തേക്കു കയറി. പറയത്തക്ക ചെക്കിങ് ഒന്നും തന്നെ ഇല്ലായിരുന്നു. പക്ഷെ ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള അന്തരം അത് കണ്ടു തന്നെ അറിയണം. മഴ തോർന്നതേയുള്ളു ഇന്ത്യൻ സൈഡിലെ ജയ്‌ഗോവണിൽ. പക്ഷെ ഒരു നേരിയ ചൂട് ഉണ്ടായിരുന്നു. വൃത്തിയുടെ കാര്യം ആദ്യമേ പറഞ്ഞല്ലോ. ആകെ ഒരു ബഹളമയം. പക്ഷെ 100 മീറ്റർ അപ്പുറത്തു ഭൂട്ടാനിൽ ആണെങ്കിൽ ഒരു തണുപ്പ്. റോഡുകളിൽ തീരെ തിരക്കില്ല. കഴുകിയിട്ടപോലത്തെ റോഡുകൾ. മൊത്തത്തിൽ ഒരു ശാന്തമായ അന്തഃരീക്ഷം. തമ്മിൽ വേർതിരിക്കാൻ വന്മതിലുകളോ ഇരുമ്പു വയറുകളോ നദികളോ ഒന്നും തന്നെ ഇല്ല. പക്ഷെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം രാവും പകലും പോലെ തന്നെ ആയിരുന്നു. ഇന്ത്യൻ സൈഡ് എന്ന് പറയുമ്പോ beauty in chaos എന്ന് പറയേണ്ടി വരും. ഭൂട്ടാൻ എന്നാലോ sleeping beauty. ആ ഒരു contrast ആയിരുന്നു യാത്രയിലെ ആദ്യത്തെ attraction.

  ഭൂട്ടാനിലേക്കു സ്വാഗതം എന്നെഴുതിയ വലിയ ഒരു കവാടം കണ്ടു. പക്ഷെ വലിയ ലോറികൾ മാത്രമേ വഴി പോകാറുള്ളൂ. ഇന്ത്യൻ സൈഡിലെ മിലിറ്ററി പോസ്റ്റും കഴിഞ്ഞു ഞങ്ങൾ ഒരു ചെറിയ ഇടവഴിയിൽ കൂടെ സിംപിൾ ആയി വേറൊരു രാജ്യത്തേക്കു കയറി. പറയത്തക്ക ചെക്കിങ് ഒന്നും തന്നെ ഇല്ലായിരുന്നു. പക്ഷെ ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള അന്തരം അത് കണ്ടു തന്നെ അറിയണം. മഴ തോർന്നതേയുള്ളു ഇന്ത്യൻ സൈഡിലെ ജയ്ഗോവണിൽ. പക്ഷെ ഒരു നേരിയ ചൂട് ഉണ്ടായിരുന്നു. വൃത്തിയുടെ കാര്യം ആദ്യമേ പറഞ്ഞല്ലോ. ആകെ ഒരു ബഹളമയം. പക്ഷെ 100 മീറ്റർ അപ്പുറത്തു ഭൂട്ടാനിൽ ആണെങ്കിൽ ഒരു തണുപ്പ്. റോഡുകളിൽ തീരെ തിരക്കില്ല. കഴുകിയിട്ടപോലത്തെ റോഡുകൾ. മൊത്തത്തിൽ ഒരു ശാന്തമായ അന്തഃരീക്ഷം. തമ്മിൽ വേർതിരിക്കാൻ വന്മതിലുകളോ ഇരുമ്പു വയറുകളോ നദികളോ ഒന്നും തന്നെ ഇല്ല. പക്ഷെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം രാവും പകലും പോലെ തന്നെ ആയിരുന്നു. ഇന്ത്യൻ സൈഡ് എന്ന് പറയുമ്പോ beauty in chaos എന്ന് പറയേണ്ടി വരും. ഭൂട്ടാൻ എന്നാലോ sleeping beauty. ഒരു contrast ആയിരുന്നു യാത്രയിലെ ആദ്യത്തെ attraction.